Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസീസിന് ലോകകപ്പിലെ രണ്ടാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2023, 02:59 am IST
in Cricket

ബെംഗളൂരു: വാശിയേറിയ പോരാട്ടത്തിനൊടുവില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ 13-ാം ലോകകപ്പിലെ രണ്ടാം ജയം കൊയ്തു. റണ്ണൊഴുകുന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏറെ ആവേശം ജനിപ്പിച്ച മത്സരത്തില്‍ 62 റണ്‍സിനായിരുന്നു ഓസീസ് വിജയം. ഓസീസ് മുന്നില്‍ വച്ച 368 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന്‍ 305 റണ്‍സില്‍ എല്ലാവരും പുറത്തായി.
സ്‌കോര്‍: ഓസ്‌ട്രേലിയ- 367/9(50), പാകിസ്ഥാന്‍- 305/10(43.5)

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് പാകിസ്ഥാന്‍ തുടങ്ങിയത്. ഓപ്പണര്‍മാരായ അബ്ദുള്ള ഷഫീഖും(64) ഇമാം ഉള്‍ ഹഖും(70) ചേര്‍ന്ന് മികച്ച സ്‌കോറിനുള്ള അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 134 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 22-ാം ഓവര്‍ എറിഞ്ഞ മാര്‍കസ് സ്‌റ്റോയിനിസ് ആണ് കളി ഓസീസിന് അനുകൂലമാക്കിക്കൊടുത്തത്. ആദ്യ പന്തില്‍ തന്നെ ഷഫീഖിനെ പുറത്താക്കിയ സ്റ്റോയിനിസ് തൊട്ടടുത്ത തന്റെ ഓവറില്‍ ഹഖിനെ സ്റ്റാര്‍കിന്റെ കൈകളിലെത്തിച്ച് പാകിസ്ഥാന്റെ റണ്ണൊഴുക്കിന് കടിഞ്ഞാണിട്ടു. പിന്നീട് ആദം സാംപയുടെ പന്തില്‍ മായകന്‍ ബാബര്‍ അസം(18) പുറത്തായി. നാലാം വിക്കറ്റില്‍ ഒന്നിച്ച മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പാകിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കി. 34.2 ഓവറില്‍ മൂന്നിന് 232 റണ്‍സെടുത്തു നിന്ന പാകിസ്ഥാന്റെ സൗദ് ഷക്കീലിനെ പുറത്താക്കി നായകന്‍ പാറ്റ് കമ്മിന്‍സ് വീണ്ടും ഓസീസ് വരുതിയിലേക്ക് മത്സരം കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷെ മറുവശത്ത് റിസ്വാന്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ കമ്മിന്‍സിനെയും സ്‌റ്റോയിനിസിനെയും വെല്ലുവിളിച്ചു. പിന്നീട് ആദം സാംപയെയും ജോഷ് ഹെയ്‌സല്‍ വുഡിനെയും പന്ത് ഏല്‍പ്പിച്ചതോടേ പാക് പട വീണ്ടും പതറി. ഒടുവില്‍ ഓസീസ് സ്‌കോറിന് 36 റണ്‍സകലെ എല്ലാവരും പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും നേടിയ സെഞ്ചുറി ബലത്തിലാണ് വമ്പന്‍ സ്‌കോര്‍ പടുത്തത്. 124 പന്തുകള്‍ നേരിട്ട വാര്‍ണര്‍ 14 ബൗണ്ടറിയും ഒമ്പത് സിക്‌സും സഹിതം 163 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ലോകകപ്പിലെ താരത്തിന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. മത്സരം 32 ഓവര്‍ പിന്നിടുമ്പോഴേക്കും ഓസീസ് 250 കടന്നു. ഈ ഘട്ടത്തില്‍ ടീം 400 റണ്‍സിലേറെ സ്‌കോര്‍ അനായാസം നേടുമെന്ന് തോന്നിച്ചു. രണ്ടാം സ്‌പെല്ലിനെത്തിയ ഷഹീന്‍ അഫ്രീദി മിച്ചല്‍ മാര്‍ഷിനെ(108 പന്തില്‍ 121) ഉസാമ മിറിന്റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ ഹിറ്റര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും(പൂജ്യം) പുറത്താക്കി. പാക് ബോളര്‍മാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ കഴിവുള്ള സ്‌ട്രോക്ക് പ്ലേയറായ മാക്‌സ്‌വെല്ലിന് കഴിഞ്ഞേക്കുമെന്ന ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രം പാളി. അധികം വൈകാതെ സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്തിനെ ഉസാമ മിര്‍ സ്വന്തം ബൗളിങ്ങില്‍ പിടികൂടി പുറത്താക്കി.
മിറും ബാബര്‍ അസമും നിര്‍ദയം വിട്ട ക്യാച്ചുകളാണ് ഓസീസ് സ്‌കോറിനെ പെരുപ്പിച്ചത്. സെഞ്ചുറിക്കാരായ വാര്‍ണറെയും മാര്‍ഷിനെയും പുറത്താക്കാനുള്ള അവസരമാണ് ഇരുവരും വളരെ നേരത്തെ കൈവിട്ടുകളഞ്ഞത്.

പെട്ടെന്ന് മൂന്ന് വിക്കറ്റുകള്‍ വീണതോടെ ഓസീസ് ശരിക്കും തളര്‍ന്നു. പിന്നീട് മാര്‍കസ് സ്റ്റോയിനിസ് മാത്രമാണ്(21) അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഓസീസ് ഇന്നിങ്‌സ് 40 ഓവര്‍ പിന്നിട്ടുകഴിഞ്ഞപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ വാര്‍ണര്‍ ഹാരിസ് റൗഫിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അവസാന പത്ത് ഓവറില്‍ ഓസീസിനെ 70 റണ്‍സില്‍ ഒതുക്കാന്‍ പാകിസ്ഥാന് സാധിച്ചു. ഷഹീന്‍ അഫ്രീദി ലോകകപ്പില്‍ തന്റെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഹാരീസ് റൗഫ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ഉസാമ മിര്‍ ഒരുവിക്കറ്റേടുത്തു.

Tags: pakistan13th World Cup ODI CricketAustalia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

പാകിസ്ഥാൻ, ബംഗ്ലാദേശ്, മാലിദ്വീപ് ഇപ്പോൾ ശ്രീലങ്കയും തുർക്കിയുടെ കൊലയാളി ഡ്രോണുകൾ വാങ്ങുന്നു; ദ്വീപ് രാഷ്‌ട്രത്തിന്റെ ചങ്ങാത്തം തീവ്ര ഇസ്ലാമിസ്റ്റുമായി

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.