Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിലവാരമില്ലാതെ ഫുട്‌ബോള്‍ ടര്‍ഫ്: 25 ലക്ഷം നഷ്ടപരിഹാരം നല്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2023, 11:45 pm IST
in Kerala

കൊച്ചി: ഫുട്‌ബോള്‍ ടര്‍ഫില്‍ നിലവാരമില്ലാത്ത പുല്‍ത്തകിടി സ്ഥാപിച്ചു നല്കി കബളിപ്പിച്ച വിതരണക്കാരന്‍, ടര്‍ഫ് ഉടമയ്‌ക്ക് നഷ്ടപരിഹാരം നല്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ കോടതി ഉത്തരവ്. 25,89,700 രൂപ ടര്‍ഫ് ഉടമയ്‌ക്ക് നല്കണമെന്നാണ് ഉത്തരവ്.

കൊച്ചിയിലെ ‘സ്‌പോര്‍ട്‌സ് ടെറൈന്‍’ എന്ന സ്ഥാപനത്തിനെതിരെ ചോറ്റാനിക്കര ‘ലെജന്‍ഡ് ഫുട്‌ബോള്‍ അക്കാദമി’ ഉടമയായ എം.എസ്. സന്തോഷ് സമര്‍പ്പിച്ച പരാതിയിലാണ് കമ്മിഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി.എന്‍. ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

ഫിഫ നിലവാരത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കൃത്രിമ പുല്‍ത്തകിടി സ്ഥാപിക്കുന്നതിനുവേണ്ടി 2019 ആഗസ്തിലാണ് പരാതിക്കാരന്‍ എതിര്‍കക്ഷിയെ സമീപിച്ചത്. ഫിഫ അംഗീകാരം ഉള്ള ‘ലിമോണ്ട’ എന്ന അന്താരാഷ്‌ട്ര ബ്രാന്‍ഡിന്റെ പുല്‍ത്തകിടി സ്ഥാപിച്ചുനല്കാം എന്ന കമ്പനിയുടെ വാഗ്ദാനത്തില്‍, സംരംഭകന്‍ വീട് പണയപ്പെടുത്തി 25,04 ,700 രൂപ എതിര്‍ കക്ഷിക്ക് നല്കി. സ്ഥാപിച്ച പുല്‍ത്തകിടി പെട്ടെന്ന് നശിച്ച സാഹചര്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിലവാരമില്ലാത്ത പ്രാദേശിക ബ്രാന്‍ഡായ പുല്‍ത്തകിടിയാണ് വിതരണ കമ്പനി ഉപയോഗിച്ചത് എന്ന് ബോധ്യപ്പെട്ടു. വിതരണ കമ്പനിയെ സമീപിച്ചെങ്കിലും വീണ്ടും ഫിഫ അംഗീകാരം ഇല്ലാത്ത ലോക്കല്‍ ബ്രാന്‍ഡ് പുല്‍ത്തകിടി സ്ഥാപിക്കാന്‍ ആണ് തയാറായത്. തുടര്‍ന്നാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിച്ചത്.

പണം വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത ഉത്പന്നവും സേവനവും നല്കാതിരുന്നത് അധാര്‍മികമായ വ്യാപാര രീതിയാണെന്ന് ഉത്തരവില്‍ വ്യക്തമാക്കി. അഡ്വ. ബ്ലോസം മാത്യു പരാതിക്കാരന് വേണ്ടി ഹാജരായി.

Tags: compensationErnakulamfootball turfDistrict Consumer Court
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

Kerala

ഒന്‍പതു വര്‍ഷം നടത്തിച്ചു, വിവാഹം നടന്നില്ല, മാര്യേജ് ബ്യൂറോ നഷ്ടപരിഹാരം നല്‍കണം: കണ്ണൂര്‍ ജില്ലാ ഉപഭോക്തൃ കമ്മീഷന്‍

Kerala

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

Kerala

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

India

ന്യായമായ കാരണമില്ലാതെ അധിക തടങ്കല്‍ : മജിസ്ട്രേറ്റും പോലീസും നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

സമാജ്‌വാദി പാർട്ടിയുടെ പാപങ്ങൾ നമ്മൾ തുറന്നുകാട്ടാൻ തുടങ്ങിയാൽ അവർക്ക് എവിടെയും മുഖം കാണിക്കാൻ സാധിക്കില്ല : തുറന്നടിച്ച് യോഗി

പാറ്റാസമരത്തിനിടെ മോദിയെയും, അമിത് ഷായെയും ആക്ഷേപിച്ച് പോസ്റ്റുകൾ : 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചു ; നിയമനടപടികൾ ആരംഭിച്ചു

ബിഎസ്എന്‍എല്‍ സൊസൈറ്റി കള്ളപ്പണക്കേസില്‍ പ്രതികളുടെ സ്വത്ത് താല്‍ക്കാലികമായി കണ്ടുകെട്ടി

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

വിമർശിക്കാം , പക്ഷേ പാണ്ഡിത്യത്തെ ചോദ്യം ചെയ്യരുത് : കാമകോടിയെ കുറിച്ചുള്ള പ്രിയങ്കയുടെ പരാമർശത്തിനെതിരെ അക്കാദമിക് വിദഗ്ധർ

പിഎം ശ്രീയില്‍ നിന്ന് പിന്മാറില്ല,വീര്യം കുറഞ്ഞ മദ്യ വിഷയത്തില്‍ ഉപസമിതിയെ നിയോഗിക്കുമെന്നും യു ഡി എഫ്

ചൈനീസ് പദ്ധതികൾക്ക് ഭീഷണിയായി ബലൂച് പോരാളികൾ ; ആറ് തൊഴിലാളികളെ വെടിവച്ചു കൊന്നതായി സൈന്യം , പാകിസ്ഥാൻ പരിഭ്രാന്തിയിൽ

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

എഡിജിപി എസ് ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ വ്യാജമാണെന്ന സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി, പരാതി വീണ്ടും പരിശോധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.