Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഞ്ച് നിയമസഭാ ഇലക്ഷനിടയില്‍ രാഹുല്‍ ഗാന്ധി ഉസ്ബെക്കിസ്ഥാനില്‍ പോയത് ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശേഷിയുള്ള സാമന്ത പവറിനെ കാണാനോ?

രാഹുല്‍ ഗാന്ധി ഒക്ടബോര്‍ അവസാന ആഴ്ചയില്‍ ഉസ്ബെക്കിസ്ഥാനില്‍ പോയതിനെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നു. രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി പോയതെന്നാണ് പറയപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 06:41 pm IST
in India
ദുരൂഹമായ ഉസ്ബെക്കിസ്ഥാന്‍ യാത്രയില്‍ നീല ടീ ഷര്‍ട്ടിട്ട രാഹുല്‍ ഗാന്ധി (ഇടത്ത്) സാമന്ത പവര്‍ (വലത്ത്)

ദുരൂഹമായ ഉസ്ബെക്കിസ്ഥാന്‍ യാത്രയില്‍ നീല ടീ ഷര്‍ട്ടിട്ട രാഹുല്‍ ഗാന്ധി (ഇടത്ത്) സാമന്ത പവര്‍ (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധി ഒക്ടബോര്‍ അവസാന ആഴ്ചയില്‍ ഉസ്ബെക്കിസ്ഥാനില്‍ പോയതിനെക്കുറിച്ച് ആശങ്കകള്‍ ഉയരുന്നു. രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി ഉസ്ബെക്കിസ്ഥാനില്‍ പോയതെന്ന് സംശയമുയരുന്നു. വിദേശശക്തികള്‍ 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ഇടപെടുന്നോ? അട്ടിമറിച്ച് ഭരണമാറ്റം ഉണ്ടാക്കാന്‍ ശേഷിയുള്ള യുഎസ് എയ്ഡ് ഏജന്‍സി മേധാവിയായ സാമന്ത പവറുമായി കൂടിക്കാഴ്ച നടത്താനാണ് രാഹുല്‍ ഗാന്ധി പോയതെന്നാണ് പറയപ്പെടുന്നത്. സി5 പ്ലസ് വണ്‍ റീജ്യണല്‍ കണക്ടിവിറ്റി എന്ന യോഗത്തില്‍ അധ്യക്ഷതവഹിച്ച് ഈ നാളുകളില്‍ സാമന്ത പവറും ഉസ്ബെക്കിസ്ഥാനില്‍ ഉണ്ടായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ഇത്രയും പ്രധാനപ്പെട്ട സന്ദര്‍ഭത്തില്‍ ആര് വിളിച്ചിട്ടാണ് രാഹുല്‍ ഗാന്ധി ഉസ്ബെക്കിസ്ഥാനിലേക്ക് പോയത് എന്ന സംശയം പലരും ഉയര്‍ത്തിയിരുന്നു.

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത യുഎസ് ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ ഡവലപ് മെന്‍റ് (യുഎസ് എയ്ഡ്) ചുമതലയുള്ള സാമന്ത പവറിനെ കാണാനാണഓ രാഹുല്‍ ഗാന്ധി പോയത് എന്നാണ്, ഇത് 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മോദിയെ അട്ടിമറിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഡാലോചനയുടെ ഭാഗമാണോ എന്നും കരുതപ്പെടുന്നു. നേരത്തെ ഇക്കണോമിസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ജേണലിസ്റ്റായിരുന്ന സാമന്ത പവര്‍ ജോ ബൈഡന്റെ കാലത്താണ് യുഎസ് എയ്ഡ് ചുമതലക്കാരിയായത്. സാമന്ത പവറിന് ജോര്‍ജ്ജ് സോറോസ് എന്ന മോദി വിരുദ്ധനാണ് അമേരിക്കന്‍ കോടീശ്വരനുമായി അടുത്ത ബന്ധമുണ്ടെന്നും പറയുന്നു.

ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന സ്ഥാപനമാണ് ഈയിടെ അദാനിയ്‌ക്കെതിരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജേണലിസ്റ്റുകളുടെ സംഘടനയായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍. 2010ല്‍ യുഎസ് പ്രസിഡന്‍റായിരുന്ന ഒബാമ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഡമോക്രസി ആന്‍റ് ഓപ്പണ്‍ ഗവണ്‍മെന്‍റ് എന്ന പേരില്‍ മുംബൈയില്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ ഗാന്ധി കുടുംബത്തിന്റെ ആത്മാവ് സൂക്ഷിപ്പുകരനായ സാം പിട്രോഡയും സാമന്ത പവറും പങ്കെടുത്തിരുന്നു. അന്ന് ഇന്ത്യയിലെ‍ സിവില്‍ സൊസൈറ്റികള്‍ക്ക് (അധികവും മോദിയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍) പത്ത് ലക്ഷം ഡോളറാണ് സഹായധനമായി നല്‍കുന്നതായി സാമന്ത പവര്‍ പ്രഖ്യാപിച്ചത്. മോദിയ്‌ക്കെതിരായി അമേരിക്കയിലും ഇന്ത്യയിലും സിവില്‍ സൊസൈറ്റികളെ സംഘടിപ്പിക്കുന്ന ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്ന സംഘടനയുടെ സുനിത വിശ്വനാഥ് എന്ന ജേണലിസ്റ്റ് 2022 ഒക്ടോബര്‍ 26 മുതല്‍ 28 വരെ മതപരമായ കൂട്ടക്കൊല (മുസ്ലിങ്ങളുടെ കൂട്ടക്കൊല എന്ന് വ്യംഗാര്‍ത്ഥം) ഒഴിവാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു ത്രിദിന കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടിയിരുന്നു. ഇന്ത്യ ന്യൂനപക്ഷ സമുദായത്തിനെതിരാണ് എന്ന് വരുത്തിതീര്‍ക്കുക എന്നതാണ് ലക്ഷ്യം. 2015ല്‍ ഒബാമ ഭരണകൂടം മാറ്റത്തിന്റെ ചാമ്പ്യന്‍ എന്ന പേരില്‍ സുനിത വിശ്വനാഥിന് അവാര്‍ഡ് നല്‍കിയിരുന്നു എന്നും അറിയുക. ഈ സുനിത വിശ്വനാഥും സാമന്ത പവറും അടുത്ത് പ്രവര്‍ത്തിക്കുന്നവരാണ്. രാഹുല്‍ ഗാന്ധി അമേരിക്കയിലും ബ്രിട്ടനിലും പോയി ഇന്ത്യയിലെ ന്യൂനപക്ഷത്തിന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് സംസാരിക്കുന്നത് ഇവരുടെ നിര്‍ദേശപ്രകാരമാണ്.

മനുഷ്യാവകാശപ്രശ്നങ്ങളുടെ പേരില്‍ ഏത് രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം സ്വന്തമായുള്ള വ്യക്തിയാണ് സാമന്ത പവര്‍. സാം പിത്രോദ, സുനിത വിശ്വനാഥ് തുടങ്ങി ഇന്ത്യയിലെ എല്ലാ മനുഷ്യാവകാശ-പൗരാവകാശ സംഘടനാ മേധാവികളുമായും നേരിട്ട് ബന്ധമുണ്ട് സാമന്ത പവറിന്. ഒബാമയുമായി അടുത്ത സൗഹൃദം ഉള്ള വ്യക്തികൂടിയാണ് സാമന്ത പവര്‍. ജോ ബൈഡനോട് ഈയിടെ ഒബാമ നല്‍കിയ ഉപദേശം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നല്ലോ. ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ കാണാനിടയായാല്‍ ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദു സമുദായങ്ങളില്‍ നിന്നും ന്യൂനപക്ഷമുസ്ലിങ്ങള്‍ക്ക് സംരക്ഷണം ലഭിക്കേണ്ടതിനെക്കുറിച്ച് പറയണം എന്നായിരുന്നു ഒബാമയുടെ പ്രസ്താവന. ഈ നിരന്തരമായി ഇവരെല്ലാം ആവര്‍ത്തിക്കുന്ന, രാഹുല്‍ ഗാന്ധിയെക്കൊണ്ട് ആവര്‍ത്തിപ്പിക്കുന്ന ആശയമാണ്.

ലോകത്തെ മനുഷ്യാവകാശപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, അതില്‍ ഇടപെടുന്ന, അത് ഒരു കൂട്ടക്കൊലയിലേക്ക് വളരാതിരിക്കാന്‍ വേണ്ട മുന്‍ കരുതല്‍ എടുക്കുന്ന വൈറ്റ് ഹൗസ് സംഘടനയുടെ പ്രധാനി കൂടിയാണ് സാമന്ത പവര്‍. അതായത് ഇന്ത്യയിലെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാനുള്ള എല്ലാ കരുത്തും അവര്‍ക്കുണ്ടെന്നര്‍ത്ഥം. അതുകൊണ്ടാണ് സാമന്ത പവറുമായി രാഹുല്‍ ഗാന്ധി ഉസ്ബെക്കിസ്ഥാനില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അത് മോദി സര്‍ക്കാരിനെതിരായ മറ്റൊരു അന്താരാഷ്‌ട്ര ഗൂഡാലോചനയായി കണക്കാക്കപ്പെടുന്നത്.

മാത്രമല്ല, ചൈനയുടെ സ്വാധീനം ഇന്തോ-പസഫിക് മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ അമേരിയ്‌ക്ക് ഇന്ത്യയില്‍ വേണ്ടത് ഒരു പാവ സര്‍ക്കാരിനെയാണ്. നരേന്ദ്രമോദി അങ്ങിനെയുള്ള ഒരു നേതാവല്ല. അമേരിക്കന്‍ അജണ്ട രഹസ്യമായി നടപ്പാക്കുന്ന ഒരു ദുര്‍ബല നേതാവിനെ അവര്‍ തിരയുകയാണ്. അതിന് ഉത്തരം കൂടിയാണ് രാഹുല്‍ ഗാന്ധി.

Tags: Rahul GandhiGeorge SorosUzbekistanSamanta Powerwhite houseUS AIDSunitha Viswanath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്
India

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

India

“സത്യം പറയുന്നവരെയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്, തരൂർ ഇതിന് ഒരു ഉദാഹരണമാണ്,”: രാഹുൽ ഗാന്ധിക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

India

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.