Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുണ്യം ചിലമ്പണിഞ്ഞ വിജയദശമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2023, 05:00 am IST
in Samskriti

ശരത്കാലത്തിന്റെ ആദ്യപക്ഷത്തിലെ പത്താം ദിവസമാണ് പുണ്യം ചിലമ്പണിഞ്ഞ വിജയദശമി. ഒമ്പതു ദിവസം എല്ലാ അര്‍ഥത്തിലും നവരാത്രി. എട്ടാംദിവസം ദുര്‍ഗാഷ്ടമിയും ഒമ്പതാം ദിവസം മഹാനവമിയും. ദുര്‍ഗാപൂജയും സരസ്വതീപൂജയും ഒപ്പം ആയുധപൂജയും ഗന്ഥപൂജയും കഴിഞ്ഞാല്‍ വീടും നാടും വിശുദ്ധമാവും. ഈ പവിത്രഭൂമികയില്‍ വേണം നവസര്‍ഗാരംഭങ്ങള്‍. അക്ഷരകലയുടെ അനന്തചൈതന്യത്തിലേക്ക് അരിയില്‍ വിരലുകളൊഴുകുന്ന ധന്യമുഹൂര്‍ത്തം. ഇളം ചുണ്ടുകള്‍ക്ക് ആപാദമധുരമായ സംഗീതത്തിന്റെ ആദ്യ സ്വരമേളനം. നാളെയുടെ നൃത്ത്യനാട്യങ്ങള്‍ക്കായി ചിലമ്പണിയുന്ന ധന്യമുഹൂര്‍ത്തം. സമസ്തകലകളുടേയും സമാരംഭം. ഈ നിമിഷത്തെ നാം മെരുക്കി വളര്‍ത്തുക. കലയും കാലവും സാക്ഷിയാവുന്ന വിദ്യാരംഭം.

എല്ലാവിദ്യയും വെളിച്ചമാണ്. താമസത്വത്തിനുമേല്‍ സാത്വികത നേടുന്ന വിജയമായി വേണം വിജയദശമിയെ സമാദരിക്കേണ്ടത്. ഇരുട്ടിനെ വെളിച്ചം ആട്ടിപ്പായിപ്പിക്കുന്ന നിമിഷം. തിന്മയെ നന്മ കീഴടക്കുന്ന ദിനം. ആണ്ടോടാണ്ട് നാം ഈ ദിനം കൊണ്ടാടുന്നു.
അറിവിനെ ആദരിക്കുകയും ആതധിക്കുകയും ചെയ്യുന്ന സംസ്‌ക്കാരമാണ് ഭാരതത്തിനുള്ളത്. പാരിന്റെ അടിക്കല്ല്, അറിവിനാല്‍ കണ്ടറിഞ്ഞവരാണ് ഭാരതവര്‍ഷത്തിലെ പൂര്‍വരാമൃഷീന്ദ്രന്മാര്‍. ജ്ഞാനവിജ്ഞാനശോഭിതരായ ഋഷി പരമ്പര.

ജ്ഞാനം, ജ്ഞേയം, ജാതാവ്, എന്നീ ത്രിപുടിയില്‍ ബ്രഹ്മസാക്ഷാത്ക്കാരം നേടിയവര്‍. അറിവിന്റെ ദിവ്യജലത്തില്‍ നിത്യവും സ്‌നാനം നടത്തിയവര്‍. ‘നഹിജ്ഞാനേന സദൃശ’മെന്ന് സ്വജീവിതത്താല്‍ സമര്‍ഥിച്ചവര്‍. വിദ്യകൈവശമുണ്ടെങ്കില്‍ മര്‍ത്ത്യര്‍ക്കെന്തിനു വിത്തം എന്നുറക്കെ ചോദിച്ചവര്‍. ധനമാണ് വിദ്യ. അതാവട്ടെ സര്‍വധനാത്പ്രധാനവും.
വിദ്യയ്‌ക്ക് അസാധാരണമായ ഒരു നിര്‍വചനം നമ്മുടെ സംസ്‌കൃതിയില്‍ നല്കിയിട്ടുണ്ട്. അതിങ്ങനെ: ‘അന്തര്‍മുഖാശക്തിരേവ വിദ്യാ’. അന്തര്‍മുഖമായ ശക്തിയാണ് വിദ്യ. ‘ഗിീംഹറഴല ശ െുീംലൃ’. അറിവ് ശക്തിയാണ്. ഈ ചൊല്ലൊക്കെ ആധുനികമാണ്. അന്തര്‍ദര്‍ശനത്തിന്റെ ശക്തിയാണ് അറിവെന്ന് പണ്ടേയ്‌ക്കുപണ്ടേ ഭാരതം ഉറക്കെപ്പറഞ്ഞിരിക്കുന്നു.

അകക്കണ്ണുതുറപ്പിക്കുന്നതാണ് വിദ്യ. ഇവിടെയാവശ്യം ഗുരുത്വം ഒന്നു തന്നെ. ഗുരുത്വം കുറയുമ്പോള്‍ അറിവേറിയവര്‍ അഴിമതി കാട്ടും. പ്രേയസ്സിനാവരുത് ജ്ഞാനവിജ്ഞാനങ്ങള്‍. ശ്രേയസ്സിനാവണം.

വ്യാസനും കാളിദാസനും ശ്രീശങ്കരനും ശ്രീരാമകൃഷ്ണ പരമഹംസരുമെല്ലാം ദേവീഭക്തരായിരുന്നു. ഭക്തര്‍ എന്നതിലുപരി ദേവ്യുപാസകരായിരുന്നുവെന്നു വേണം പറയാന്‍. എത്രയെത്ര അനുഭവങ്ങളാണവര്‍ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ എത്രയെത്ര രാജാക്കന്മാരും ചക്രവര്‍ത്തിമാരുമാണ് സാഹിത്യത്തെയും സംഗീതത്തെയുമൊക്കെ ആരാധനാപൂര്‍വം പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. സ്വാതിതിരുനാള്‍ മഹാരാജാവിന്റെ നവരാത്രി മണ്ഡപത്തിലെ സംഗീതസദസ്സുകള്‍ ഇവിടെ ഓര്‍മിക്കുക. ഒമ്പതു ദിവസത്തേക്ക് ഒമ്പതു കീര്‍ത്തനങ്ങള്‍. നവരാത്രി കീര്‍ത്തനങ്ങള്‍ എന്ന് ഇവ അറിയപ്പെടുന്നു. ഒമ്പതില്‍ ആറെണ്ണം സരസ്വതീ സ്തുതികള്‍. മൂന്നെണ്ണം പാര്‍വതീസ്തവങ്ങള്‍. ഇന്നും തിരുവനന്ത
പുരത്ത് നവരാത്രി സംഗീതസഭ നാദനൈവേദ്യമൊരുക്കുന്നു.

സംഗീതത്തിന്റെ, സാഹിത്യത്തിന്റെ, ദൃശ്യശ്രവ്യകലകളുടെയൊക്കെയും അധിദേവത ദേവിയായിരിക്കെ വിജയദശമി നാളിലെ വിദ്യാരംഭം ശ്രേഷ്ഠവും കുലീനവും ധന്യവുമാകുന്നു. കാരണം മാതൃത്വത്തിന്റെ ദിവ്യഭാവസ്പര്‍ശം ഇതിനുണ്ടാവുന്നു എന്നതു തന്നെ.
സ്വസ്വരൂപമായ ആത്മതത്വത്തെ പ്രകാശിപ്പിക്കുന്നവളാണ് വിദ്യാദേവതയായ സരസ്വതി. വിജയദശമിനാളിലെ സരസ്വതീപൂജ ബ്രഹ്മൈക്യാനുഭൂതിയാണ് പകരുന്നത്. വിചാരവിവേകത്തോടെ വിദ്യാവിഭവങ്ങള്‍ നാം സമാര്‍ജിക്കുക. കാരണം ഒരു തലമുറയ്‌ക്ക് മാത്രമായുള്ളതല്ല ഇത്.

ഈ വിശ്വാസംകൂടി വിജയദശമി നാളില്‍ ഓര്‍മിക്കുക. ‘ദസറ’ യുമായി ബന്ധപ്പെട്ടതാണ്. കാശിയിലെ ദശാശ്വരഘട്ടത്തില്‍ സ്‌നാനം ചെയ്താല്‍ ദശവിധപാപങ്ങള്‍ നീങ്ങുമത്രെ.
‘ദശാപഹാരം’ എന്നതിന്റെ സങ്കുചിത രൂപമെത്ര ‘ദസറ’. ദസറ ചിലയിടങ്ങളില്‍ രാമലീലയാണ്. രാവണവധം കഴിഞ്ഞ് സീതാസമേതം തിരിച്ചെത്തുന്ന രാമന്റെ വരവേല്പാണ് ആഘോഷങ്ങളുടെ കാതല്‍.

എല്ലാ സംരംഭങ്ങള്‍ക്കും ‘ഊര്‍ജശക്തി’ പ്രദാനം ചെയ്യുന്ന ജഗജ്ജനനിയുടെ ആരാധന നമ്മെ നന്മയിലേക്ക് നയിക്കുക തന്നെ ചെയ്യും. ഈ രൂഢിയായ വിശ്വാസമാണ് നവരാത്രി സമാചരണത്തിന് നവനവോന്മേഷം നല്കുന്നത്.

‘യാകുന്ദേന്ദുതുഷാരഹാര ധവളാ…’

(അവസാനിച്ചു)

 

Tags: VijayadasamiHinduism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

Samskriti

മോക്ഷമാര്‍ഗ്ഗത്തിന്റെ സാംഖ്യദര്‍ശനം

Samskriti

വ്യാഴദോഷ പരിഹാരത്തിനും കുടുംബ ഐശ്വര്യത്തിനും മുപ്പെട്ടു വ്യാഴവ്രതം

Samskriti

മുദ്ദേവര്‍ ക്ഷേത്രം: ത്രിമൂര്‍ത്തികള്‍ ഒരു ശ്രീകോവിലില്‍, ഒരു പീഠത്തില്‍ ഒരുമിച്ച് പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്രം

India

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.