ലോകബഹിരാകാശ വാരത്തോടനുബന്ധിച്ച് പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി തിരുവനന്തപുരം ഐഎസ്ആർഒ യൂണിറ്റ്. റോക്കറ്റ് വിക്ഷേപണങ്ങൾ, ക്വിസ്, ബഹിരാകാശ സംബന്ധമായ ശിൽപങ്ങൾ എന്നിങ്ങനെ ഈ വർഷത്തെ ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇസ്രോ. ഒക്ടോബർ നാല് മുതൽ 10 വരെയാകും വാരാഘോഷം നടക്കുക.
1957 ഒക്ടോബർ നാലിനാണ് ആദ്യ കൃത്രിമ ഉപഗ്രഹമായ സ്പുട്നിക്കിന്റെ വിക്ഷേപണം നടക്കുന്നത്. 1967 ഒക്ടോബർ 10-ന് ബഹിരാകാശ ഉടമ്പടിയും പ്രാബല്യത്തിൽ വന്നു. ഈ രണ്ട് ദിവസങ്ങൾ കണക്കിലെടുത്താണ് വാരാഘോഷം നടത്തുന്നത്. ഈ വർഷത്തെ വാരാഘോഷത്തിന്റെ തീം സ്പേസ് ആൻഡ് എന്റർപ്രണർഷിപ്പ് എന്നാണ്. വിക്രം സാരാഭായ് സ്പേസ് സെന്റർ, ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: