Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാലിയേക്കര ടോൾ പ്ലാസ മാനേജരെ കള്ളക്കേസിൽ കുടുക്കി വനംവകുപ്പുദ്യോഗസ്ഥര്‍; മുൻ വൈരാഗ്യം മൂലമാണത് ചെയ്തതെന്നതിന്റെ വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 09:35 pm IST
in News
പാലിയേക്കര ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥി (വലത്ത്) പാലിയേക്കര ടോള്‍ പ്ലാസ (ഇടത്ത്)

പാലിയേക്കര ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥി (വലത്ത്) പാലിയേക്കര ടോള്‍ പ്ലാസ (ഇടത്ത്)

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസ മാനേജരെ വനംവകുപ്പുദ്യോഗസ്ഥര്‍ കള്ളക്കേസിൽ കുടുക്കിയെന്ന് തെളിഞ്ഞതിന് പിന്നാലെ ഏഴ് വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊലീസ് കേസെടുത്തു. അതിന് പിന്നാലെ കള്ളക്കേസില്‍ കുടുക്കിയത് മുൻ വൈരാഗ്യത്തിന്റെ പേരിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും എമര്‍ജന്‍സിയായി പുറത്തുകടക്കുന്നതിനുള്ള എക്സിറ്റിലൂടെ കടത്തിവിടാത്തതിന്റെ പക മൂലാണ് വനം വകുപ്പിന്റെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർ ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥിയെ കള്ളക്കേസില്‍ കുടുക്കിയത്.

മുന്‍പ് ടോൾ പ്ലാസ ജീവനക്കാരും വനം വകുപ്പിലെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. എമര്‍ജിസി എക്സിറ്റിലൂടെ സാധാരണ കടത്തിവിടുന്നത് പൊലീസ്, ആംബുലന്‍സ് എന്നീ സംവിധാനങ്ങളെയാണ്. പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമേ ടോള്‍ പ്ലാസയുടെ എമര്‍ജന്‍സി എക്സിറ്റിലൂടെ പൊലീസനെപ്പോലും കടത്തിവിടാറുള്ളൂ. നിയമം ഇതായിരിക്കേ വനം വകുപ്പുദ്യോഗസ്ഥരുടെ വാഹനം എമര്‍ജന്‍സി എക്സിറ്റിലൂടെ കടത്തിവിടാതിരുന്നതിനാണ് പാലിയേക്കര ടോള്‍ പ്ലാസ മാനേജര്‍ ശ്യാമിനെ ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ കള്ളക്കേലില്‍ കുടുക്കിയത്. ഈ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.

രേഖകൾ ഇല്ലാതെ ആനയെ കൊണ്ടുവന്നെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആനയെ തളച്ചെന്നുമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ശ്യാം ലാലിനെതിരെ വനം വകുപ്പുദ്യോഗസ്ഥര്‍ കേസെടുത്തിരുന്നത്. പിന്നീട് ഇതേ ഉദ്യോഗസ്ഥർ ശ്യാംലാലിനെ കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മനപ്പൂർവം അപമാനിക്കാനായി ശ്യാം ലാലിനെ ടോൾ പ്ലാസയിലും ആമ്പല്ലൂരിലേയുമെല്ലാം റോഡിൽ ഇറക്കി നിർത്തുകയും ചെയ്തു.. ഒരു ദിവസം വനംവകുപ്പിന്റെ കസ്റ്റഡിയിലും വെച്ചു. പിന്നീടാണ് ശ്യാമിന് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചത്.

പുറത്തിറങ്ങിയ ശ്യാം ലാല്‍ നിയമസഭാ പെറ്റീഷൻ കമ്മറ്റിക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. നിയമസഭ പെറ്റീഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ശ്യാമിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കാട്ടി ക്രൈംബ്രാഞ്ചും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഫ്‌ലയിങ് സ്‌ക്വാഡിലെ 7 ഉദ്യോഗസ്ഥർക്കെതിരെയാണ് വരന്തരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപി തന്നെയാണ് നേരിട്ട് ഈ കേസില്‍ ഇടപെട്ടത്

അഞ്ചു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ശ്യാമിന്റെ സുഹൃത്ത് വിദേശത്തായിരുന്നു. അതിനാല്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആന ശ്യാമിന്റെ സംരക്ഷണയിലായിരുന്നു. പുതുക്കാടാണ് ശ്രാമിന്റെ വീട്.

ഒരു ദിവസം വനം വകുപ്പുദ്യോഗസ്ഥര്‍ ശ്യാമിനെ ഫോണില്‍ വിളിക്കുന്നു. എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കുന്നു. ടോള്‍ പ്ലാസയില്‍ മാനേജരാണെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പെട്ടെന്ന് വന്ന് വിലങ്ങുവെയ്‌ക്കുകയായിരുന്നു. സുഹൃത്തിന്റെ ഒരു ആനയെ തളയ്‌ക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുത്തു എന്നതാണ് ശ്യാംലാലിന്റെ പേരില്‍ വലിയ കുറ്റമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്. തിന്റെ പേരില്‍ ആനയെ പീഡിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി വനം വകുപ്പിന്റെ തൃശൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

 

 

Tags: Paliekkara Toll PlazaPliekkaratollplazaShyamlal ParthasarathyTollplazaPaliekkaraForest Department flying squad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൊ! എന്തൊരു സ്പീഡ്! ടോളിൽ 80 കിലോ മീറ്റർ വേഗത്തിൽ പോകാം, അടുത്തവർഷം; എഐയും ഉപഗ്രഹവും സാങ്കേതിക വിദ്യയിൽ

Kerala

പാലിയേക്കര ടോള്‍ പിരിവ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Kerala

പാലിയേക്കര ടോൾ വിലക്ക്: കോടതി കേസ് തിങ്കളാഴ്ചയും പരിഗണിക്കും

Kerala

പാലിയേക്കര ടോള്‍ പിരിവ് :സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ദേശീയപാത അതോറിറ്റി

Kerala

പാലിയേക്കര ടോള്‍പ്ലാസയിലും ആമ്പല്ലൂര്‍, പുതുക്കാട് ജംഗ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര

പുതിയ വാര്‍ത്തകള്‍

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

പവർക്കട്ട് യുഡിഎഫ് സർക്കാരിന്റെ പച്ചയായ പരാജയം; ഇത് പ്രകൃതിയുടെ കുറ്റമല്ല, മനുഷ്യനിർമ്മിതമാണ്: രാജീവ് ചന്ദ്രശേഖർ

സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കിയതും അഭിജീത് ദീപ്കെയെ പൊലീസ് തടങ്കലിലാക്കിയതും മോദിയുടെ ഏകാധിപത്യം മൂലമെന്ന് എം.എ. ബേബി

ഊർജ്ജ വിപ്ലവം: ഭൂമിക്കടിയിൽനിന്ന് വൈദ്യുതി, ലഡാക്കിൽ ആദ്യപദ്ധതി വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.