Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ദത്തനും ബാലനും ആരുടെ ശബ്ദം?

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Oct 22, 2023, 05:00 am IST
in Main Article

ദത്തനും ബാലനും പറഞ്ഞതിനെക്കുറിച്ചാണ് പറയുന്നത്. ആരാണ് ദത്തന്‍, ആരാണ് ബാലന്‍ എന്ന് ആര്‍ക്കും ഇപ്പോള്‍ പറയാതെ അറിയാം; എങ്കിലും പറയാം, ഒരാള്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ്. മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ സകല രഹസ്യങ്ങളും സൂക്ഷിക്കുന്ന ചാവേറായ സംരക്ഷകന്‍. പക്ഷേ, അത്രയുമല്ല, ഇവരില്‍ രണ്ടുപേരിലും ആവേശിച്ചിരിക്കുന്ന ‘പിണറായിത്തം’ എന്നതാണ് എന്റെ നിരീക്ഷണം. അത് ചെറിയ കാര്യമല്ലതന്നെ.

എ.കെ. ബാലന്‍ ചില്ലറക്കാരനല്ല. വിദ്യാര്‍ത്ഥി ജീവിതക്കാലത്തേ കമ്മ്യൂണിസ്റ്റ് രാഷ്‌ട്രീയത്തില്‍. ലോക്‌സഭയില്‍ എംപി, നിയമസഭാംഗം. രണ്ടുവട്ടം സംസ്ഥാനത്ത് മന്ത്രി. ദേവസ്വം, എസ്‌സിഎസ്ടി, വൈദ്യുതി, നിയമം, സാംസ്‌കാരിക വകുപ്പ് എന്നീ പ്രധാന വകുപ്പുകള്‍ക്ക് മന്ത്രിയായിരുന്നു. പ്രത്യേകം ശ്രദ്ധിക്കണം ആ രണ്ടു വകുപ്പുകള്‍; നിയമവകുപ്പും വൈദ്യുതി വകുപ്പും.

എന്തുകൊണ്ട് ഈ വകുപ്പുകള്‍? കാരണമുണ്ട്, അവയിലാണ് കേരളം മാത്രമല്ല, ലോകരാജ്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന എസ്എന്‍സി ലാവ്‌ലിന്‍ എന്ന കാനഡ കമ്പനിയുമായി ബന്ധപ്പെട്ട ഫയലുകളും നിയമ നടപടികളുടെ നൂലാമാലകളും ഉള്ളത്. അതിലാണ് പിണറായി വിജയന്‍ എന്ന നേതാവിന്റെ പൊതുജീവിതത്തിന്റെ വിധി ഊഴം കാക്കുന്നത്. അവിടെയാണ് എ.കെ. ബാലന്‍ ഭരിച്ചത്. അവിടെയാണ് ‘ഞാനൊരു ബാലന്‍ അശക്തനാണെങ്കിലും മാനിയാമെന്നുടെ കൈയിലുള്ള ഫയലുകളെ ഓര്‍ക്ക നീ’ എന്ന് സാംസ്‌കാരിക വകുപ്പും ഭരിച്ച മന്ത്രി മൂളിപ്പാട്ടു പാടിയത്. അങ്ങനെയാണ് ആദ്യം പാര്‍ട്ടി സെക്രട്ടറിയായിരിക്കെയും പിന്നീട് മന്ത്രിയായിരിക്കെയും ‘ബാലന്‍-പിണറായി ബോണ്ട്’ കൂടുതല്‍ ശക്തമായത്. ബാലന്‍ സ്വയം പിണറായിയേയും പിണറായി സ്വയം ബാലനേയും ഏറെ സംരക്ഷിച്ചു തുടങ്ങിയത്. മറ്റാര്‍ക്കും കിട്ടാത്ത അവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷണവും അവര്‍ക്കിടയില്‍ പരസ്പരം രൂപപ്പെട്ടു. സംസ്‌കൃത നാടകമായ ‘ഭഗവദജ്ജുഗ’ത്തിലെപ്പോലെ പരകായ പ്രവേശം പോലും സംഭവിച്ചു. ചിലപ്പോള്‍ ആരെങ്കിലും പിണറായിയോട് ചോദിച്ചാല്‍ ബാലന്‍ മറുപടി പറയുന്ന സ്ഥിതി വരെയെത്തി. കൃത്യമായ ഒരു മറുപടി സുപ്രീംകോടതിയില്‍ പറയാന്‍ സിബിഐക്ക് പോലും കഴിയാത്ത സ്ഥിതിയിലെത്തിച്ചു.

പക്ഷേ, കഴിഞ്ഞ കുറേ നാളുകളായി, പിണറായി വിജയനോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ബാലന്‍ പോലും കൃത്യമായി മറുപടി നല്‍കുന്നില്ല. കോഴയുടെ മാസപ്പടിക്കുറിപ്പിലെ ‘പി വി’ ഞാനല്ല, എന്ന് ഉറപ്പിച്ച് പറയാനോ അത് ഇന്നയാളാണെന്ന് പറയാനോ ഇരുവര്‍ക്കും ഔദ്യോഗികമായി കഴിയുന്നില്ല. പക്ഷേ, ബാലനേയും പിണറായിയേയും ഊണിലും ഉറക്കത്തിലും ‘ഇ ഡി’ എന്ന എന്‍ഫോഴ്‌സ്‌മെന്റ്ഡയറക്ടറേറ്റ് പിന്‍തുടരുന്നുണ്ട്. അതിനാലാണ്, കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ എ.കെ. ബാലന്‍ ചില മുന്നറിയിപ്പ് പാര്‍ട്ടി അണികള്‍ക്കും നേതാക്കള്‍ക്കും നല്‍കിയത്. ബാലന്റെ പ്രസംഗം കോഴിക്കോട്ട്, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു:

”കെഎസ്എഫ്ഇയിലും ഇ ഡി വന്നേക്കാം. മുമ്പ് ഇവിടെ 25 കോടിയുടെ വെട്ടിപ്പ് നടന്നിട്ടുണ്ട്. സമാനസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത വേണം. കരുവന്നൂര്‍ തട്ടിപ്പ് പുറത്തുവരുന്നതിനും മുമ്പ് കെഎസ്എഫ്ഇയില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. കുറച്ചുകാലം മുമ്പാണ് കെഎസ്എഫ്ഇ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ 25 കോടിയുടെ വെട്ടിപ്പ് നടന്നത്. 24 പ്രതികളില്‍ 21 പ്രതികളും ഇവിടെ നിന്നുള്ളവരായിരുന്നു. അതില്‍ ഭൂരിപക്ഷവും നിരപരാധികളായിരുന്നു. 10 വര്‍ഷം നീണ്ടുനില്‍ക്കുന്ന തട്ടിപ്പ് എപ്പോഴാണ് കണ്ടെത്തുന്നത്. അത് അവിടെമാത്രം നില്‍ക്കും എന്ന് ധരിക്കരുത്. കരുവന്നൂര്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പുതന്നെ നമ്മള്‍ ഇവിടെ തുടക്കം കുറിച്ചുകാണിച്ചവരാണ്, അത് മറക്കരുത്. സഹകരണ വകുപ്പില്‍ നിന്ന് ഓഡിറ്റിനുവന്ന രണ്ട് ഉദ്യോഗസ്ഥരെ എങ്ങനെയാണ് തട്ടിപ്പുകാര്‍ക്ക് വിലയ്‌ക്കെടുക്കാന്‍ സാധിച്ചത്. നമ്മള്‍ നോക്കി നിന്നില്ലേ. ഇവിടെയും ഇന്നല്ലെങ്കില്‍ നാളെ അതുവരും. അത് സ്ഥാപനത്തെ ബാധിക്കും,” ബാലന് ഉറക്കം ഇല്ലാതായിട്ട് നാളേറെയായിട്ടുണ്ടാവണം. ബാലന്റെ ആത്മാവാകുകയും ബാലന്റെ ആത്മാവ് കൂടുകയറുകയും ചെയ്യുന്ന പിണറായിയും ഇ ഡിയെ പേടിച്ച് ഉറങ്ങുന്നുണ്ടാവില്ല.
ബാലന്‍ പറഞ്ഞത് വാസ്തവമാണ്. വസ്തുതയാണ്. നുണപറയാന്‍ തയാറായി വന്ന പത്രസമ്മേളനത്തിലോ, മാധ്യമങ്ങള്‍ മൈക്കു മൂക്കില്‍ ഇടിപ്പിച്ചപ്പോള്‍ പറഞ്ഞതോ അല്ല. സ്വന്തം സഖാക്കള്‍ക്കു മുന്നില്‍ മനസ്സു തുറന്നതാണ്. അതായത്, നമ്മള്‍ പണ്ടുചെയ്ത താന്തോന്നിത്തങ്ങളും അഴിമതികളും ഭരണ ദുഷ്‌ചെയ്തികളും പുറത്തുവന്ന് പശ്ചിമ ബംഗാളില്‍ എങ്ങനെയാണോ നമ്മുടെ നേതാക്കളെ ഇല്ലാതാക്കിയത്, ഭരണത്തിന് പുറത്താക്കിയത്, അതുപോലുള്ള സാഹചര്യം ഇവിടെയും വരുന്നുവെന്ന് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയായിരുന്നു ബാലന്‍.

