Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാജ പ്രൗഢിയുമായി വീണ്ടും ദിയ; ഇത്തവണ മത്സരിക്കുക വിദ്യാധറില്‍

2013ല്‍ ബിജെപിയില്‍ ചേര്‍ന്ന ദിയ അതേ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2023, 03:48 pm IST
inIndia

കൊട്ടാരം വിട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി എംഎല്‍എയും എംപിയുമായ ദിയാ കുമാരിയെ ഇത്തവണ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏല്‍പ്പിക്കുന്നത് പുതിയ ദൗത്യം. ജയ്‌പൂര്‍ രാജകുടുംബത്തില്‍ നിന്നാണ് ദിയ കുമാരിയുടെ വരവ്. 2013ല്‍ ബിജെപിയില്‍ ചേര്‍ന്ന ദിയ അതേ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയപ്പോള്‍ത്തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു.

ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവ് കിരോരി ലാല്‍ മീണ പാര്‍ട്ടിയെ വെല്ലുവിളിച്ച് സവായ് മാധോപൂര്‍ മണ്ഡലത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച ഘട്ടം. മീണ സമുദായത്തിന് വളരെ മുന്‍തൂക്കമുള്ള സവായ് മാധോപൂരില്‍ കിരോരി ലാലിനെ നേരിടാന്‍ അമ്പേ പുതുമുഖമായ ദിയാ കുമാരി എത്തിയത് പലര്‍ക്കും അത്ഭുതമായിരുന്നു.

അക്കാലത്ത് സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന പിന്നീട് രാഷ്‌ട്രീയ നിരീക്ഷകനായി പ്രശസ്തനായ അനില്‍ ഷെഖാവത്ത് കിരോരി-ദിയ പോരാട്ടത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ; രാജകുടുംബത്തിലെ പിന്‍ഗാമിയായ മഹാരാജ സവായ് മാധോ സിങ് ഒന്നാമന്‍ പണികഴിപ്പിച്ച നഗരം എന്നതിനപ്പുറം സവായ് മധോപൂരുമായി ദിയയ്‌ക്ക് എന്തു ബന്ധം എന്നാണ് അന്ന് പലരും ചോദിച്ചത്. മീണ സമുദായത്തിനുള്ള മുന്‍തൂക്കം കിരോരിക്ക് ഗുണമാവും എന്നായിരുന്നു ഉറപ്പ്.

രാജ്പുത് സമുദായത്തിന് കാര്യമായ വേരോട്ടവുമില്ല, എന്നാല്‍ ദിയയുടെ പ്രചരണ രീതികള്‍ എല്ലാവരേയും അമ്പരിപ്പിച്ചു. സമുദായങ്ങളെയൊന്നും നോക്കാതെ എല്ലാവരിലേക്കും ദിയ ഇറങ്ങിച്ചെന്നു. ഗുജ്ജര്‍, മുസ്ലിം, ബ്രാഹ്മണര്‍, വൈശ്യ, ജാട്ട് സമൂഹങ്ങളിലേക്ക് ദിയ ബിജെപി പ്രചരണം നയിച്ചു.

രാജകുടുംബത്തിലെ ഒരാളായല്ല സാധാരണക്കാരിയായുള്ള ദിയയുടെ സമീപനം സ്ത്രീ വോട്ടര്‍മാരെ സ്വാധീനിച്ചു. മുപ്പത്തേഴു ശതമാനം വോട്ടു നേടി ദിയ വിജയിച്ചു. എല്ലാ സമുദായങ്ങളിലേക്കും ചെന്ന് അവരിലൊരാളായി മാറാന്‍ ദിയക്കു കഴിഞ്ഞതാണ് ആ വിജയത്തിന് കാരണം, അനില്‍ ശെഖാവത്ത് വിലയിരുത്തുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്സമന്ദ് മണ്ഡലം പിടിക്കാന്‍ ബിജെപി തന്ത്രങ്ങള്‍ മെനഞ്ഞപ്പോള്‍ പോരിനിറങ്ങിയതും ഈ അമ്പത്തിരണ്ടുകാരി. വീണ്ടും സംസ്ഥാനരാഷ്‌ട്രീയത്തിലെത്തി വിദ്യാധര്‍ നഗര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനാണ് ഇത്തവണ പാര്‍ട്ടി ആവശ്യപ്പെട്ടത്. മണ്ഡലം ഏതായാലും വിജയമുറപ്പിച്ചോളൂ എന്നാണ് ദിയ പാര്‍ട്ടിക്ക് നല്കിയ ഉറപ്പ്.

മാന്‍ സിങ് രണ്ടാമന്റെ മകള്‍ പദ്മിനി ദേവിയുടെ മകളാണ് ദിയ. അച്ഛന്‍ 1971ലെ ഇന്ത്യ – പാക് യുദ്ധത്തിലെ പോരാട്ടത്തിന് മഹാവീര്‍ ചക്ര നല്കി രാജ്യം ആദരിച്ച ബ്രിഗേഡിയര്‍ ഭവാനി സിങ്. അച്ഛന്റെ പോരാട്ടവീര്യം മകള്‍ക്കും കിട്ടിയിട്ടുണ്ട്.

സമൂഹത്തെ പിന്നാക്ക വിഭാഗങ്ങളെ സഹായിക്കാന്‍ മുത്തശ്ശി ഗായത്രീ ദേവി മുന്‍കൈയെടുത്ത് നടപ്പാക്കിയിരുന്ന നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ദിയയെ സ്വാധീനിച്ചിട്ടുണ്ട്. വളരെ ക്ഷമയോടെ എല്ലാവരേയും കേള്‍ക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമുള്ള കഴിവാണ് ദിയയെ വ്യത്യസ്തയാക്കുന്നതെന്നാണ് രാജ്സമന്ദ് മണ്ഡലത്തിലെ വോട്ടറായ തിമ്മി കുമാര്‍ പറയുന്നത്.

Tags: Diya Kumari
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.