Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റ്: 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു;7,500 പ്രതിനിധികള്‍

പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 20

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 05:36 pm IST
in Kerala, Health

തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ സാധ്യതകള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കാനും ആയുര്‍വേദ പങ്കാളികളും ഡോക്ടര്‍മാരും തമ്മിലുള്ള സഹകരണത്തിന് വേദിയൊരുക്കാനും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന അഞ്ചാമത് ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ (ജി.എ.എഫ്-2023) പങ്കാളിത്തത്തിനായി 75 രാജ്യങ്ങളിലെ അംബാസഡര്‍മാരെ ക്ഷണിച്ചു. ജിഎഎഫിന്റെ സംഘാടക സമിതി ചെയര്‍മാനായ വിദേശകാര്യ, പാര്‍ലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരനാണ് അംബാസഡര്‍മാര്‍ക്ക് കത്തയച്ചത്. ഈ വര്‍ഷം ഡിസംബര്‍ ഒന്നുമുതല്‍ അഞ്ചുവരെ തിരുവനന്തപുരത്താണ് ജി.എ.എഫിന്റെ അഞ്ചാം പതിപ്പ് നടക്കുക.

ആയുര്‍വേദത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാരുടെയും പ്രതിനിധികളുടെയും പങ്കാളിത്തത്തിലൂടെ സാധിക്കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ലോകം നേരിടുന്ന ഗുരുതരമായ ആരോഗ്യ വെല്ലുവിളികള്‍ക്ക് ഫലപ്രദമായ പരിഹാരമായി ആയുര്‍വേദത്തെ ഉയര്‍ത്തിക്കാണിക്കാന്‍ സമ്മേളനം അവസരമൊരുക്കും. ആരോഗ്യകരമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതില്‍ ആയുര്‍വേദത്തിന്റെ പങ്കിനെക്കുറിച്ചുള്ള അവബോധം വര്‍ധിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ് ജിഎഎഫ് നടക്കുന്നത്. ജിഎഎഫിന്റെ ഈ പതിപ്പ് എക്കാലത്തെയും വലിയ ആയുര്‍വേദ സമ്മേളനങ്ങളിലൊന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആരോഗ്യപരിപാലനത്തില്‍ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും നവോര്‍ജ്ജത്തോടെ ആയുര്‍വേദവും’ എന്നതാണ് കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജി.എ.എഫിന്റെ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയായി ആയുര്‍വേദത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ളവരെയും ഉള്‍പ്പെടുത്തി 200 ല്‍ പരം അംഗങ്ങളുള്ള സംഘാടക സമിതി ജി.എ.എഫ് നടത്തിപ്പിനായി രൂപീകരിച്ചിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന ആയുഷ് വകുപ്പുകള്‍, ആയുര്‍വേദ മേഖലയിലെ സന്നദ്ധ സ്ഥാപനങ്ങളായ എ.എം.എ.ഐ, എ.എം.എം.ഒ.ഐ, എ.എച്ച്.എം.എ, കെ.ഐ.എസ്.എം.എ, എ.ഡി.എം.എ, വിശ്വ ആയുര്‍വേദ പരിഷത്ത്, മറ്റ് 14 ആയുര്‍വേദ അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സി.ഐ.എസ്.എസ്.എ) ജിഎഎഫ് സംഘടിപ്പിക്കുന്നത്.

23 അന്താരാഷ്‌ട്ര പങ്കാളികളുള്ള സമ്മേളനത്തില്‍ പ്രമുഖ ശാസ്ത്രജ്ഞരുള്‍പ്പെടെ 75 രാജ്യങ്ങളില്‍ നിന്നുള്ള 7,500 പ്രതിനിധികളും ഒത്തുചേരും. ലോകമെമ്പാടുമുള്ള ആയുര്‍വേദ ഭിഷഗ്വരന്‍മാര്‍, അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, വിദ്യാര്‍ഥികള്‍, ഗവേഷണ-വികസന പ്രൊഫഷണലുകള്‍ എന്നിവരില്‍ നിന്ന് വിവിധ സെഷനുകളില്‍ അവതരിപ്പിക്കുന്നതിനായി 750-ലധികം പ്രബന്ധങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

സെമിനാറിന്റെ കേന്ദ്ര പ്രമേയത്തിനു പുറമേ ആയുര്‍വേദത്തിന്റെ വിവിധ ശാഖകളിലും അനുബന്ധ വിജ്ഞാനം, ആയുര്‍വേദ-ആധുനിക ശാസ്ത്ര സംഗമ മേഖലകള്‍, ഔഷധ സസ്യങ്ങള്‍, ഔഷധ വികസനം, ആയുര്‍വേദ മേഖലയിലെ നയങ്ങളും ചട്ടങ്ങളും എന്നിവയില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്. ആയുര്‍വേദ ബയോളജി, വൃക്ഷായുര്‍വേദം, എത്നോ വെറ്റിനറി മെഡിസിന്‍ എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളിലേക്കും പ്രബന്ധങ്ങള്‍ തയ്യാറാക്കാം.   www.gafindia.org എന്ന വെബ്സൈറ്റിലാണ് പ്രബന്ധങ്ങള്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 20.

Tags: Global Ayurveda FestivalGAF 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആയുര്‍വേദത്തിന്റെ സ്വീകാര്യതയ്‌ക്കായി ആഗോള ആയുര്‍വേദ സഖ്യത്തിന് രൂപം നല്‍കി ജിഎഎഫിന് സമാപനം

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിലെ 'ഔഷധ സസ്യങ്ങളുടെ മൂല്യവര്‍ധന' എന്ന സെഷനില്‍ സ്‌പൈസസ് ബോര്‍ഡ് മുന്‍ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് സംസാരിക്കുന്നു
Health

ഔഷധസസ്യങ്ങളുടെ ഖനി ഇന്ത്യ വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍

ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലില്‍ നടന്ന സെഷനില്‍ ലക്‌നൗ ആയുര്‍വേദ കോളേജ് ആന്‍ഡ് ഹോസ്പിറ്റലിലെ കായചികിത്സാ വിഭാഗം മേധാവി ഡോ. സഞ്ജീവ് റസ്‌തോഗി സംസാരിക്കുന്നു.
Kerala

കോവിഡ് കാലത്തെ ആയുര്‍വേദ മേഖലയുടെ സംഭാവനകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തണമെന്ന് വിദഗ്ധര്‍

Health

ആന്‍റിമൈക്രോബിയല്‍ പ്രതിരോധം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ

India

പൊതുജനാരോഗ്യ നിലവാരം ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്കുള്ള  കരട് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കും

പുതിയ വാര്‍ത്തകള്‍

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

സാമൂഹ്യ സുരക്ഷാ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

ഈ മാലാ പാര്‍വ്വതി യുഡിഎഫോ അതോ എല്‍ഡിഎഫോ? രേവന്ത് റെഡ്ഡിയ്‌ക്കെതിരെ പിണറായിയെ വാഴ്‌ത്തി, പിണറായിയെ സ്റ്റേജിലെത്തിച്ചതിന് സതീശന് വാഴ്‌ത്തല്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി ഫോണിൽ സംവദിച്ച് ഡോ. ജയശങ്കർ

ചന്ദ്രനാഥ് രഥിന്റെ കൊലപാതകം : അഞ്ചാമത്തെ പ്രതി പിടിയിൽ

കോണ്‍ഗ്രസ്-സിപിഎം ഒത്തുകളിയുടെ ആ പഴയ നാളുകള്‍ ഇനി പറ്റില്ല, മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു- രാജീവ് ചന്ദ്രശേഖര്‍

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.