Categories: Kerala

സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഉള്ളതാണെന്ന ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുനന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി.

Published by

ചെന്നൈ:‘സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുനന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണെന്ന് മദ്രാസ് ഹൈക്കോടതി. സനാതന ധർമ്മം ശാശ്വതമായി പാലിക്കപ്പെടേണ്ട ഒരു കൂട്ടം കടമകളാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ശേഷസായി.

വിദ്യാർത്ഥികളോട് സനാധനധർമവുമായി ബന്ധപ്പെട്ട വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്‌ക്കാൻ ആവശ്യപ്പെട്ട് ഒരു കോളെജ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍. ശേഷസായിയുടെ ഈ പരാമര്‍ശം. തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, തിരുവാരൂർ ജില്ലയിലെ ഗവൺമെന്റ് ആർട്സ് കോളജാണ് വിദ്യാര്‍ത്ഥികളോടാണ് സനാധനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്‌ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇത് ചോദ്യം ചെയ്താണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

‘സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുനന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ’ – ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു. മറിച്ച് സനാതനധര്‍മ്മം എന്നത് ഒരു കൂട്ടം ശാശ്വതമായി പാലിക്കപ്പെടേണ്ട കടമകളുടെ കൂട്ടായ്മയാണെന്നും മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ശേഷസായി പറഞ്ഞു. രാഷ്‌ട്രത്തോടും രാജാവിനോടും ഉള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ തുടങ്ങി അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി ചൂണ്ടിക്കാട്ടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക