ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ് വരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) സീസണ് കളിക്കില്ല. കളിത്തിരക്ക് കൂടുന്നതിനാല്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരം സ്വയം ഒഴിവാകാന്‍ തീരുമാനിച്ചത്.
ലോകകപ്പ് പ്രകടനത്തിന് പിന്നാലെ 32കാരനായ ഈ ഓള്‍റൗണ്ടര്‍ കാല്‍മുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരുന്നു. ജനുവരിയില്‍ ഭാരതത്തിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് സജ്ജമാകാനാണ് താരം വിദഗ്ധ ചികിത്സയ്ക്ക് തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് ഐപിഎല്‍ വിടാനുള്ള താരത്തിന്റെ തീരുമാനം.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരമാണ് സ്റ്റോക്സ്. കഴിഞ്ഞ ഐപിഎല്‍ സീസണിനിടെയും പരിക്കേറ്റ സ്റ്റോക്സ് അധികം കളികള്ക്കിറങ്ങിയിരുന്നില്ല. സീസണില്‍ രണ്ട് കളികള്‍ മാത്രമാണ് മഞ്ഞകുപ്പായമിട്ട് കളിച്ചത്. രണ്ട് മത്സരങ്ങളിലായി 15 റണ്‍സാണ് താരം നേടിയത്. ആകെ എറിഞ്ഞത് ഒരോവറും. അതില്‍ 18 റണ്‍സ് വഴങ്ങി.
താരം ഇക്കൊല്ലം മൊത്തത്തില്‍ പിരക്കിന്റെ പിടിയില്‍ തന്നെയായിരുന്നു. 13-ാം ക്രിക്കറ്റ് ലോകകപ്പ് തുടങ്ങുമ്പോഴും താരം ആദ്യ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനായി കളിച്ചിരുന്നില്ല. അവസാന മത്സരങ്ങളില്‍ സ്റ്റോക്സ് എത്തിയതോടെയാണ് ടീം മൂന്ന് തുടര്‍ വിജയങ്ങള്‍ സ്വന്തമാക്കി വരുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. വരും സീസണ് ഐപിഎല്‍ എപ്പോഴാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. പതിവായി മാര്‍ച്ച്-മെയ് മാസങ്ങളിലാണ് ഐപിഎല്‍ നടന്നുവരാറുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: