Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനം: കോണ്‍ഗ്രസ് പ്രതിഷേധം തുടരുന്നു, ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2023, 11:15 pm IST
inKollam

കൊല്ലം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് കൊല്ലത്ത് കോണ്‍ഗ്രസിനുള്ളില്‍ രൂപപ്പെട്ട പ്രതിഷേധം പൊട്ടിത്തെറിയിലേക്ക്. മുന്‍ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണക്കെതിരെ പോസ്റ്റര്‍ പ്രതിഷേധം.

കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റര്‍. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടേത് പേമെന്റ് സീറ്റെന്നാണ് ആക്ഷേപം. ഓരോ തസ്തികയുടെയും വിലവിവര പട്ടികയും പോസ്റ്ററിലുണ്ട്. കോണ്‍ഗ്രസ് സേവ് ഫോറം കൊല്ലത്തിന്റെ പേരിലാണ് പോസ്റ്റര്‍.

മണ്ഡലം പ്രസിഡന്റാവാന്‍ പുരുഷന്മാര്‍ക്ക് ഒരു ലക്ഷം, വനിതകള്‍ക്ക് 50,000, റിബല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടു ലക്ഷം, പട്ടികജാതി വിഭാഗത്തിന് 15,000 എന്നിങ്ങനെയാണ് പോസ്റ്ററില്‍ വിലവിവര പട്ടിക നല്കിയിരിക്കുന്നത്. ഐ ഗ്രൂപ്പിന്റെ വിശ്വസ്തയായി നിന്ന് കെ.സി. പക്ഷത്തേക്ക് കൂറുമാറി എ, ഐ ഗ്രൂപ്പുകളെ വെട്ടിനിരത്തിയെന്നാണ് ബിന്ദു കൃഷ്ണക്കെതിരെയുള്ള ആക്ഷേപം. ഒരേസമയം ചെന്നിത്തലയുടെയും കെ. സി. വിഭാഗത്തിന്റെയും ആളായി നിന്ന് അഡ്വ. ബിന്ദുകൃഷ്ണ ദ്വിമുഖ തന്ത്രം പയറ്റുകയായിരുന്നുവെന്നാണ് എ വിഭാഗത്തിന്റെ ആരോപണം. ജില്ലയില്‍ കെ.സി. പക്ഷത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് ഇപ്പോള്‍ ബിന്ദു കൃഷ്ണയാണ്.

അഞ്ചു മാസത്തിലേറെയായി ഇരുപതിലധികം പ്രാവശ്യം യോഗം ചേര്‍ന്നാണ് ജില്ലയില്‍ മണ്ഡലം പ്രസിഡന്റുമാരെ കോണ്‍ഗ്രസ് നേതൃത്വം നിയമിച്ചത്. 113 പേരുടെ പട്ടിക പുറത്തുവന്നപ്പോള്‍ പരാതികളേറെ. ഗ്രൂപ്പ് വീതം വയ്‌പും വ്യക്തികളുടെ താല്‍പര്യവും ആയപ്പോള്‍ അനര്‍ഹര്‍ കടന്നുകൂടിയെന്നാണ് പരാതി.

കെ.സി. വേണുഗോപാലും കൊടിക്കുന്നിലും ചേര്‍ന്ന് മണ്ഡലം കമ്മിറ്റികള്‍ പിടിച്ചെടുത്തെന്നാണ് ജില്ലാ ഗ്രൂപ്പ് നേതാക്കളുടെ ആരോപണം. പരാതിയുമായി നേതാക്കള്‍ കെപിസിസിയെ സമീപിച്ചു. പലയിടത്തും എ വിഭാഗം തുറന്ന പോരിനിറങ്ങി.
മണ്ഡലം പ്രസിഡന്റുമാരുടെ കച്ചവടത്തില്‍ കോണ്‍ഗ്രസിലെ എ ഗ്രൂപ്പിനാണ് നഷ്ടം. യഥാര്‍ത്ഥ ഐ വിഭാഗത്തിനെ പൂര്‍ണമായും വെട്ടിനിരത്തിയതോടെ മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പരിഗണന ലഭിക്കാത്ത ഇരുഗ്രൂപ്പുകളും ബഹിഷ്‌കരണം പ്രഖ്യാപിച്ചും യോഗങ്ങള്‍ നടത്തിയും പ്രതിഷേധം കടുപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസുകാര്‍ പരസ്പരം ഏറ്റുമുട്ടുന്ന കാഴ്ചയാണ് രണ്ട് ദിവസമായി നടക്കുന്നത്.

കൊല്ലം, ചാത്തന്നൂര്‍, കരുനാഗപ്പള്ളി, ചവറ, പുനലൂര്‍, പത്തനാപുരം നിയോജകമണ്ഡലങ്ങളിലാണ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ തര്‍ക്കം രൂക്ഷമായത്. കരുനാഗപ്പള്ളിയില്‍ പരസ്യമായി ഏറ്റുമുട്ടുകയും സമാന്തര പ്രസിഡന്റുമാരെ പ്രഖ്യാപിച്ച്, കെപിസിസി പ്രഖ്യാപിച്ചവര്‍ ചുമതലയേല്‍ക്കുന്നത് തടയുകയും ചെയ്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പരിഗണന ലഭിക്കാത്തതിലും രമേശ് ചെന്നിത്തല ഗ്രൂപ്പിനെ അവഗണിച്ചതിലും പ്രതിഷേധിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ് രാജിക്കൊരുങ്ങിയതായും വാര്‍ത്ത പ്രചരിച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ ചില മണ്ഡലം പ്രസിഡന്റുമാരുടെ പേര് മഹേഷ് നല്കിയിരുന്നു. എന്നാല്‍, അതെല്ലാം കെ.സി. വേണുഗോപാല്‍ ഗ്രൂപ്പും കൊടിക്കുന്നില്‍ സുരേഷ് ഗ്രൂപ്പും വെട്ടിയെന്നാണ് പരാതി.

കരുനാഗപ്പള്ളിയില്‍ നിന്നുള്ള യുഡിഎഫ് ജില്ലാ ചെയര്‍മാനും ഡിസിസി മുന്‍ പ്രസിഡന്റുമായ കെ.സി. രാജനും മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയില്‍ പ്രതിഷേധത്തിലാണ്. പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ മൂലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധത്തിലാണ്.

 

Tags: congresskollamposter against Bindu KrishnaDCC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

India

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.