ന്യൂദല്‍ഹി: 2019 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ തൃണമൂല്‍ എംപിയായ മഹുവ മൊയ്ത്ര പാര്‍ലമെന്‍റില്‍ ആകെ ചോദിച്ച ചോദ്യങ്ങള്‍ അതില്‍ 51 ചോദ്യങ്ങളും ലാക്കാക്കിയത് ഗൗതം അദാനിയെ. ഒരു ലോക് സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ബംഗാളില്‍ നിന്നെത്തിയ ഈ എംപിയ്‌ക്ക് തന്റെ മണ്ഡലത്തിലുള്ള ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചോ, സമൂഹത്തെ ഗ്രസിക്കുന്ന മറ്റ് പ്രശ്നങ്ങളെക്കുറിച്ചോ ചോദിക്കാനില്ലായിരുന്നു.
ഇടയ്‌ക്കിടെ ലക്ഷങ്ങള്‍ മതിക്കുന്ന ബാഗുകളും ചെരിപ്പും പ്രദര‍്ശിപ്പിച്ച് എത്തുന്ന മഹുവ മൊയ്ത്ര അതെല്ലാം വാങ്ങിയത് ദര്‍ശന്‍ ഹീരാനന്ദാനി എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനില്‍ നിന്നാണെന്ന് ചില സൂചനകള്‍ പുറത്തുവരുന്നു. പക്ഷെ അവര്‍ അദാനിയെ ഇത്രമാത്രം ലാക്കാക്കാന്‍ കാരണം എന്താണ് എന്ന ചോദ്യത്തിനും വെള്ളിയാഴ്ച ചില ഉത്തരങ്ങള്‍ പുറത്തുവരുന്നുണ്ട്. അത് പ്രധാനമായും സ്വന്തം പ്രശസ്തി ലക്ഷ്യമാക്കിയിട്ടുള്ളതായിരുന്നു എന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
രാഷ്‌ട്രീയത്തില്‍ ഇത് പതിവുള്ളതാണ്. ഏറ്റവും ശക്തനെ ഇടയ്‌ക്കിടെ ആക്രമിച്ചുകൊണ്ടിരുന്നാല്‍ ആക്രമിക്കുന്നവന്റെ പേരും പ്രശസ്തിയും ഉയരും. അതുതന്നെയാണ് മഹുവ മൊയ്ത്രയും ചെയ്തത്. ചിലരുടെ ഉപദേശപ്രകാരമാണ് അവര്‍ അങ്ങിനെ ചെയ്തതെന്നും പറയുന്നു.
ദര്‍ശന്‍ ഹീരാനന്ദാനി എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ ലോക് സഭാ സദാചാരകമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ് മൂലത്തിലും പ്രശസ്തിക്ക് വേണ്ടിയാണ് മഹുവ മൊയ്ത്ര അദാനിയെ മുറിവേല്‍പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചിരുന്നത് എന്നാണ് പറയുന്നത്. അത്തരം ചോദ്യങ്ങള്‍ പിറ്റേന്ന് ദേശീയ മാധ്യമങ്ങളില്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുമെന്നതാണ് അതിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: