Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊല്ലം ജില്ലയില്‍ വീണ്ടും സുനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകം; പരിശോധനകള്‍ വഴിപാടാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2023, 10:30 am IST
inKerala, Kollam

കൊല്ലം: ജില്ലയില്‍ വീണ്ടും സൂനാമി ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നു. തമിഴ്നാട്ടിലെ കോഴി ഫാമുകളില്‍ ചത്ത കോഴികളെ നിസ്സാര വിലയ്‌ക്ക് കേരളത്തിലേക്ക് ഇറച്ചിയാക്കി കൊണ്ടുവരുന്നതിനെയാണ് സുനാമി ഇറച്ചിഎന്നു പറയുന്നത്. സുനാമി ഇറച്ചിക്കച്ചവടത്തിന് തടയിടാന്‍ നേരത്തേ ശക്തമായ പരിശോധനകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നിലച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ചാത്തന്നൂര്‍ മീനാട് ഭാഗത്ത് ഗോഡൗണില്‍ നിന്നും പിടിച്ചെടുത്ത പഴകിയ ഇറച്ചി നഗരത്തിലടക്കമുള്ള പ്രമുഖ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നതിനായാണ് സൂക്ഷിച്ചിരുന്നത്. വര്‍ഷങ്ങളായി ജില്ലയില്‍ പലയിടത്തും ഇറച്ചി വിതരണം ചെയ്തിരുന്നത് ഇവരാണ്. തിരുവനന്തപുരത്ത് നിന്നും വാഹനങ്ങളില്‍ എത്തിച്ചു വിതരണം ചെയ്തിരുന്ന ഇറച്ചി അടുത്തിടെയാണ് ചാത്തന്നൂരില്‍ പുതിയ ഗോഡൗണ്‍ എടുത്ത് വിതരണം ചെയ്യാന്‍ ആരംഭി
ച്ചത്.

തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള കോഴി ഫാമുകളിലെ കോഴിയാണ് അറബിയിലും ഇംഗ്ലീഷിലുമൊക്കെ പേരെഴുതിയ കവറുകളില്‍ വിപണിയിലെത്തിച്ചിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ പിടിച്ചെടുത്ത ഇറച്ചികള്‍ അഴുകി തുടങ്ങിയ നിലയിലായിരുന്നു. ജില്ലയിലൊട്ടാകെ വിതരണം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷ്യസുരക്ഷാ ലൈസന്‍സോ മറ്റ് അനുമതികളോ ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചിരുന്നത് ആകെ ഉണ്ടായിരുന്നത് ചാത്തന്നൂര്‍ പഞ്ചായത്ത് നല്‍കിയ ഒരു ലൈസന്‍സ് മാത്രമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ ഇറച്ചി വിതരണം ചെയ്യുന്നത്തിനായുള്ള ഗോഡൗണുകള്‍ ഉണ്ടെന്ന് വ്യക്തമായിട്ടും ഇവിടെയെങ്ങും പരിശോധന നടത്താനോ കൂടുതല്‍ അന്വേഷണം നടത്താനോ ഭഷ്യസുരക്ഷാവകുപ്പ് തയ്യാറായിട്ടില്ല.

സംസ്ഥാനമൊട്ടാകെ ഇറച്ചി വിതരണം ചെയ്യുന്ന ഒരു വലിയ ശൃംഖലയുടെ ഒരു ഭാഗമാണ് കൊല്ലത്ത് ചാത്തന്നൂരില്‍ പിടികൂടിയത്. രാത്രികാലങ്ങളില്‍ ചെറുതും വലുതുമായ കണ്ടൈയ്നര്‍ ലോറികളിലാണ് ഇവിടെ ഇറച്ചി എത്തിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പരിശോധനകള്‍ വഴിപാടാകുന്നു

ഭക്ഷ്യസുരക്ഷയെ അപകടത്തിലാക്കി ജില്ലയിലേക്കുള്ള അനധികൃത മാംസക്കടത്ത് വര്‍ധിക്കുമ്പോഴും പരിശോധന വഴിപാടായി മാറുകയാണ്. നഗരഗ്രാമ വ്യത്യാസം ഇല്ലാതെ ഭക്ഷണശാലകളില്‍ ഷവര്‍മ, അല്‍ഫാം, മന്തി തുടങ്ങിയവയുടെ വില്‍പ്പന കേന്ദ്രങ്ങള്‍ പെരുകിയതോടെ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. കോഴിയിറച്ചി വില നാള്‍ക്കുനാള്‍ കൂടുമ്പോള്‍ താരതമ്യേന പകുതി വിലയ്‌ക്ക് കിട്ടുന്ന സുനാമി ഇറച്ചിയിലേക്ക് ചിലര്‍ തിരിയുന്നത് സ്വാഭാവികം.

കിലോയ്‌ക്ക് 50 രൂപയ്‌ക്ക് താഴെ മതി എന്നതിനാല്‍ ഇത്തരം ഇറച്ചിക്ക് ഡിമാന്‍ഡാണ്. അതിര്‍ത്തിയില്‍ പരിശോധന ഒഴിവാക്കാന്‍ തീവണ്ടിയിലും മറ്റുമാണ് ഇവ തമിഴ്നാട് അതിര്‍ത്തി കടന്നെത്തുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ മൊത്ത വിതരണക്കാര്‍ ഏറ്റെടുക്കും. പിന്നീട് ഏകീകൃത വില്‍പ്പന കേന്ദ്രത്തിലെത്തിക്കുകയും അവിടെ നിന്ന് വിതരണം ചെയ്യുകയുമാണ് പതിവ്.

ഒറ്റപ്പെട്ട വീടുകളോ കടകളോ ആകും ഇത്തരത്തില്‍ ഏകീകൃത വില്‍പ്പന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം കേന്ദ്രങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പിനോ ഭക്ഷ്യസുരക്ഷാ വകുപ്പിനോ അറിവുണ്ടാകില്ല. ഒരു ലൈസന്‍സുമില്ലാതെയാകും പ്രവര്‍ത്തനം. നാട്ടുകാരും മറ്റും പരാതിപ്പെടുമ്പോള്‍ മാത്രമാണ് അധികൃതര്‍ അറിയുന്നത് തന്നെ. തമിഴ്നാട്ടില്‍ നിന്നുള്ള മാംസമാഫിയ സംഘങ്ങള്‍ക്ക് കൊല്ലത്ത് ഏജന്റുമാരുണ്ടെന്ന് പരമ്പരാഗത ഇറച്ചി വ്യാപരികള്‍ പറയുന്നു. രോഗബാധിതമായ മാടുകളെയും കോഴികളെയും കശാപ്പ് ചെയ്ത്
കേരളത്തിലേക്ക് അയക്കുന്നതും പതിവ് രീതിയാണത്രേ. ഇത് ശരിയാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.

Tags: kollamFood Safety Departmenttsunami meat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Kollam

ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം; നൂറോളം പേര്‍ ജീവനൊടുക്കിയ കുന്നത്തൂര്‍ പാലം, സുരക്ഷ ഉറപ്പാക്കല്‍ വാക്കില്‍ മാത്രം

Kerala

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.