Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സമാധാനത്തിലേക്ക് ഒരു ഇസ്ലാമിക പാത

മുരളി പാറപ്പുറം by മുരളി പാറപ്പുറം
Nov 19, 2023, 06:22 pm IST
in Varadyam, Literature

ഇസ്ലാം എന്ന വാക്കിന് സമാധാനമെന്നും അര്‍ത്ഥമുണ്ടെങ്കിലും ലോകത്തെ ഇസ്ലാമിക മതവിഭാഗങ്ങള്‍ പൊതുവെ ഹിംസയില്‍ അഭിരമിക്കുന്നവരാണ്. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷം ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഇത് കാണാനാവും. ഭാരതത്തിലെ അറബ്-മുഗള്‍ ആക്രമണ-ഭരണകാലം പല നിലകളിലും വിധ്വംസകമായിരുന്നു. ഈ ചരിത്രാനുഭവം മുന്‍നിര്‍ത്തിയാവണം വൈക്കം മുഹമ്മദ് ബഷീര്‍, ലോകത്ത് ഒരൊറ്റ മുസ്ലിം അവശേഷിച്ചാലും അവന്‍ സ്വയം തലതല്ലിപ്പൊളിച്ച് സമാധാനം കെടുത്തുമെന്ന് പറഞ്ഞത്.

ഹിംസാത്മകമായ ഇസ്ലാമിന് അപവാദമാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ ഭാരതത്തില്‍ മിര്‍സ ഗുലാം അഹ്മദ് സ്ഥാപിച്ച അഹ്മദിയ്യ സമൂഹം. ഇന്ന് 200 ലേറെ രാജ്യങ്ങളിലായി 20 ദശലക്ഷത്തിലേറെ അനുയായികളുമായി നിലനില്‍ക്കുന്ന മതസമൂഹമാണിത്.

വ്യത്യസ്തമായ ഇസ്ലാമിക പാത പിന്തുടരുന്നതിനാല്‍ പല ഇസ്ലാമിക രാജ്യങ്ങളിലും അഹ്മദിയ്യ വിഭാഗക്കാര്‍ അടിച്ചമര്‍ത്തലും പീഡനവും നേരിടുന്നുണ്ട്. പാകിസ്ഥാനില്‍ വംശീയ ഉന്മൂലനത്തെയാണ് ഇവര്‍ക്ക് അനുഭവിക്കേണ്ടിവന്നത്. പാകിസ്ഥാന്‍ രൂപംകൊള്ളുമ്പോള്‍ ഗണ്യമായ വിഭാഗമുണ്ടായിരുന്ന അഹ്മദിയ്യ ജനസംഖ്യ പില്‍ക്കാലത്ത് വന്‍തോതില്‍ ഇടഞ്ഞിരിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പാക് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളും പലായനങ്ങളുമൊക്കെ ഇതിന് കാരണമാണ്. എന്നാല്‍ ഇതൊന്നും സമാധാനത്തിന്റെ ശബ്ദമാവുന്നതില്‍നിന്ന് ഈ ജനവിഭാഗത്തെ പിന്തിരിപ്പിക്കുന്നില്ല.

ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഹ്മദിയ്യ ജമാഅത്തിന്റെ ഇമാം മിര്‍സാ മസ്‌റൂര്‍ അഹ്മദ് വിവിധ രാജ്യങ്ങളുടെ പാര്‍ലമെന്റുകളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുളള പാതയും’ എന്ന ഗ്രന്ഥം. ദേശസ്‌നേഹത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ മതവിശ്വാസം പുലര്‍ത്താനും, പൗരനെന്ന നിലയ്‌ക്ക് സ്വന്തം രാഷ്‌ട്രത്തിന്റെ പുരോഗതിയില്‍ പങ്കാളികളാകാനും ആഹ്വാനം ചെയ്യുന്ന പ്രസംഗങ്ങളാണിത്.

”ഇന്ന് ലോകം നാനാതരം അസ്വാസ്ഥ്യങ്ങളുടെ പിടിയിലമര്‍ന്നിരിക്കുന്നു. ചെറുകിട യുദ്ധങ്ങള്‍ പലയിടത്തുമായി സംഭവിക്കുന്നു. വന്‍ശക്തികള്‍ അവയെ ഒതുക്കുവാനും സമാധാനം സ്ഥാപിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെടുന്നു. എന്നാല്‍, നീതിയും ന്യായവും സംരക്ഷിക്കപ്പെടുന്നില്ലെങ്കില്‍ ഈ ശ്രമങ്ങളെല്ലാം വിഫലമാവുകയും ലോകം മുഴുവനും ആക്രമണങ്ങളുടെ പരമ്പര ഗ്രസിക്കുകയും ചെയ്യും. അതുകൊണ്ട് വിനീതമായി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സര്‍വനാശത്തില്‍നിന്നും നിങ്ങള്‍ ലോകത്തെ രക്ഷിക്കുക.”

