Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kannur

കാവുപറമ്പില്‍ കൃഷിക്കൂട്ടായ്‌മയിലൊരു കലാക്ഷേത്ര; അഴീക്കോടിന്റെ നാടകചരിത്രത്തില്‍ ഇനി ‘കാവിലമ്മ’യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2023, 04:06 pm IST
inKannur
കാവിലമ്മ കലാക്ഷേത്രയുടെ ഉദ്ഘാടനം കോഴിക്കോട് സര്‍വ
കലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ ഡോ. എ.കെ.
നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു

കാവിലമ്മ കലാക്ഷേത്രയുടെ ഉദ്ഘാടനം കോഴിക്കോട് സര്‍വ കലാശാല സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ഡയറക്ടര്‍ ഡോ. എ.കെ. നമ്പ്യാര്‍ ഭദ്രദീപം കൊളുത്തി നിര്‍വ്വഹിക്കുന്നു

അഴീക്കോട്: കോവിഡ് മഹാമാരി സൃഷ്ടിച്ച അടച്ചുപൂട്ടലിനുശേഷം കാവുപറമ്പത്ത് അവര്‍ ഒത്തുകൂടി പച്ചക്കറിക്കൃഷി തുടങ്ങി. അഴീക്കോട്ട് പുതിയാപ്പറമ്പിലെ നാട്ടുകാരുടെ കൂട്ടായ്‌മയാണ് പുതിയകാവ് ഭഗവതി ക്ഷേത്രപ്പറമ്പില്‍ ചേനയും ചേമ്പും വാഴയും പച്ചക്കറികളും നട്ടുനനച്ചത്. ആ പച്ചപ്പില്‍ കൃഷീവലരുടെ മനസ്സില്‍ ഒളിച്ചിരുന്ന സംഗീതവും പാട്ടും അഭിനയവും പുറത്തുചാടി. ക്രമേണ ആ കൃഷിക്കൂട്ടായ്‌മ കാവിലമ്മ കലാക്ഷേത്രയുടെ പിറവിയിലേക്ക് നയിച്ചു. വിജയദശമി സന്ധ്യയില്‍ അഴീക്കോട്ട് പുതിയ കാവിലമ്മയുടെ തിരുമുറ്റത്ത് അത് യാഥാര്‍ഥ്യമായി. അരങ്ങ് തെളിഞ്ഞു.

സ്വാതന്ത്ര്യസമര പോരാട്ട കാലങ്ങളില്‍ നിരവധി നാടകസംഘങ്ങളുടെ അരങ്ങിലാട്ടത്തിന് സാക്ഷ്യം വഹിച്ച അഴീക്കോട് ഗ്രാമത്തില്‍ കാവിലമ്മ കലാക്ഷേത്രയുടെ അരങ്ങ് ദീപം തെളിച്ചത് കോഴിക്കോട് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഡ്രാമാ മുന്‍ ഡയറക്ടര്‍ ഡോ. എ.കെ. നമ്പ്യാരാണ്. സി.എം.എസ്. ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടര്‍ ഡോ. സഞ്ജീവന്‍ അഴീക്കോട് മുഖ്യഭാഷണം നടത്തി.

പുതിയകാവ് ക്ഷേത്രം ഭരണസമിതി ചെയര്‍മാന്‍ പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കാവിലമ്മ കലാക്ഷേത്ര പ്രസിഡന്റ് പ്രഭാകരന്‍ നാമത്ത് സ്വാഗതവും ക്ഷേത്ര ഭരണസമിതി സെക്രട്ടറി കെ. രതീശന്‍ നന്ദിയും പറഞ്ഞു. വിദ്യാരംഭദിനം ചെറുകുന്ന് ആസ്തി കാലയത്തിലെ മനോജ് മാരാരുടെ ചെണ്ട പരിശീലന ക്ലാസ്സും പ്രഭാകരന്‍ നാമത്തിന്റെ യോഗാക്ലാസ്സും കലാക്ഷേത്രയില്‍ ആരംഭിക്കുകയും ചെയ്തു. പടനായകന്മാരുടെയും നിരവധി കളരി അഭ്യാസികളുടെയും നാടായ അഴീക്കോടിന്റെ നാടക പാരമ്പര്യത്തെ പുതിയ തലമുറ പുതിയ കാവില്‍ പുനരുജ്ജീവിപ്പിച്ചത് കളരിവിദ്യയുടെ പശ്ചാത്തലമുള്ള നാടകം അരങ്ങിലെത്തിച്ചിട്ടാണെന്നതുംശ്രദ്ധേയം.ആയോധനക്കളരിയും കളരി ചികിത്സയും നടത്തിവരുന്ന ഗ്രാമത്തിലെ പുരാതന തറവാട് റിയല്‍ എസ്‌റേറ്റ് -ഫ്‌ലാറ്റ് മാഫിയ തട്ടിയെടുക്കാന്‍ നോക്കുന്നതും ആ മാഫിയ ശക്തിയെ ചെറുത്ത് തോല്പിച്ച ശിഷ്യര്‍ കളരിയെ സംരക്ഷിച്ച് ഗുരുദക്ഷിണ സമര്‍പ്പിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.

പ്രശസ്ത സാഹിത്യകാരന്‍ ടി.കെ.ഡി. മുഴപ്പിലങ്ങാടാണ് ഗുരുദക്ഷിണ നാടകമെഴുതിയത്. കരാട്ടെയും കളരിയും പഠിച്ച പ്രഭാകരന്‍ നാമത്താണ് നാടകത്തിന്റെ സംവിധാനം അഗസ്ത്യ കളരി ഗുരുക്കള്‍ പ്രശാന്ത് പുളീക്കണ്ടിയും ശിഷ്യരുമാണ് നാടകത്തില്‍ കളരി അഭ്യാസമുറകള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചത്. മോഹന്‍ കുറുവ സംഗീതവും ധനരാജ് മാണിയാട്ട് രംഗപടവും മുരളി കുളപ്പുള്ളി ഗാന രചനയും ഭാസി വര്‍ണാലയം ചമയവും ശിവതീര്‍ഥ വസ്ത്രാലങ്കാരവും അനിത ചാല ശബ്ദവും പി. രാജീവന്‍ വെളിച്ചവും നിയന്ത്രിച്ചു. പ്രഭാകരന്‍ നാമത്ത്, കൃഷ്ണകുമാര്‍, മനോജ് കാനാറത്ത്, പി.ടി. അതുല്‍, പ്രശാന്ത് അഗസ്ത്യ, അഞ്ജന അശോക്, മാളവിക, പി.ടി. ഭരതന്‍, ശ്രീജിത്ത് പാറക്കാട്ട്, പ്രണവ് കൊട്ടാരത്തും പാറ, ഷിനാജ്, പി. അഭിജിത്, സച്ചിദാനന്ദന്‍, മുകേഷ് എന്നിവരാണ് കഥാപാത്രങ്ങളെ പകര്‍ന്നാടി അരങ്ങിലെത്തിച്ചത്.

കളരി വിദ്യാര്‍ത്ഥികളായി അക്ഷര അനില്‍കുമാര്‍, ശ്രേയ നിഷാന്ത് പൊയില്‍, ആദിഷ് പ്രതാപ്, ഋതുല്‍ റിജേഷ്, ഋഷഭ് റിജേഷ്, കാര്‍ത്തിക് സാജന്‍, സജയ് മനോജ്, സൗരി കൃഷ്ണ പി, സൂര്യനന്ദ് പൊയില്‍ എന്നീ ഒമ്പത് സ്‌കൂള്‍ കുട്ടികളും കാവിലമ്മ കലാക്ഷേത്രയുടെ ആദ്യനാടകമായ ഗുരുദക്ഷിണയില്‍ കഥാപാത്രങ്ങളായി. തിരുമുറ്റം തിങ്ങി നിറഞ്ഞ സഹൃദയ സദസ്സ് ഹര്‍ഷാരവത്തോടെയാണ് കാവിലമ്മ കലാക്ഷേത്രയുടെ ആദ്യ നാടകത്തെ വരവേറ്റത്.

Tags: KavuparambAzheekodefarming communityKalakshetra
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.