Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇവിടെ വരെ ഒന്നുപോയാലോ…. വിവാഹത്തിനായി വധുവിനെ കിട്ടുന്നില്ല; പദയാത്ര നടത്താനൊരുങ്ങി യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2023, 07:51 pm IST
inIndia

ബെംഗളൂരു: വിവാഹം കഴിക്കാന്‍ വധുവിനെ ലഭിക്കാതായതോടെ വീണ്ടും പദയാത്രയ്‌ക്കൊരുങ്ങി കര്‍ണാടകയിലെ യുവ കര്‍ഷകര്‍. പലവഴികള്‍ നോക്കിയിട്ടും പല വാഗ്ദാനങ്ങള്‍ നല്‍കിയിട്ടും വിവാഹം ചെയ്യാന്‍ യുവതികളെ കിട്ടുന്നില്ലെന്ന
താണ് ഇവരുടെ പ്രശ്‌നം.

വിവാഹം നടക്കാന്‍ ദൈവത്തിന്റെ അനുഗ്രഹം തേടിയാണ് യുവാക്കള്‍ പദയാത്ര നടത്തുന്നത്. ഡിസംബറില്‍ മാണ്ഡ്യയിലെ ആദിചുഞ്ചാനിഗിരി മഠത്തിലേക്കാണ് യുവാക്കള്‍ പദയാത്ര നടത്തുക.

കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കാരണത്താല്‍ യുവാക്കളുടെ മറ്റൊരു സംഘം പദയാത്ര നടത്തിയിരുന്നു. ഗ്രാമീണഅന്തരീക്ഷത്തില്‍ ജീവിക്കാന്‍ ഭൂരിപക്ഷം യുവതികള്‍ക്കും താല്പര്യമില്ല.മാത്രമല്ല, മക്കളെ കാര്‍ഷിക ചുറ്റുപാടിലേക്ക് വിവാഹം
ചെയ്ത് അയക്കാന്‍ അവരുടെ മാതാപിതാക്കള്‍ക്കും താത്പര്യമില്ല. ഇതാണ് ഗ്രാമീണ മേഖലയിലെ യുവാക്കള്‍ക്ക് വിവാഹത്തിനായി വധുവിനെ ലഭിക്കാത്തതിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത്.

30 വയസും അതിന് മുകളിലും പ്രായമുള്ളവരാണ് ഫെബ്രുവരിയില്‍ ചാമരാജനഗര്‍ ജില്ലയില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ 25 വയസ് മുതലുള്ളവരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്.

വിവാഹം നടക്കാത്ത യുവകര്‍ഷകരുടെ കൂട്ടായ്‌മയായ അഖില കര്‍ണാടക ബ്രഹ്മചാരിഗല സംഘമാണ് പദയാത്ര നയിക്കുന്നത്. മഠത്തിലെ നിര്‍മലാനന്ദനാഥ സ്വാമിയെ സന്ദര്‍ശിച്ചെന്നും യാത്രയ്‌ക്ക് അദ്ദേഹം അനുമതി നല്‍കിയിട്ടുണ്ടെന്നും അഖില കര്‍ണാടക ബ്രഹ്മചാരിഗല സംഘയുടെ സ്ഥാപകന്‍ കെ.എം ശിവപ്രസാദ് അറിയിച്ചു.

യുവതികള്‍ വിവാഹത്തിന് തയ്യാറാവാത്ത പ്രശ്‌നത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ സ്ത്രീധനം ചോദിക്കുന്നില്ല. അവരെ രാജ്ഞികളെ പോലെ നോക്കും. എന്നിട്ടും തങ്ങളുടെ മക്കളെ ഞങ്ങള്‍ക്ക് വിവാഹം ചെയ്ത് തരാന്‍ ഒരു കുടുംബവും തയ്യാറാവുന്നില്ല. അതുകൊണ്ടു
തന്നെ ജനങ്ങളില്‍ ഈ പ്രശ്‌നത്തെക്കുറിച്ച് അവബോധം
സൃഷ്ടിക്കുകയാണ് ഈ പദയാത്രയിലൂടെ ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പദയാത്രയുടെ സംഘാടകന്‍ സന്തോഷ് അഭിപ്രായപ്പെട്ടു.

അതേസമയം ചാമരാജനഗര്‍ ജില്ലയിലെ ഹനൂര്‍ താലൂക്കിലുള്ള പ്രസിദ്ധ ക്ഷേത്രമായ മലേ മഹാദേശ്വര കുന്നിലേക്ക് വര്‍ഷംതോറും ആയിരക്കണക്കിന് ഭക്തര്‍ പദയാത്ര നടത്താറുണ്ട്. കാല്‍നടയായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. കൂട്ടമായി ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ തങ്ങളുടെ വിവാഹം മുടക്കങ്ങളില്ലാതെ നടക്കുമെന്നതാണ് യുവാക്കളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതും.

ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള കാര്‍ത്തിക മാസത്തിലെ ദീപാവലിയോടനുബന്ധിച്ചാണ് മലേ മഹാദേശ്വര കുന്നിലേക്കുള്ള പദയാത്ര നടക്കാറുള്ളത്.ഇതില്‍ ചാമരാജനഗര്‍, മൈസൂര്‍, മാണ്ഡ്യ, ബെംഗളൂരു തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവാക്കളാണ് പദയാത്രയായി ക്ഷേത്രത്തിലെത്താറുള്ളത്. ഇതില്‍ തന്നെ കര്‍ഷകരും തൊഴിലാളികളുമായ യുവാക്കളാണ് വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ ലഭിക്കണമെന്ന ആഗ്രഹവുമായി മല ചവിട്ടാറുള്ളത്. ഇതിനൊപ്പം നാട്ടിലെ വരള്‍ച്ച മാറി മഴയും സമൃദ്ധിയുമുണ്ടാവാനും ആയുര്‍ ആരോഗ്യത്തിനുമായെല്ലാം ഇവര്‍ പ്രാര്‍ത്ഥിക്കും.

Tags: Banglore
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Kerala

ബെംഗളൂരുവിൽ മതിൽ ഇടിഞ്ഞ് വീണ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

India

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.