ഈയൊരു സന്ദേശത്തിന്റെ പ്രാധാന്യവും പ്രയോഗക്ഷമതയുമാണ് വിവിധ പ്രസംഗങ്ങളില്‍ മിര്‍സ് മസ്‌റൂര്‍ അഹ്മദ് വിവരിക്കുന്നത്. ലോകസമാധാനത്തിന്റെ സന്ദേശവുമായി വിവിധ രാഷ്‌ട്രത്തലവന്മാര്‍ക്ക് ഈ മതാചാര്യന്‍ അയച്ച കത്തുകളും പുസ്തകത്തിന്റെ ഉള്ളടക്കത്തിലുണ്ട്. അമേരിക്ക, ഇറാന്‍, ഇസ്രായേല്‍, ചൈന, ബ്രിട്ടീഷ് എന്നീ രാഷ്‌ട്രത്തലവന്മാര്‍ ഇതില്‍പ്പെടുന്നു.

പ്രസംഗങ്ങള്‍ക്ക് ദൈര്‍ഘ്യമുണ്ടെങ്കിലും അവ ആശയസമ്പുഷ്ടമാണ്. ആശയക്കുഴപ്പങ്ങളില്ലാത്ത വിവര്‍ത്തനം വായനാനുകൂലവുമാണ്. പരിഭാഷകര്‍ മലയാള ഭാഷയോട് പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്. അഞ്ചാം ഖലീഫയായ മിര്‍സാ മസ്‌റൂര്‍ അഹ്മദ് സമാധാന ദൗത്യത്തിന്റെ ഭാഗമായി വിവിധ രാജ്യത്തെ പാര്‍ലമെന്റുകളില്‍ പ്രസംഗിക്കുന്നതിന്റെയും, ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെയും മനോഹരമായ ചിത്രങ്ങള്‍ പുസ്തകത്തിന്റെ ആധികാരികത വര്‍ധിപ്പിക്കുകയും ആകര്‍ഷകമാക്കുകയും ചെയ്യുന്നു.

ലോകമാകെ അന്യമത വിദ്വേഷത്തിലൂടെയും ഹിംസയിലൂടെയും ചിലര്‍ ഇസ്ലാമിനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സമാധാനത്തിലേക്ക് ഒരു ഇസ്ലാമിക പാത സാധ്യമാണെന്നു പറയുന്ന ഈ വിപുലമായ ഗ്രന്ഥം ഒരു മുതല്‍ക്കൂട്ടാണ്.
മതപരമായ ഹിംസയെ ചെറുത്തുനില്‍പ്പ്, തിരിച്ചടി എന്നൊക്കെ വിശേഷിപ്പിച്ച് പ്രത്യക്ഷവും പരോക്ഷവുമായി ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ‘ഇസ്ലാമിക സാഹിത്യം’ മലയാളത്തില്‍ സുലഭമാണ്. ഇതിനുവേണ്ടി വ്യക്തികളും സംഘടനകളും മാധ്യമസ്ഥാപനങ്ങളും സജീവമായി രംഗത്തുണ്ട്. ഈ സാഹചര്യത്തില്‍ മറ്റുള്ളവരുമായി സംവദിക്കാനും സഹവസിക്കാനും പഠിപ്പിക്കുന്നതാണ് ‘ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും’ എന്ന പുസ്തകം.

Tags: Book Review
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: ഗന്ധര്‍വലോകത്തെ ഗന്ധമോഹിനികള്‍

Varadyam

വായന: മണിച്ചൊല്ലില്‍ മുഴങ്ങുന്നത്

Varadyam

ആര്‍എസ്എസ് ചരിത്രത്തിന്റെ ആഖ്യാനം

Varadyam

വായന: പൂജിക്കപ്പെടേണ്ട വേദപുഷ്പം

Varadyam

സാംസ്‌കാരിക പഠനത്തിന്റെ സമഗ്ര ഭൂമിക

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.