തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ള ”മേരി മാട്ടി മേരാദേശ്’ (എന്റെ മണ്ണ് എന്റെ ദേശം) പരിപാടിയുടെ ഭാഗമായി അരുവിപ്പുറം ക്ഷേത്ര വളപ്പില്‍ നിന്നുളള മണ്ണ് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്. സജിത്തിന് കൈമാറി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശ്രീരാഗ്, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഷിജു ,യുവമോര്‍ച്ച നേതാക്കളായ വിനോദ്,പദ്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു,
രാമേശ്വരം ശ്രീ മഹാദേവര്‍ ക്ഷേത്രസന്നിധിയില്‍ നിന്നുളള മണ്ണ് രാമേശ്വരം വാര്‍ഡ് കൗണ്‍സിലറും ബി.ജെ.പി നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ ഷിബുരാജ് കൃഷ്ണയില്‍ നിന്നും യുവമോര്‍ച്ച ജില്ല മീഡിയ കണ്‍വീനര്‍ രാമേശ്വരം ഹരി ഏറ്റുവാങ്ങി .യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ലാല്‍കൃഷ്ണ, ജില്ല കമ്മിറ്റി അംഗം അനീഷ്, വിഷ്ണു എന്നിവര്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.
രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മേരി മാട്ടി, മേരി ദേശ് പരിപാടിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടത്. രാജ്യമെമ്പാടും നിന്ന് കലശങ്ങളില്‍ ശേഖരിക്കുന്ന മണ്ണ് ദല്‍ഹിയിലെത്തിച്ച് അമൃത് ഉദ്യാനം നിര്‍മ്മിക്കാനാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: