Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ടും കൈകോര്‍ക്കുന്നു; ലക്ഷ്യം മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാന്‍

സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും മലയാള സര്‍വ്വകലാശാലയും ചേര്‍ന്നുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2023, 09:42 am IST
in Kerala

തൃശൂര്‍: മലയാളത്തെ വിജ്ഞാനഭാഷയായി വികസിപ്പിക്കാനും വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വ്വകലാശാലയും സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വ്വവിജ്ഞാന കോശം ഇന്‍സ്റ്റിറ്റിയൂട്ടും മലയാള സര്‍വ്വകലാശാലയും ചേര്‍ന്നുള്ള അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതുവഴി തുടക്കമായിരിക്കുന്നത്.

വിജ്ഞാനത്തിന്റെയും മനുഷ്യവിഭവശേഷിയുടെയും കൈമാറ്റം, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട പഠനസാമഗ്രികളുടെ പ്രസിദ്ധീകരണം, അക്കാദമിക് പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കല്‍, വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ നിര്‍മ്മാണം തുടങ്ങിയ മേഖലകളിലാണ് ഇരു സ്ഥാപനങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുക.

വൈജ്ഞാനിക മേഖലയിലെ പുതിയ അറിവുകള്‍ പരസ്പരം കൈമാറുക, അക്കാദമിക രചനയുടെ നൂതന മാതൃകകള്‍ വികസിപ്പിക്കുക, വൈജ്ഞാനിക മേഖലയില്‍ കാലാനുസൃതമായ പാഠ്യപദ്ധതി വികസിപ്പിക്കുക, ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുക, വൈജ്ഞാനിക സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുകയും അതിനുള്ള പശ്ചാത്തല സൗകര്യം പങ്കുവക്കുകയും ചെയ്യുക, ഇന്‍സ്റ്റിറ്റിയൂട്ട് ലൈബ്രറിയെ യൂണിവേഴ്‌സിറ്റി റഫറന്‍സ് ലൈബ്രറിയായി പരിഗണിക്കുക, ഇരുസ്ഥാപനങ്ങളുടെയും മനുഷ്യവിഭവശേഷി പരസ്പരം കൈമാറുക, സംയുക്തമായി പ്രസിദ്ധീകരണങ്ങള്‍ ഏറ്റെടുത്തു നിര്‍വ്വഹിക്കുക, ആവശ്യം വരുന്ന പുതിയ പദ്ധതികള്‍ ഏറ്റെടുക്കുക എന്നിവയിലാണ് സഹകരിക്കാന്‍ ധാരണാപത്രം ഒപ്പുവെച്ചത്.

നിലവില്‍ 11 പഠനവിഭാഗങ്ങളാണ് മലയാള സര്‍വ്വകലാശാലയില്‍ ഉള്ളത്. അവിടെയെല്ലാം മലയാളത്തിലാണ് ബോധനവും പരീക്ഷകളും. ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കുന്നതും മലയാളഭാഷയിലാണ്. എന്നാല്‍, ആവശ്യമായ വൈജ്ഞാനിക കൃതികള്‍ മലയാള ഭാഷയില്‍ ലഭ്യമല്ലാത്തതാണ് മലയാള സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി. അത് മറികടക്കുകയാണ് ധാരണാപത്രം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

തുടക്കമെന്ന നിലയ്‌ക്ക് മലയാള സര്‍വ്വകലാശാലയിലെ അഞ്ച് പഠനവിഭാഗങ്ങള്‍ക്കാവശ്യമായ ലഘു വിജ്ഞാനകോശം സംസ്ഥാന സര്‍വ്വവിജ്ഞാനകോശ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കും. ഇതിന് സര്‍വ്വകലാശാല അക്കാദമിക പിന്തുണ നല്‍കും. ചലച്ചിത്ര പഠനം, മാധ്യമ പഠനം, പൈതൃക പഠനം, വിവര്‍ത്തന പഠനം, പരിസ്ഥിതി പഠനം എന്നീ പഠനവിഭാഗങ്ങള്‍ക്ക് ആവശ്യമായ ലഘു വിജ്ഞാനകോശങ്ങളാണ് ആദ്യം തയ്യാറാക്കുക. തുടര്‍ഘട്ടത്തില്‍ മറ്റു പഠന വിഭാഗങ്ങളും ലഘു വിജ്ഞാനകോശങ്ങള്‍ തയ്യാറാക്കും.

മലയാള സര്‍വ്വകലാശാലയിലെ അധ്യാപകരും ഗവേഷകരും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മന്ത്രി ബിന്ദു അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മലയാള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എല്‍. സുഷമ, സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ്, മലയാള സര്‍വകലാശാല സംസ്‌കാര പൈതൃക പഠന ഡയറക്ടര്‍ കെ. എം. ഭരതന്‍ എന്നിവരും പങ്കെടുത്തു.

Tags: keralaMalayalam UniversityMoU
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.