Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എണ്‍പതിന്റെ നിറവില്‍ ഡോ.സിറിയക് തോമസ്

Sreejith K C by Sreejith K C
Oct 24, 2023, 03:26 pm IST
in Kottayam
ഡോ.സിറിയക് തോമസ്

ഡോ.സിറിയക് തോമസ്

FacebookTwitterWhatsAppTelegramLinkedinEmail

ടി.എന്‍. രാജന്‍

പാലാ: അദ്ധ്യാപനത്തിന്റെ വിശുദ്ധിയും ഏറ്റെടുത്ത കര്‍മ്മമണ്ഡലങ്ങളില്‍ എല്ലാം നൈര്‍മ്മല്യവും ജീവിതത്തില്‍ ഉടനീളം ലാളിത്യവും കാത്തുസൂക്ഷിച്ച വന്ദ്യ ഗുരുനഥന്‍ ഡോ. സിറിയക് തോമസ് എണ്‍പതിന്റെ നിറവില്‍.

സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സ്പീക്കറുമായിരുന്ന ആര്‍.വി. തോമസിന്റെയും കോണ്‍ഗ്രസ് വനിത വിഭാഗത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹികപ്രവര്‍ത്തകയുമായിരുന്ന മിസിസ് ആര്‍.വി.തോമസിന്റെയും മകനായി 1943 ഒക്ടോബര്‍ 24 ന് പാലായിലായിരുന്നു ജനനം.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബം. രാഷ്‌ട്രീയം സ്വാഭാവികം. എം.എ.യ്‌ക്ക് പഠിക്കുമ്പോള്‍ത്തന്നെ 21-ാം വയസില്‍ കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ്. 25-ാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ എ.ഐ.സി.സി. അംഗമായി. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ മൊറാര്‍ജി ദേശായിക്കൊപ്പം നിന്നു. ഡോ. വി.കെ.സുകുമാരന്റെ ഉപദേശം മാനിച്ച് രാഷ്‌ട്രീയത്തില്‍ നിന്നകന്നു. 1967 ല്‍ പാലാ സെന്റ് തോമസ് കോളജില്‍ പൊളിറ്റിക്‌സ് വിഭാഗം അദ്ധ്യാപകനായി ചേര്‍ന്നു.

31 വര്‍ഷത്തെ സേവനത്തിന് ശേഷം വകുപ്പ് മേധാവിയായി വിരമിച്ചു. 1998 ല്‍ കേരള സര്‍വകലാശാലയില്‍ പ്രൊവൈസ് ചാന്‍സിലര്‍ പദവി സ്വീകരിച്ചു. പിന്നീട് അവിടെത്തന്നെ ആക്ടിങ് വൈസ് ചാന്‍സിലര്‍, 2000 മുതല്‍ നാല് വര്‍ഷം എം.ജി. സര്‍വ്വകലാശാലയില്‍ വൈസ് ചാന്‍സലര്‍. 2010 മുതല്‍ അഞ്ച് വര്‍ഷം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലായിരുന്നു പ്രവര്‍ത്തനം.

അര നൂറ്റാണ്ട് നീണ്ട അദ്ധ്യാപനത്തിലൂടെ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ആയിരക്കണക്കിന് ശിഷ്യന്മാരെ കൈ പിടിച്ച് നടത്തിയ ഗുരുശ്രേഷ്ഠന്‍. ഗ്രസ്ഥകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ഇപ്പോഴും കര്‍മ്മരംഗത്ത് സജീവമായി നില്‍ക്കുന്ന ഡോ. സിറിയക് തോമസിന് തിരക്കുകള്‍ ഒഴിയുന്നില്ല. കാലില്‍ ബാധിച്ച ഞരമ്പ് സംബന്ധമായ അസുഖം അലോസരമുണ്ടാക്കുന്നുണ്ടെങ്കിലും ഡോ. സിറിയക് തോമസിന്റെ ദിനചര്യകളില്‍ മാറ്റമില്ല.

കിരീടം തൊടാത്ത നേതാവ്, സ്വാതന്ത്ര്യത്തിന്റെ അടിമത്തം, ഈസ്റ്ററിന്റെ സുവിശേഷം, മദര്‍ ആന്‍ഡ് സിസ്റ്റര്‍, ഇതിഹാസവും പൈതൃകവും, കാലം മായ്‌ക്കാത്ത കാല്പാടുകള്‍, ഭൂമിയിലെ നക്ഷത്രങ്ങള്‍, ചിരിയുടെ വലിയ മെത്രാപ്പോലീത്ത തുടങ്ങി പത്തിലധികം ഗ്രന്ഥങ്ങള്‍. പ്രകാശഗോപുരങ്ങള്‍, നന്മ മരങ്ങള്‍ എന്നീ പുസ്തകങ്ങളുടെ പ്രകാശനം 24-ന് വൈകിട്ട് നാലിന് കോട്ടയം എം.ടി. സെമിനാരി ഹാളില്‍ നടക്കും. മിന്ത്രി വി.എന്‍. വാസവന്‍, വി.ഡി.സതീശന്‍, ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ടി.പി. ശ്രീനിവാസന്‍, റോയ് പോള്‍, റവ ടി.ജെ.ജോഷ്വാ, ഫാ.അലക്‌സ് കിഴക്കേക്കടവില്‍ എന്നിവര്‍ പങ്കെടുക്കും.

Tags: BirthdayteacherDr. Cyriac thomas
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൂംബാ വിവാദത്തിന് തിരി കൊളുത്തിയ അധ്യാപകനെതിരെ നടപടിക്ക് നിർദേശം; ടി.കെ അഷ്‌റഫ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ്

India

തലച്ചോറിനെ കുറിച്ച് പഠിപ്പിക്കാൻ പശുവിന്റെ മുറിച്ചെടുത്ത തലയുമായി സ്കൂളിലെത്തി ; അധ്യാപിക ഖാസിം ബിയ്‌ക്ക് സസ്പെൻഷൻ

Entertainment

സുരേഷ് ഗോപിക്ക് പിറന്നാളാശംസിച്ച് മമ്മൂട്ടിയും മോഹൻലാലും

Kerala

കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്: അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്ട് യുവവൈദികന്‍ കുറിപ്പെഴുതി വച്ച് ആത്മഹത്യ ചെയ്തു, മരണകാരണം ദുരൂഹം

മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല, ആരോഗ്യമന്ത്രി രാജിവയ്‌ക്കില്ല: എം വി ഗോവിന്ദന്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies