എറണാകുളം: രാജ്യത്ത് ഇന്ന് പല വിധത്തിൽ ശിശു ദിനം ആഘോഷിക്കുകയാണ്. എന്നാൽ ഇന്ന് ആലുവയിലെ അഞ്ചുവയസുകാരി പഠിച്ച സ്‌കൂളിൽ ഇത്തരം ആഘോഷങ്ങളൊന്നുമില്ല. തായ്‌ക്കാട്ടുകര എൽപി സ്‌കൂളിലാണ് ഇന്ന് ശിശുദിന ആഘോഷ പരിപാടികൾ ഒന്നുമില്ലാതെ കുഞ്ഞിന് വേണ്ടി ഈ ദിനം മാറ്റിവെച്ചിരിക്കുന്നത്. അസ്ഫാഖ് ആലത്തിന്റെ ക്രൂര പീഠനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ച് വയസുകാരി പഠിച്ചിരുന്നതും ഓടിക്കളിച്ചിരുന്നതുമായ സ്‌കൂളാണിത്.
ഇന്ന് സ്‌കൂളിലെ എല്ലാ വിദ്യാർത്ഥിനികളും ഉറ്റുനോക്കിയത് കോടിതി വിധിയിലേക്കായിരുന്നു. തങ്ങളുടെ കൂട്ടത്തിൽ നിന്നും ഒരു പിഞ്ചു ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയ്‌ക്ക് എന്ത് ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതിനുള്ള കാത്തിരിപ്പിലായിരുന്നു കുഞ്ഞുങ്ങൾ. നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ പ്രതിക്ക് ലഭിക്കണമെന്ന ആവശ്യമായിരുന്നു സ്‌കൂൾ അധികൃതരും ഉന്നയിച്ചത്.
രാവിലെ എത്തിയ ഉടൻ തന്നെ വിദ്യാർത്ഥികളിൽ ഓരോരുത്തരും വിധി എന്തായി എന്നുള്ള ചോദ്യത്തോടെ കാത്തിരിക്കുകയായിരുന്നുവെന്ന് സ്‌കൂളിലെ പ്രധാന അദ്ധ്യാപികയായ കെ ജാസ്മിൻ പറയുന്നു. പ്രതിയ്‌ക്ക് ജീവപര്യന്തവും വധശിക്ഷയും ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: