Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

സംഹാരകം-കവിത

കവിത

ഡോ. ജെ. പ്രമീളാദേവി by ഡോ. ജെ. പ്രമീളാദേവി
Oct 10, 2023, 06:11 pm IST
in Literature

മരുഭൂമി, കരകാണാ-
കടലായിത്തിളയ്‌ക്കുന്ന
മണല്‍ത്തിരകളില്‍
മുനകൂര്‍ത്ത പല്ലുക-
ളൊളിച്ച മുള്‍ച്ചെടിക;-
ളന്നോളമാരും ചവിട്ടാത്ത
തരിശിലേക്കെത്തിടുന്നൂ
പരീക്ഷണത്തിന്‍
തിടുക്കത്താല്‍ ശസ്ത്രലോകം;
ഒരുമാത്ര മിഴി പൂട്ടി-
ത്തുറക്കും നേരത്തിനുള്ളില്‍
ജീവവിസ്മയം
ഒരുപിടിച്ചാമ്പലക്കാന്‍
കരുത്താര്‍ന്ന മൃത്യു മന്ത്ര-
മുരുക്കഴിച്ചുപാസിച്ചു
പരിചയിച്ചോര്‍

അവര്‍ക്കിടയിലായ് കാലം
സ്തബ്ധമായി, വസുന്ധര
വിളര്‍ത്തു വിറങ്ങലിച്ചു
വിമൂകയായി
പതിയെപ്പതിയെ വിര-
ലമര്‍ന്നു ബട്ടണില്‍, സര്‍വ്വം
ഭയാനക നിശ്ശബ്ദതാ
ഭരിതമായി
പിന്നെയെല്ലാം മറിയുന്നു
തലകീഴായ്, കണ്‍നിറയെ
മങ്ങല്‍ മാത്രം, ഇരുള്‍മാത്രം
ശൂന്യതമാത്രം…

*ത്രിത്വമൊരു നിമിഷാര്‍ദ്ധ
വിശ്രമത്തിലുരുള്‍പൊട്ടി
ചുറ്റുപാടും നിറയുന്ന പ്രകാശധാരാ-
സത്വ രജസ്തമോ ഭേദ-
ദൃശ്യമത്രേ വിതിര്‍ക്കുന്നു,
നൃത്ത വേഗമാര്‍ന്നിടുന്നൂ,
നിറങ്ങളേഴ-
ല്ലെത്ര വിരലെണ്ണിയാലും
തീര്‍ന്നിടാത്തോളം…
”ദിവി സൂര്യ സഹസ്രസ്യ”
ശോഭയിലാര്‍ന്നു ദിക്കുതോറും
നിറയുന്ന സംഹാരക-
പരാക്രമത്താല്‍,
മിഴികളെയന്ധമാക്കി,
ഹൃദന്തത്തെ ഞെരിക്കുന്ന
ജ്വലന ഭീഷണഭാവ-
ചലനങ്ങളാല്‍
ചൂഴുമൂഴിയാകമാനം
വിഴുങ്ങുന്നൊരഗ്നിഗോള-
താണ്ഡവത്തില്‍ മഹാഭീമ-
വിരാട രൂപം.
ശബ്ദഘോഷ പ്രകമ്പന-
മിരമ്പുന്നു സിരകളില്‍,
മണ്ണടരില്‍, മേഘമാലാ-
തരംഗങ്ങളില്‍
കാതടഞ്ഞു നിശ്ശബ്ദതാ-
ഗഹനഗര്‍ത്തത്തില്‍ നിന്നും
വേരുപൊട്ടിമുളച്ചാര്‍ത്തു
തഴച്ചു പൊന്തി
വീണ്ടുമുയര്‍ന്നുലയുന്നു
ജീവലോക ഹൃദന്തത്തെ
നൂറുനൂറായ് പിളര്‍ക്കുമീ-
യുഗ്ര ഗര്‍ജ്ജനം!
അട്ടഹാസം മുഴങ്ങവേ
വനങ്ങള്‍, ഗ്രാമാന്തരങ്ങള്‍
പട്ടണങ്ങള്‍, പര്‍വ്വതങ്ങള്‍
ശില്പകാന്തികള്‍
ഒക്കെയും പുകഞ്ഞുനീറി
കരിക്കട്ടയായീടുന്നു,
മര്‍ത്ത്യജന്മ മഹത്വങ്ങള്‍
മാഞ്ഞുപോകുന്നു
‘ലോകമിനിയിതുപോലെ
യായിരിക്കില്ലിനി മേലില്‍’
ഏതു മദമത്തമാകു-
മധികാരത്തിന്‍
ചൂണ്ടുവിരലൊന്നുതൊട്ടാല്‍
ആ നിമിഷമണുബോംബിന്‍
തീയിലെല്ലാം ഭസ്മമാക്കും
ഘോരശക്തിയെ
ആവഹിച്ചുകൊണ്ടുവന്ന
*പ്രൊമിത്തിയൂസ് നരകത്തിന്‍
വാതിലാഞ്ഞു തുറക്കയായ്
ദൃഢചിത്തനായ്

*1945 ജൂലൈ 16 ന് അമേരിക്കയിലെ ന്യൂമെക്‌സിക്കോ
മരുഭൂമിയില്‍ പരീക്ഷിക്കപ്പെട്ട ആദ്യത്തെ ആറ്റംബോംബ് സ്‌ഫോടനത്തെ അടിസ്ഥാനമാക്കിയ ഓപ്പണ്‍ഹൈമര്‍ എന്ന സിനിമയുടെ പശ്ചാത്തലം.

*ത്രിത്വം. ട്രിനിറ്റി- എന്നായിരുന്നു ആദ്യത്തെ ആറ്റംബോംബ് സ്‌ഫോടനത്തിന്റെ രഹസ്യനാമം.

*ആറ്റംബോംബിന്റെ പിതാവായ റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍, അമേരിക്കന്‍ പ്രോമിത്തിയൂസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

Tags: Poem
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സ്മാരക കവിതാ പുരസ്കാരം പി.പി.ശ്രീധരനുണ്ണിക്ക്

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

വരയും കവിതകളും കഥകളും ബാക്കിയാക്കി വേദനയില്ലാ ലോകത്തേക്ക് മഞ്ജലിക യാത്രയായി..

Kerala

അത് അസഭ്യം, സൈബര്‍ കുറ്റകൃത്യം: സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന കവിതയെ തള്ളിപ്പറഞ്ഞ് ജി സുധാകരന്‍

Literature

നെരൂദ എഴുതാത്ത കവിത കേരള സര്‍വകലാശാല സിലബസില്‍, വിശദീകരണം തേടി വൈസ് ചാന്‍സലര്‍

പുതിയ വാര്‍ത്തകള്‍

ചൈനയെ പൂട്ടാൻ മലാക്ക കടലിടുക്കിന് സമീപത്തെ സബാംഗ് തുറമുഖത്ത് പിടി മുറുക്കാൻ ഇന്ത്യ : കടലിടുക്ക് അടച്ചാൽ തകരുക ചൈനീസ് സമ്പദ് വ്യവസ്ഥ

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെ മെസ്സിക്ക് വിട്ടുകൊടുക്കില്ല; ഞായറാഴ്ച പുലര്‍ച്ചെ പരാഗ്വെയുടെ വല രണ്ട് തവണ എംബാപ്പെ കുലുക്കുമെന്ന് ആരാധകര്‍

13 കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചെന്ന കേസ്: മൊഴിയില്‍ വൈരുദ്ധ്യം, പൊലീസ് കസ്റ്റഡിയിലെടുത്ത ആറുപേരെയും വിട്ടയച്ചു

ഇത് 1921 അല്ല , മുസ്ലിം സംഘടനകളുടെ തിട്ടൂരം നോക്കി ഞങ്ങൾക്ക് നേരെ തിരിയരുത് ; ഹിന്ദുക്കളുടെ തിരിച്ചടി നിങ്ങൾക്ക് താങ്ങാനാകില്ല

അപേക്ഷിക്കുന്ന എല്ലാവരെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല, യൂത്ത് ലീഗിന്റെ വിമര്‍ശനം തളളി മുസ്ലീം ലീഗ്

തൃണമൂലിന്റെ എല്ലാമായിരുന്ന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യയും രാജിവെച്ചു;സത്യസന്ധയായ ചന്ദ്രിമയുടെ രാജി മമതയ്‌ക്ക് നികത്താനാവാത്ത നഷ്ടം

മന്ത്രിസ്ഥാനവും, എംഎൽഎ സ്ഥാനവും, സമുദായ പ്രതിനിധി സ്ഥാനവും നഷ്ടപ്പെട്ട ഗണേശന് ആകെ ഉണ്ടായിരുന്ന അഡ്ഹോക്ക് കമ്മിറ്റിയും പോയിക്കിട്ടി- സോഷ്യൽ മീഡിയ .

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

ഉത്തരാഖണ്ഡിൽ പുഷ്‌കർ ധാമി സർക്കാർ അഞ്ചുവർഷം കടക്കുന്നു; ജൻ ജൻ കീ സർക്കാർ രണ്ടാം ഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.