Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തുവിദ്യാ വൈഭവം കൊണ്ട് തലയെടുപ്പോടൊരു ചെങ്കല്‍ നിര്‍മിതി; മൊധേരയിലെ സൂര്യദേവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2023, 06:09 pm IST
inSamskriti

വാസ്തുവിദ്യാ വൈഭവം കൊണ്ട് ശ്രദ്ധേയമാണ് ഗുജറാത്തിലെ മെഹ്‌സാനജില്ലയിലുള്ള മൊധേര സൂര്യക്ഷേത്രം. പുഷ്പവതീ നദിക്കരയില്‍ കിഴക്കോട്ട് അഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍ മുകളിലാണ് ക്ഷേത്രമുള്ളത്. കമഴ്‌ത്തിവച്ച കല്‍താമരയ്‌ക്കു മീതെ തലയെടുപ്പോടൊരു ചെങ്കല്‍ നിര്‍മിതി. വിഷുവത്തില്‍ (ഭൂമധ്യരേഖയ്‌ക്ക് മുകളില്‍ സൂര്യനെത്തുന്ന രണ്ടു ദിനങ്ങളാണ് വിഷുവം. മാര്‍ച്ച് 21നും സെപ്റ്റംബര്‍23നും ഇടയിലാണ് ഇത് സംഭവിക്കുന്നത്.) ഉദയസൂര്യകിരണങ്ങള്‍ സഭാമണ്ഡപവാതിലിലൂടെ നേരിട്ട് ശ്രീകോവിലിലേക്ക് പ്രകാശിക്കുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. സൂര്യവിഗ്രഹത്തിന്റെ തിരുനെറ്റിയിലുള്ള രത്‌നത്തില്‍ നേരിട്ടു പതിക്കുന്ന വിധത്തിലുള്ള വാസ്തുവിദ്യാ വിസ്മയം. പക്ഷേ സൂര്യവിഗ്രഹം ഇപ്പോഴില്ല. ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ സൂര്യന്‍ എഴുന്നള്ളുന്ന വിധത്തിലായിരുന്നു വിഗ്രഹം നിര്‍മിച്ചിരുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച് രത്‌നാലംകൃതമാക്കിയ വിഗ്രഹം വൈദേശികാധിനിവേശത്തില്‍ കൊള്ളയടിക്കപ്പെട്ടതാണ്. ഗര്‍ഭഗൃഹം ഇപ്പോള്‍ ശൂന്യമെന്ന് സാരം.

മൊധേര ക്ഷേത്രചരിത്രം:
അധിനിവേശത്തിന്റെ കെടുതികളും കാലപ്പഴക്കത്താലുള്ള തകര്‍ച്ചയുമൊന്നും സൂര്യക്ഷേത്രത്തിന്റെ പ്രതാപത്തിന് മങ്ങലേല്പ്പിക്കുന്നില്ല. പതിനൊന്നാം നൂറ്റാണ്ടില്‍ ചാലൂക്യ രാജവംശത്തിലെ ഭീംദേവ് ഒന്നാമനാണ് സൂര്യക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിഗമനം. ഗുഢമണ്ഡപം( ശ്രീകോവില്‍) സഭാമണ്ഡപം, സൂര്യകുണ്ഡ് എന്നിങ്ങനെ ത്രിതല ഘടനയിലുള്ള മൂന്നു ഗംഭീര നിര്‍മിതികള്‍ ഉള്‍പ്പെടുന്നതാണ് ക്ഷേത്രസമുച്ചയം. ഇവിടേക്കയ്‌ക്ക് പ്രവേശിക്കുമ്പോള്‍, ആദ്യം കാണുന്നത് സൂര്യകുണ്ഡ്. ചെറുതും വലുതുമായി വിവിധ ദേവതമാരുടെ 108 ആരാധനാലയങ്ങളും കമനീയമായ കല്പടവുകളുമായി ചതുരാകൃതിയിലാണ് ഇത് പണിതിരിക്കുന്നത്. ക്ഷേത്രത്തിന്റെ പൗരാണികതയ്‌ക്ക് രാമായണവുമായി ബന്ധമുള്ളതിനാല്‍ രാമകുണ്ഡ് എന്നും ഈ പുണ്യതീര്‍ഥം അറിയപ്പെടുന്നു.

വര്‍ഷത്തിലെ 52 ആഴ്ചകളെ പ്രതിനിധാനം ചെയ്യുന്ന 52 തൂണുകളിലാണ് സഭാമണ്ഡപം ഒരുക്കിയിരിക്കുന്നത്. തൂണുകളെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും കഥാസന്ദര്‍ഭങ്ങളും കൃഷ്ണലീലയും നിറഞ്ഞ ശില്‍പങ്ങളാല്‍ സമ്പന്നം. മണ്ഡപത്തില്‍ പന്ത്രണ്ട് ‘ആദിത്യന്മാരുടെ’ രൂപമാതൃകയും കൊത്തിയെടുത്തിരിക്കുന്നു.

‘സഭാ മണ്ഡപം’ കണ്ടതിനുശേഷം ഗര്‍ഭഗൃഹത്തിലെത്തുമ്പോള്‍ അത് അനുപമമായൊരു ആത്മീയ അനുഭവമായിരിക്കും. വിഗ്രഹമില്ലാതെ ഗര്‍ഭഗൃഹം ശൂന്യമെങ്കിലും വിഷുവത്തിലെത്തുന്ന സൂര്യദേവന്റെ ആദ്യകിരണങ്ങള്‍ ശ്രീകോവിലനെ പ്രഭാമയമാക്കുന്നു. അതു കാണാന്‍ ആയിരങ്ങളാണെത്തുക. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയാകുന്നു മൊധേരയിലെ സൂര്യദേവസ്ഥാനം.

Tags: Sun godbrick structurearchitectural brillianceModhera Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യമുനാതീരത്ത് ചാത്ത് പൂജ നിരോധിച്ച തീരുമാനത്തിനെതിരെ നല്‍കിയ ഹര്‍ജി ദല്‍ഹി ഹൈക്കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.