പക്ഷേ, അത് കേരളം ചര്‍ച്ചചെയ്തില്ല. ബാലന്‍ ഓടുന്ന പട്ടിക്ക് ഒരുമുഴം നീട്ടിയെറിഞ്ഞതാണ്, കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് വരുത്തി ഇരയാകാനും രക്തസാക്ഷി പരിവേഷത്തില്‍ രക്ഷപ്പെടാനും ശ്രമിക്കുകയാണ് എന്നെല്ലാം ചിലര്‍ വിലയിരുത്തി. പക്ഷേ, കരുവന്നൂരിന് മുമ്പ് കെഎസ്എഫ്ഇയില്‍ നമ്മള്‍ സഖാക്കള്‍ തട്ടിപ്പു നടത്തിയെന്ന വിവരം ഒരു സംസ്ഥാന മുന്‍ മന്ത്രിയാണ് പറഞ്ഞത്. ആ തട്ടിപ്പില്‍പെട്ട 22 പ്രതികളില്‍ ചിലര്‍ നിരപരാധികളായിരുന്നുവെന്ന് പറഞ്ഞാല്‍, ചിലര്‍ അപരാധികളാണെന്നര്‍ത്ഥമുണ്ടല്ലോ; തട്ടിപ്പ് നടത്തിയെന്നും. അപ്പോള്‍ ഇ ഡിക്ക് കയറാന്‍ പറ്റിയ സ്ഥലമാണ് കെഎസ്എഫ്ഇ എന്ന് ഈ മുന്‍ മന്ത്രി പറയുകയായിരുന്നു. ബാലന്‍ പറഞ്ഞത് പിണറായിയുടെ പരകായപ്രവേശ വേളയിലാകാനാണ് സാധ്യത. അതായത് ‘പിണറായിവാക്കു’കളായിരുന്നു ബാലന്റേത്. ഇനി ഇ ഡി വേണം തീരുമാനിക്കാന്‍, ബാലനെ വിളിച്ചന്വേഷിക്കണോ കെഎസ്എഫ്ഇയിലേക്ക് നേരിട്ട് പോകണമോ എന്ന്.

ആരാണ് ഈ ദത്തന്‍? എം.സി. ദത്തനാണ്. എം. ചന്ദ്ര ദത്തനാണ്. 43 വര്‍ഷം വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ ജോലിചെയ്ത്, ശ്രീഹരിക്കോട്ടയില്‍ 30 ലധികം വിക്ഷേപണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ, 2014ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചയാളാണ് ദത്തന്‍. 2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് ഈ വര്‍ക്കല സ്വദേശിയെ സ്വന്തം ശാസ്ത്ര ഉപദേഷ്ടാവായി നിയമിച്ചത്. അതിനുശേഷം ഈ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ ‘കേരളം’ കാണുന്നത്, കേള്‍ക്കുന്നത്. കണ്ടപ്പോള്‍ ആളെ തിരിച്ചറിയാഞ്ഞ്, കേരള പോലീസ് ശാസ്‌ത്രോപദേശകനെ തടഞ്ഞുവെച്ചു. തിരിച്ചറിഞ്ഞ വിവേകശാലികളായ മാധ്യമപ്രവര്‍ത്തകര്‍ പോലീസിനെ ധരിപ്പിച്ച് പോലീസ് ‘തടങ്കലില്‍നിന്ന്’ മോചിപ്പിച്ചു. മോചിപ്പിച്ചവര്‍ അവരുടെ തൊഴിലിന്റെ ഭാഗമായി, ആ സംഭവത്തെക്കുറിച്ച് ചോദിച്ചു. ഉടന്‍ ‘പത്മ ശ്രീ’ ശാസ്ത്രജ്ഞന്റെ മറുപടി വന്നു:”നിനക്കൊക്കെ വേറെ പണിയില്ലേഡേ.., ഇതിനെക്കാളും നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ…” പൊതു മധ്യത്തില്‍ നാണം കെട്ട തന്നെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നുണ്ടായ നിരാശയാണാ വാക്കുകളിലെന്നു തോന്നാം.

പക്ഷേ അതല്ല. അതുപറയും മുമ്പ്, ഈ ‘പത്മശ്രീ’ ജോലിചെയ്ത ബഹിരാകാശ ശാസ്ത്രഗവേഷണ വികസന സ്ഥാപനത്തില്‍ ജോലിക്കാരനായിരുന്ന ഒരാളുടെ പേര് ഓര്‍മ്മിപ്പിക്കട്ടെ: എ.പി.ജെ. അബ്ദുള്‍ കലാം. അദ്ദേഹത്തെയാണ് പോലീസ് തടഞ്ഞുവെച്ചിരുന്നതെന്നു കരുതുക. കൈയും കെട്ടി അവിടെ നിന്നേനെ. പിന്നീട് അവിടെനിന്ന് മോചിപ്പിക്കപ്പെട്ടുവെന്ന് കരുതുക. അപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നെങ്കില്‍ എന്തു പറയുമായിരുന്നു? ഇങ്ങനെ പറഞ്ഞേനെ:

”വിഷമിക്കാനൊന്നുമില്ല. അവര്‍ അവരുടെ ഡ്യൂട്ടി ചെയ്തു. നിങ്ങള്‍ നിങ്ങളുടെ ഡ്യൂട്ടിചെയ്തു. ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യട്ടെ. നമുക്ക് നമ്മുടെ ഡ്യൂട്ടികള്‍ ചെയ്യാം.’ ഇതുപറഞ്ഞ് ചിരിച്ചുകൊണ്ട് കൈവീശി നടന്നു പോയേനെ. ചിലപ്പോള്‍ തിരുക്കുറളിലെ നാലുവരിയും പാടിയേനെ. ഏറ്റു പാടിച്ചേനെ. അങ്ങനെയുള്ള മനസ്സുള്ളതിനാലാണ് അദ്ദേഹം രാഷ്‌ട്രപതിയായത്, ഭരതരത്‌നമായത്. അടല്‍ ബിഹാരി വാജ്‌പേയിയാണ് കലാമിനെ കണ്ടെത്തിയത്. ആ സമ്പര്‍ക്കത്തിലെത്തിയപ്പോഴാണ് അദ്ദേഹം കൂടുതല്‍ ഉയര്‍ന്നത്.
പിണറായി വിജയന്റെ സമ്പര്‍ക്കത്തില്‍, ഉപദേശകനായപ്പോഴാണ് ഒരിക്കല്‍ ‘പത്മശ്രീ’ ആയിരുന്ന ദത്തന്‍ ഇങ്ങനെയൊക്കെയായതെന്ന് പറയാന്‍ കഴിയില്ല; പക്ഷേ സംശയിക്കാം. കാരണം, മാധ്യമപ്രവര്‍ത്തകരോട് ആക്രോശിക്കാന്‍, ‘കടക്കൂ പുറത്തെ’ന്ന് പറയാന്‍, ഒരു പത്രാധിപരെ ‘എടോ ഗോപാലകൃഷ്ണാ’ എന്ന് വിളിച്ച് പൊതു വേദിയില്‍ സംസാരിക്കാന്‍ മടികാണിക്കാത്തയാളിന്റെ ഉപദേശകനോ ഉപദേശം സ്വീകരിക്കുന്നയാളോ ഒക്കെയായാല്‍ ഇങ്ങനെയൊക്കെ സംഭവിക്കാനും സാധ്യത ഇല്ലാതില്ല. സ്വപക്ഷത്തുനിന്ന് എതിര്‍പക്ഷത്തുപോയ ഒരു ജനപ്രതിനിധിയെ ‘പരനാറി’യെന്ന് വിശേഷിപ്പിച്ചയാളിന്റെ സമ്പര്‍ക്കം ഒരിക്കലും ആര്‍ക്കും സാംസ്‌കാരിക ഉന്നമനത്തിന് സഹായിക്കാന്‍ ഇടനല്‍കില്ലല്ലോ.

പിന്‍കുറിപ്പ്:
നവരാത്രിക്കാലത്ത് സരസ്വതീ പൂജയാണ് കേരളത്തില്‍ പ്രധാനം. വാക്കാണ് പൂജിക്കപ്പെടുന്നത്. അക്ഷരങ്ങളാണല്ലോ, വാക്കാകുന്നത്. അക്ഷരം സനാതനമണല്ലോ. അക്ഷരങ്ങള്‍ ചേര്‍ന്നുള്ള വാക്കാണ് അര്‍ത്ഥവും അനര്‍ത്ഥവും ഉണ്ടാക്കുന്നത്. നല്ല വാക്ക് ഓതുവാന്‍ നല്ല വാക്ക് തോന്നിക്കണമല്ലോ. അതിന് നല്ല ബദ്ധിയുണ്ടാവട്ടെ. വാക്കേറ്റമില്ലാതെ, വാക്കൂറ്റമില്ലാതെ പുലരാന്‍ നവരാത്രി-വിജയ ദശമി ആശംസകള്‍.

Tags: Pinarayi VijayanBank Scamak balanDathan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

Kerala

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.