കൊച്ചി: കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ വിചാര വേദി ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിന്റെ കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ പുരസ്‌ക്കാരം നടന്‍ സുരേഷ് ഗോപിക്ക് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും പ്രൊഫ. എം.കെ സാനുമാസ്റ്ററെ വിലക്കിയ പു.ക.സയുടെ നടപടി താലിബാനിസമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി
. ഏതെങ്കിലും ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ കീഴിലുള്ളവരല്ല സാഹിത്യകാരന്മാര്‍. വിശ്വഹിന്ദു പരിഷത്ത് വര്‍ഷങ്ങളായി നടത്തിവരുന്ന രാമായണമാസാചരണം ഉദ്ഘാടനം ചെയ്തുവന്നിരുന്നത് പ്രഫ.എം.കെ സാനുമാസ്റ്റര്‍ ആണ്. സാനുമാസ്റ്ററുടെ നവതിയാഘോഷത്തിന്റെ പതിപ്പുവരെ വിശ്വഹിന്ദു പരിഷത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് എന്നും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പ്രൊഫ.എം.കെ സാനുമാസ്റ്റര്‍. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ സമീപനങ്ങളും ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെയും വിശ്വഹിന്ദുപരിഷത്ത് എന്നും മുഖവിലയ്‌ക്ക് എടുക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.വിജി തമ്പി പറഞ്ഞു
കവിതിലകന്‍ പണ്ടിറ്റ് കറുപ്പന്‍ വിചാര വേദിയുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്നും സാനുമാസ്റ്ററെ വിലക്കാന്‍ മാത്രം കേരളത്തിന്റെ പുരോഗതിക്ക് എന്തു സംഭാവനയാണ് പു.ക.സ നല്‍കിയിട്ടുള്ളതെന്നും വിജി തമ്പി ചോദിച്ചു. സാനുമാസ്റ്റര്‍ക്ക് തിട്ടൂരം നല്‍കാന്‍ പു.ക.സയ്‌ക്ക് അര്‍ഹതയില്ല. കേരളത്തിലെ സാഹിത്യകാരന്മാരുടെ മുഴുവന്‍ ഉത്തരവാദിത്വവും പു.ക.സ ഏറ്റെടുക്കേണ്ടതില്ല. വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി ആരു നടത്തിയാലും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിജി തമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: