Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പശ്ചിമേഷ്യന്‍ സംഘര്‍ഷം: പ്രതിക്കൂട്ടില്‍ ഹമാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2023, 02:56 am IST
inEditorial

ഒരു ഇടവേളയ്‌ക്കുശേഷം പശ്ചിമേഷ്യ വീണ്ടും യുദ്ധഭൂമിയായിരിക്കുന്നു. പതിവുപോലെ പാലസ്തീന്റെ പിന്‍ബലത്തോടെയും, അറബ് രാഷ്‌ട്രങ്ങളില്‍ ചിലതിന്റെ അനുഭാവത്തോടെയും പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹമാസാണ് ഇത്തവണയും സംഘര്‍ഷത്തിന് തുടക്കം കുറിച്ചത്. തങ്ങളുടെ സ്വാധീന പ്രദേശമായ ഗാസ മുനമ്പില്‍നിന്ന് ഇസ്രായേലിലേക്ക് കടന്നുകയറിയ ഹമാസ് ഭീകരര്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചും മറ്റും യുദ്ധത്തിന് തുടക്കം കുറിക്കുകയായിരുന്നു. പുലര്‍ച്ചെ വാതിലില്‍ മുട്ടിവിളിച്ച് നിരപരാധികളായ മനുഷ്യരെ വെടിവച്ചുകൊല്ലുകയും, തെരുവില്‍ കണ്ടവരെ കശാപ്പ് നടത്തുകയും ചെയ്ത ഈ ഇസ്ലാമിക ഭീകരര്‍ കുറെ ഇസ്രായേലി സൈനികരെയും സ്ത്രീപുരുഷന്മാരെയും ബന്ദികളാക്കുകയും ചെയ്തിരിക്കുകയാണ്. ഇസ്രായേലി സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയശേഷം അവരുടെ ശരീരം പിച്ചിച്ചീന്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അപ്രതീക്ഷിതമായ ഈ ആക്രമണത്തില്‍ ഒട്ടുംതന്നെ പതാറാതെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും, വിജയം ഉറപ്പാണെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ഉടന്‍തന്നെ തങ്ങളുടെ അതിര്‍ത്തിപ്രദേശത്തേക്ക് കടന്നുകയറിയ ഇസ്ലാമിക ഭീകരരെ കീഴ്‌പ്പെടുത്തിയ ഇസ്രായേല്‍ സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തി ഗാസയില്‍ കനത്ത നാശം വിതച്ചു. ഹമാസിന്റെ മിന്നലാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെക്കാള്‍ വളരെയധികം പേര്‍ ഇസ്രായേലിന്റെ തിരിച്ചടിയില്‍ മരണമടഞ്ഞു. ഹമാസിനെ ഉന്മൂല നാശം വരുത്തുമെന്നാണ് ഇസ്രായേല്‍ സേന പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഇപ്പോഴത്തെ സംഘര്‍ഷം പെട്ടെന്ന് കെട്ടടങ്ങാന്‍ പോകുന്നില്ലെന്ന് ഉറപ്പിക്കാം.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം വര്‍ഷങ്ങളായി ആവര്‍ത്തിക്കപ്പെടുന്നതാണ്. ഇപ്പോഴത്തെ യുദ്ധം ആരംഭിച്ചതോടെ പ്രതീക്ഷിച്ചതുപോലെ ഇസ്രായേലിനെ വേട്ടക്കാരനും ഹമാസിനെ ഇരയുമായി ചിത്രീകരിച്ചുകൊണ്ടുള്ള പ്രതികരണങ്ങള്‍ വന്നുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് ഹമാസിന്റെ ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാത്തലം, എന്തായിരുന്നു ഇതിനുള്ള പ്രകോപനം എന്നു പരിശോധിക്കപ്പെടേണ്ടതുണ്ട്. പക്ഷേ ഇസ്ലാമികപക്ഷം പിടിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇതിന് താല്‍പര്യമില്ല. അവര്‍ പലതും മറച്ചുപിടിക്കുകയാണ്. ഇസ്രായേല്‍ സേനയോട് ജിഹാദ് അല്ലെങ്കില്‍ മതയുദ്ധം നടത്താന്‍ ഗാസയിലെ പള്ളികളില്‍നിന്ന് ഉച്ചഭാഷിണികളിലൂടെ മുസ്ലിങ്ങളെ ആഹ്വാനം ചെയ്യുകയുണ്ടായി. ഇസ്രായേലിനകത്തെ ജെറുസലേമിലെ അഭയാര്‍ത്ഥി ക്യാമ്പിലെ പള്ളികളില്‍നിന്നുപോലും ഈ ആഹ്വാനമുണ്ടായി. ദൈവത്തിന്റെ ശത്രുക്കളെ നിങ്ങളുടെ കൈകളാല്‍ ശിക്ഷിക്കാമെന്നും മറ്റുമുള്ള ഖുറാന്‍ വചനങ്ങള്‍ ആഹ്വാനത്തോടൊപ്പം മുഴങ്ങി. ഇസ്രായേല്‍ സേനയുടെ പ്രതിരോധ സംവിധാനം തകര്‍ത്ത് വിക്ഷേപിച്ച റോക്കറ്റുകള്‍ വലിയ ആള്‍നാശം വരുത്തിയതിനും, ഹമാസ് ഭീകരര്‍ ഇസ്രായേലിന്റെ അതിര്‍ത്തിപ്രദേശത്ത് നടത്തിയ കൂട്ടക്കൊലകള്‍ക്കും ശേഷമാണ് സംഘര്‍ഷം കെട്ടടങ്ങാതിരിക്കാന്‍ ഗാസയിലും ഇസ്രായേലിനകത്തുമുള്ള മുസ്ലിങ്ങളെ മതപരമായി പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഹമാസ് നടത്തിയത്. ഇതില്‍നിന്ന് ചിത്രം വ്യക്തമാണ്. ഇരുവിഭാഗങ്ങളും തമ്മിലേത് സൈനിക സംഘര്‍ഷമെന്നതിനുപരി അന്യമതസ്ഥര്‍ക്കെതിരായ ഹമാസിന്റെ ജിഹാദാണ് അടിസ്ഥാന പ്രശ്‌നം. പക്ഷേ സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം പാലസ്തീനിന്റെയും ഹമാസിന്റെയും പക്ഷംപിടിച്ച് പശ്ചിമേഷ്യന്‍ സമാധാനത്തെ അട്ടിമറിക്കുകയാണ് ജൂതവിരോധത്തിന്റെ പേരില്‍ ഇസ്ലാമിക ശക്തികള്‍ ചെയ്യുന്നത്.

ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് അംഗീകരിക്കാതെയും, അവര്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധമായി ചിത്രീകരിച്ചുമുള്ള വ്യാഖ്യാനങ്ങളാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ നടക്കാറുള്ളത്. ഹമാസിന്റെ റോക്കറ്റാക്രമണത്തില്‍ മലയാളിയായ ഒരു നഴ്‌സ് മരിക്കാനിടവന്നപ്പോള്‍ അതിനെ അപലപിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവാതിരുന്നത് ജനങ്ങള്‍ വിസ്മരിച്ചിട്ടില്ല. ഇസ്ലാമിക വോട്ടുബാങ്കിന്റെ ആനുകൂല്യം നേടാന്‍ പാലസ്തീന്റെ പക്ഷം പിടിച്ച് ഹമാസിന്റെയും മറ്റും ഭീകരപ്രവര്‍ത്തനങ്ങളെ വെള്ളപൂശുകയും ന്യായീകരിക്കുകയും ചെയ്യുന്ന സമീപനമാണ് രാജ്യത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സ്വീകരിച്ചത്. സ്വാഭാവികമായും ഇസ്രായേലിനെ ഇവര്‍ ശത്രുപക്ഷത്ത് നിര്‍ത്തി. ഇതിന് മാറ്റമുണ്ടായത് വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. ഇസ്ലാമിക കടന്നുകയറ്റങ്ങളുടെ ഇരയായ ഇസ്രായേലിനെ നിലനില്‍ക്കാന്‍ അനുവദിക്കണമെന്നത് ബിജെപിയുടെ എക്കാലത്തെയും നിലപാടാണ്. ഈ നിലപാട് നരേന്ദ്ര മോദി സര്‍ക്കാര്‍ ശക്തിപ്പെടുത്തുകയുമുണ്ടായി. ഇസ്രായേല്‍ ഭാരതത്തിന്റെ ശത്രുവല്ലെന്നും മിത്രമാണെന്നും മോദി ഭരണകാലത്ത് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയും ചെയ്തു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണം ഭീകരപ്രവര്‍ത്തനമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം നയം വ്യക്തമാക്കലാണ്. ഇടതുപാര്‍ട്ടികളുടെ ഇക്കാര്യത്തിലെ നിലപാട് രാജ്യതാല്‍പര്യത്തിനെതിരാണ്. അത് രാജ്യം ചെവിക്കൊള്ളാനും പോകുന്നില്ല. രാജ്യസ്‌നേഹികള്‍ അവരെ ഒറ്റപ്പെടുത്തണം.

Tags: PICKIsraelHamasWest Asian conflict
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

News

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

News

ഇറാൻ എന്തുഭാവിച്ചാണ്? ജിഹാദും പ്രതിരോധവും മാത്രമാണ് വഴിയെന്ന് ഖമേനി

World

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.