ബെംഗളൂരു: നാരായണമൂര്ത്തിയോടൊപ്പം ഇന്‍ഫോസിസ് സ്ഥാപിച്ച ഏഴ് പേരടങ്ങുന്ന ടീമില്‍ ഒരാളായിരുന്നു കൊല്ലം സ്വദേശിയായ ഷിബുലാല്‍. ഇന്‍ഫോസിസ് സ്ഥാപിച്ച നാള് തൊട്ട് ഉണ്ടായിരുന്ന ഇദ്ദേഹം 2014ല്‍ ആണ് ഇന്‍ഫോസിസിന്റെ സിഇഒ-എംഡി പദവിയില്‍ നിന്നും രാജിവെച്ചത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന് ശ്രേയസ് ഷിബുലാലും മരുമകള്‍ ഭൈരവി മധുസൂദന്‍ ഷിബുലാലും 435 കോടി രൂപയുടെ ഇന്‍ഫോസിസ് ഓഹരികള്‍ വിറ്റു.
ഓഹരി എക്സ്ചേഞ്ചില്‍ നല്കിയ വിവരപ്രകാരം 23.70 ലക്ഷം ഇന്‍ഫോസിസ് ഓഹരികളാണ് ശ്രേയസ് ഷിബുലാല്‍ വിറ്റത്. 1431 രൂപ 51 പൈസ വീതം ഇതിന് 339.80 കോടി രൂപ ലഭിച്ചു. ഭാര്യ ഭൈരവി മധുസൂദന്‍ ഷിബുലാല്‍ ആകട്ടെ 6.67 ലക്ഷം ഓഹരികള്‍ കയ്യൊഴിഞ്ഞു. 95.71 കോടി രൂപയാണ് ഇതിന് ലഭിച്ചത്.
ഷിബുലാലിനും ഭാര്യയ്ക്കുമായി ഇന്‍ഫോസിസില്‍ നിന്നും 1.94 ശതമാനം ഓഹരികള്‍ ലഭിച്ചിരുന്നു. ഇതില്‍ നിന്നും മകന് നല്കിയ ഓഹരികളാണ് വിറ്റത്. ഷിബുലാലിന്റെ മകള്‍ ശ്രൂതി ഷിബുലാലിന്റെ പക്കല്‍ 27.37 ലക്ഷം ഇന്‍ഫോസിസ് ഓഹരികള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: