മാഹി: മാഹിയില്‍ ഇനി വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ രണ്ട് ബസുകള്‍ കൂടി.
യാത്രാക്ലേശം രൂക്ഷമായ മേഖലയിലെ ഉള്‍നാടന്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച്, മൂലക്കടവില്‍ നിന്ന് ചാലക്കര വഴി മാഹിയിലേക്കും മാഹിയില്‍ നിന്ന് ചാലക്കരവഴി മൂലക്കടവിലേക്കും. മാഹിയില്‍ നിന്ന് പെരിങ്ങാടി ഈസ്റ്റ് പള്ളൂര്‍ ഗ്രാമത്തി വഴി മൂലക്കടവിലേക്കും തിരിച്ച് മാഹിയിലേക്കും നാല് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിച്ചതോടെ മാഹി മേഖലയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും യാത്രാ ക്ലേശത്തിന് പരിഹാരമാവുകയാണ്.
ബിജെപി മാഹി മണ്ഡലം ഭാരവാഹികള്‍ മുഖ്യമന്ത്രി രംഗസ്വാമിയോടും വിദ്യാഭ്യാസ മന്ത്രി നമ:ശിവായത്തിനോടും നടത്തിയ നിരന്തര അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ രണ്ട് ബസ്സുകള്‍ കൂടി മാഹിയില്‍ സര്‍വ്വീസ് ആരംഭിക്കാന്‍ കഴിഞ്ഞത്. മാഹിയുടെ ഉള്‍നാടന്‍ പ്രദേശത്തു കൂടി സൗജന്യ യാത്രാസ്സുകള്‍ ഓടി തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സന്തോഷത്തിലാണ്.
ഈസ്റ്റ് പള്ളൂര്‍ ഗ്രാമത്തിപ്രദേശങ്ങളിലൂള്ള വിദ്യാര്‍ത്ഥികള്‍ ഓട്ടോറിക്ഷ ആശ്രയിച്ചാണ് വിദ്യാലയങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നത്. ഇതുമൂലം ഈ ഭാഗത്തെ വിദ്യാര്‍ഥികള്‍ വിദ്യാലയങ്ങളില്‍ എത്തിച്ചേരാന്‍ പ്രയാസപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. ഏറെ കാലമായി മാഹിയിലെ ജനങ്ങടെ ആവശ്യമാണ് പുതുച്ചേരി-മാഹി റൂട്ടില്‍ പുതിയ ബസ് അനുവദിക്കണമെന്നുള്ളത്. ഡിസംമ്പര്‍ മാസത്തോടെ പുതിയ ബസ്സ് ഓട്ടം ആരംഭിക്കുമെന്നാണ് അറിയുന്നത്. മാഹി-പുതുച്ചേരി ബസ് യാത്രക്കാര്‍ ഏറെ ക്ലേശം സഹിച്ചാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്.











