കൊച്ചി: നര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയും നാവികസേനയും സംയുക്തമായി 25,000 കോടി രൂപയുടെ മെത്താംഫെറ്റമിന്‍ പുറംകടലില്‍നിന്ന് പിടിച്ച കേസിലെ പ്രതി ഇറാന് സ്വദേശി സുബൈര്‍ ദെറക്ഷാന്ഡേയുടെ ജാമ്യപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ അഡീഷണല്‍ ജഡ്ജി മോഹന്‍ദാസാണ് ജാമ്യാപേക്ഷ തള്ളിയത്.
ലഹരിയുടെ ഉറവിടം, സംഘാംഗങ്ങളെ പറ്റിയുള്ള വിവരങ്ങള്‍, ലക്ഷ്യസ്ഥാനം ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രതിക്ക് ജാമ്യം നല്കിയാല് അന്വേഷണത്തെ ബാധിക്കുമെന്ന് എന്‍സിബി കേടതിയെ അറിയിച്ചു. മെയ് 13നാണ് കൊച്ചിയുടെ പുറംകടലില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നത്.
പാകിസ്ഥാനിലെ ലഹരി കടത്തുകാരനുവേണ്ടിയാണ് ലഹരി കൊണ്ടുപോയതെന്ന് സുബൈര്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിരുന്നു. നേരത്തെ നടന്ന പാക് ബന്ധമുള്ള ലഹരികടത്തു കേസുകളിലും കൂട്ടുപ്രതികളെ പിടികൂടാനായിട്ടില്ല. ഹൈക്കോടതിയിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.ആര്. രാജഗോപാലന്‍ നായര്‍ എന്‍സിബിക്ക് വേണ്ടി ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: