Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭക്ഷ്യ സുരക്ഷയും പാഴായിപ്പോയ സ്റ്റിക്കര്‍ സര്‍ക്കുലറും

സ്വന്തം ലേഖിക by സ്വന്തം ലേഖിക
Oct 31, 2023, 04:15 pm IST
in Kottayam

കോട്ടയം: ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തോടെ ജീവിക്കാന്‍ എന്നതാണ് കാലങ്ങളായുള്ള പ്രമാണം. എന്നാല്‍ ഭക്ഷണം മരണകാരണമാകുന്ന മാരണമായി മാറിയിരിക്കുന്നു.
ഒരു നേരത്തെ വിശപ്പ് അടക്കാനോ, അല്ലെങ്കില്‍ രുചികരമായ ഭക്ഷണം മനസ്സറിഞ്ഞ് ആസ്വദിക്കുന്നതിനോ ആവും ഒരാള്‍ ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ ഹോട്ടലുകളില്‍ നിന്നും റസ്‌റ്റോറന്റുകളില്‍ നിന്നും വാങ്ങുന്ന ഭക്ഷണസാധനങ്ങള്‍ എത്രത്തോളം വിശ്വാസമര്‍പ്പിച്ച് കഴിക്കാം എന്ന ആശങ്കയിലാണ് പൊതുജനം.

ചിക്കന്‍ കൊണ്ടുണ്ടാക്കുന്ന ഷവര്‍മയാണിപ്പോള്‍ ഭക്ഷണ സാധനങ്ങളിലെ പ്രധാന വില്ലന്‍. ഈ അറബിക് വിഭവം പലപ്പോഴും പാകം ചെയ്യേണ്ട രീതിയില്‍ അല്ല കേരളത്തില്‍ തയ്യാറാക്കുന്നത്. അത് തന്നെയാണ് ഭക്ഷ്യവിഷബാധയ്‌ക്ക് പ്രധാന കാരണവും. കേരളത്തില്‍ ഷവര്‍മ്മയ്‌ക്ക് ആരാധകരും ഏറെയാണ്. പാഴ്‌സല്‍ വാങ്ങിപ്പോകുന്നവരും നിരവധിയുണ്ട്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണങ്ങളുടെ പശ്ചാത്തലത്തില്‍ പാഴ്‌സല്‍ ഭക്ഷണത്തിന് സ്റ്റിക്കറുകള്‍ നിര്‍ബന്ധമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

ഫെബ്രുവരി ഒന്ന് മുതല്‍ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കിയെങ്കിലും എല്ലാം കടലാസില്‍ ഒതുങ്ങി. ജില്ലയിലെ മിക്ക ഹോട്ടലുകളും ഈ നിബന്ധന പാലിക്കുന്നില്ല. പാഴ്‌സലുകളില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, എത്ര സമയത്തിനകം ഭക്ഷണം കഴിക്കണം എന്നീ കാര്യങ്ങളെല്ലാം രേഖപ്പെടുത്തുന്ന സ്റ്റിക്കര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം എന്നും അല്ലാത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിരോധിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നത്.

ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡും നിര്‍ബന്ധമാക്കിയിരുന്നു. അല്ലാത്തവരെ ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും സര്‍ക്കുലറില്‍ ഉണ്ട്. പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ് നിയമമായി പ്രാബല്യത്തില്‍ വന്നാല്‍ ആരോഗ്യ വകുപ്പിന് കര്‍ശന നടപടികള്‍ എടുക്കാന്‍ സാധിക്കും. ട്രാവന്‍കൂര്‍-കൊച്ചിന്‍ പബ്ലിക് ഹെല്‍ത്ത് ആക്ട്, 1955, മദ്രാസ് പബ്ലിക് ഹെല്‍ത്ത് ആക്ട്, 1939 എന്നിവയാണ് നിലവിലുള്ളത്. ഈ നിയമങ്ങള്‍ അനുസരിച്ച് ഭക്ഷ്യസുരക്ഷാ വീഴ്ച സംഭവിച്ചാല്‍ തുച്ഛമായ പിഴയേ ഈടാക്കാന്‍ സാധിക്കൂ.

ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും പാഴ്‌സല്‍ ഭക്ഷണം എങ്ങനെ ഉപയോഗിക്കണം, എത്ര സമയത്തിനുള്ളില്‍ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിര്‍ദേശവും നല്കിയിരുന്നു. ഇതൊന്നും പാലിക്കാതെയാണ് പാഴ്‌സലുകള്‍ യഥേഷ്ടം പായ്‌ക്ക് ചെയ്ത് കൊടുക്കുന്നത്.

ഉദ്യോഗസ്ഥ അലംഭാവം വിനയാകുന്നു
ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് വീഴ്ചവരുത്തുന്നവര്‍ക്ക് എതിരെ നടപടിയെടുക്കാന്‍ അധികാരമുള്ളൂ. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റേയും ആരോഗ്യവകുപ്പിന്റേയും അലംഭാവമാണ് ഭക്ഷ്യവിഷബാധയ്‌ക്കും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിനും എല്ലാത്തിനും ഇടയാക്കുന്നത്.

താളം തെറ്റിയ പരിശോധന
നേരത്തെ ഒരോ ആഴ്ചയും ‘ഹെല്‍ത്തി കേരള’ പ്രോഗ്രാമിന്റെ ഭാഗമായി ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഒന്നിടവിട്ട് പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനതലത്തില്‍ നടത്തിയിരുന്ന ഈ പദ്ധതി ഇപ്പോള്‍ മാസത്തില്‍ ഒന്ന് നടത്തിയാല്‍ എന്ന മട്ടിലായി. ഭക്ഷ്യസുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പുകളും പഞ്ചായത്ത് സെക്രട്ടറിയും അടങ്ങുന്ന സംഘം പരിശോധനകള്‍ നടത്തിയിരുന്നു. ഉടനടി നടപടികളും എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ പരിശോധന കാര്യക്ഷമമായി നടക്കുന്നില്ല. ഹോട്ടല്‍- റസ്റ്റോറന്റ് ഉടമകളുടെ സ്വാധീന ഫലത്താലാണ് ഇത് ഫലപ്രദമായി നടക്കാത്തതെന്ന ആരോപണവും ശക്തമാണ്.

 

Tags: HotelFood PoisonshawarmaFood security
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

Kerala

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി; ആശങ്കയിൽ വ്യാപാരികൾ, സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

ഷാനിമോള്‍ ഉസ്മാനെതിരെ ആരോപണം: 100 കോടി വിലമതിക്കുന്ന ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ തട്ടിയെടുക്കാന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.