Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മെഡല്‍ കൊയ്ത് ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2023, 03:52 am IST
in India

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം വീണ്ടും ഭാരതത്തിന്റെ മെഡല്‍ക്കൊയ്‌ത്ത്. ഇന്നലെ മാത്രം രണ്ട് വീതം സ്വര്‍ണവും വെള്ളിയും അഞ്ച് വെങ്കലവുമടക്കം 9 മെഡലുകളാണ് നേടിയത്. ഇതോടെ ആകെ 15 സ്വര്‍ണവും 26 വെള്ളിയും 28 വെങ്കലവുമടക്കം 69 മെഡലുകളുമായി ഭാരതം നാലാം സ്ഥാനത്ത് തുടരുന്നു.
161 സ്വര്‍ണവും 90 വെള്ളിയും 46 വെങ്കലവുമടക്കം 297 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 33 വെള്ളിയും 47 വെള്ളിയും 50 വെങ്കലവുമടക്കം 130 മെഡലുകളുമായി ജപ്പാന്‍ രണ്ടാം സ്ഥാനത്തും 32 സ്വര്‍ണവും 42 വെള്ളിയും 65 വെങ്കലവുമടക്കം 139 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും തുടരുന്നു.

അഫ്‌സലിന് വെള്ളിത്തിളക്കം
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സലിന് വെള്ളിത്തിളക്കം. സ്‌കൂള്‍ മീറ്റുകളിലെ മിന്നും താരമായിരുന്ന പാലക്കാട് സ്വദേശി അഫ്‌സല്‍ ഒരു മിനിറ്റ്് 48.43 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് കരിയറിലെ ആദ്യ ഏഷ്യന്‍ മെഡല്‍ സ്വന്തമാക്കിയത്. സൗദിഅറേബ്യയുടെ ഇസ്സ അലിസ് ഖവാനി 1 മിനിറ്റ് 48.05 സെക്കന്‍ഡില്‍ സ്വര്‍ണം നേടിയപ്പോള്‍ ഒമാന്റെ ഹുസൈന്‍ മൊഹ്‌സിന്‍ അല്‍ ഫര്‍സി 1 മിനിറ്റ് 48.51 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.

തേജസ്വിന് വെള്ളി
49 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഏഷ്യന്‍ ഗെയിംസ് ഡക്കാത്തലണില്‍ ഭാരതം മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചു. പുതിയ ദേശീയ റിക്കാര്‍ഡുമായി തേജസ്വിന്‍ ശങ്കറാണ് (7666 പോയിന്റ്) വെള്ളി സ്വന്തമാക്കി ചരിത്രം കുറിച്ചത്. 1974ലെ ഏഷ്യന്‍ ഗെയിംസിലാണ് ഇതിന് മുന്‍പ് ഭാരതത്തിന് ഈയിനത്തില്‍ മെഡല്‍ നേടാനായിരുന്നത്. അന്ന് 7375 പോയിന്റുമായി ഗെയിംസ് റിക്കാര്‍ഡോടെ വിജയ് സിങ് ചൗഹാനാണ് പൊന്നണിഞ്ഞത്. 6836 പോയിന്റുമായി മലയാളി താരം സുരേഷ് ബാബു വെങ്കലവും നേടിയിരുന്നു. അതിനുശേഷം ഇത്തവണയാണ് ഡക്കാത്തലണില്‍ ഭാരതം മെഡലണിയുന്നത്. ഭാരതീന്ദര്‍ സിങ്ങിന്റെ പേരിലുണ്ടായിരുന്ന 7658 പോയിന്റിന്റെ റിക്കാര്‍ഡാണ് ഇന്നലെ തേജസ്വിന്‍ ശങ്കറിന് മുന്നില്‍ വഴിമാറിയത്.

ഹര്‍ഡില്‍സിലും ട്രിപ്പിള്‍ജമ്പിലും വെങ്കലം
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും പുരുഷ ട്രിപ്പിള്‍ജമ്പിലുമാണ് ഇന്നലെ ഭാരതം നേടിയ മറ്റ് രണ്ട് മെഡലുകള്‍.

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാംരാജ് വെങ്കലമെഡല്‍ സ്വന്തമാക്കി. 55.68 സെക്കന്‍ഡിലാണ് വിദ്യ 400 മീറ്റര്‍ പിന്നിട്ടത്. കഴിഞ്ഞ ദിവസം ഹീറ്റ്‌സില്‍, ഒളിംപ്യന്‍ പി.ടി. ഉഷയുടെ 55.42 സെക്കന്‍ഡ് എന്ന നേട്ടത്തിനൊപ്പമെത്താന്‍ വിദ്യയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ആ പ്രകടനം വിദ്യക്ക് ഫൈനലില്‍ നടത്താനായില്ല. 54.45 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റിക്കാര്‍ഡോടെ ബഹ്‌റിന്റെ കെമി അഡെകോയ സ്വര്‍ണം നേടിയപ്പോള്‍ ചൈനയുടെ മൊ ജിയാഡി വെള്ളിയും സ്വന്തമാക്കി.

ട്രിപ്പിള്‍ജംപില്‍ 16.68 മീറ്റര്‍ ചാടിക്കടന്നാണ് പ്രവീണ്‍ ചിത്രവേല്‍ വെങ്കലം സ്വന്തമാക്കിയത്. അതസമയം 16.62 മീറ്റര്‍ ചാടിയ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ നാലാം സ്ഥാനത്തായി. 17.13 മീറ്റര്‍ ചാടിയ ചൈനയുടെ ഷു യാമിങ് സ്വര്‍ണവും അവരുടെ തന്നെ ഫാങ് യോക്വിങ് 16.93 മീറ്റര്‍ ചാടി വെള്ളിയും നേടി.
കഴിഞ്ഞ ദിവസം വനിതാ ലോങ്ജംപില്‍ ഭാരതത്തിനായി തൃശൂര്‍ നാട്ടിക സ്വദേശി ആന്‍സി സോജന്‍ വെള്ളി നേടി. 6.63 മീറ്റര്‍ ചാടിയാണ് ആന്‍സി ചൈനീസ് താരത്തിന് പിന്നില്‍ വെള്ളി സ്വന്തമാക്കിയത്.

4-400 മീറ്റര്‍ മിക്‌സഡ് റിലേയിലും കഴിഞ്ഞ ദിവസം ഭാരതം വെള്ളി നേടി. മുഹമ്മദ് അജ്മല്‍, വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ ടീം മൂന്ന് മിനിറ്റ് 14.34 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബഹ്‌റിന് പിന്നില്‍ വെള്ളി നേടിയത്. വനിതകളുടെ സ്റ്റീപ്പിള്‍ചേസില്‍ പ്രീതി ലാംബയും കഴിഞ്ഞ ദിനം വെങ്കലം നേടി.

Tags: BharatHangzhou Asian Games
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.