Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കാനഡയുടെ ഭീകരമായ നിരുത്തരവാദിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 05:00 am IST
inEditorial, Vicharam

ഭാരതവും കാനഡയും തമ്മില്‍ നയതന്ത്ര മേഖലയില്‍ നടന്നുവരുന്ന ഏറ്റുമുട്ടലുകളാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഭാരതം ആതിഥ്യമരുളിയ ദല്‍ഹിയിലെ ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എത്തിയിരുന്നു. ട്രൂഡോയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിനാല്‍ മടക്കയാത്ര രണ്ട് ദിവസം വൈകിയതും, ട്രൂഡോയുടെ സുരക്ഷാഭടന്മാര്‍ താമസസ്ഥലത്തെച്ചൊല്ലിയുണ്ടാക്കിയ അനാവശ്യമായ പ്രശ്‌നങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഇതിനുപിന്നാലെയാണ് കാനഡയിലെ ഭാരത നയതന്ത്ര പ്രതിനിധിയെ ആ രാജ്യം പുറത്താക്കിയത്. ഇതിനുള്ള തിരിച്ചടിയെന്നോണം കാനഡയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധിയെ ഭാരതവും പുറത്താക്കി. അഞ്ച് ദിവസത്തിനകം രാജ്യം വിടണമെന്നും നിര്‍ദേശിച്ചു. ഖാലിസ്ഥാന്‍ ഭീകരനും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാര്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നില്‍ ഭാരതമാണെന്ന് ആരോപിച്ച പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം ഉച്ചകോടിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ ആവര്‍ത്തിക്കുകയും ചെയ്തു. കാനഡയില്‍ നടന്ന ഏതെങ്കിലും അക്രമ സംഭവങ്ങളുമായി ഭാരതത്തിന് പങ്കില്ലെന്നും, തെളിവുകളില്ലാതെ ഇത്തരം ആരോപണമുന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഭാരത വിദേശകാര്യ വക്താവ് വ്യക്തമാക്കുകയുണ്ടായി. ജസ്റ്റിന്‍ ട്രൂഡോയുടെയും കനേഡിയന്‍ വിദേശകാര്യമന്ത്രിയുടെയും ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്നും ഭാരതം നിലപാടെടുത്തു.

ഭാരതത്തിലും കാനഡയിലുമുള്ള സ്വന്തം പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ഇരുരാജ്യങ്ങളും ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്. ഹിന്ദുക്കള്‍ കാനഡ വിടണമെന്ന് അവിടെക്കഴിയുന്ന ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പ്പന്ത് സിങ് അന്ത്യശാസനം നല്‍കിയതോടെയാണ് ഭാരതത്തിന്റെ ഭാഗത്തുനിന്ന് മുന്‍കരുതലെന്ന നിലയ്‌ക്ക് ഇങ്ങനെയൊരു നടപടിയുണ്ടായത്. ഭാരതത്തെ പ്രകോപിപ്പിക്കാനോ സംഘര്‍ഷമുണ്ടാക്കാനോ അല്ല ശ്രമിക്കുന്നതെന്ന് ജസ്റ്റിന്‍ ട്രൂഡോ പറയുകയുണ്ടായി. എന്നാല്‍ ഇതിനു വിരുദ്ധമായിരുന്നു സിഖ് ഭീകരന്റെ കൊലപാതകത്തിനു പിന്നില്‍ ഭാരതത്തിന്റെ കൈകളാണെന്ന ട്രൂഡോയുടെ ആരോപണം. ഇക്കാര്യത്തില്‍ ഭാരതത്തിനെതിരെ സ്വന്തം സഖ്യകക്ഷികളായ അമേരിക്കയുടെയും ബ്രിട്ടന്റെയും ആസ്‌ട്രേലിയയുടെയുമൊക്കെ പിന്തുണ കാനഡ തേടിയെങ്കിലും ഈ രാജ്യങ്ങള്‍ അതിന് വിസമ്മതിച്ചു. ഇത് ട്രൂഡോ പ്രതീക്ഷിച്ചതല്ല. ഈ രാജ്യങ്ങളുടെ പിന്തുണ ലഭിക്കാതെ വന്നതോടെ ട്രൂഡോ ഒന്നുകൂടി ഒറ്റപ്പെട്ടു. മാറിയ സാഹചര്യത്തില്‍ ഒരു വന്‍ശക്തിയായാണ് ഭാരതത്തെ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാണുന്നത്. ഭാരതവുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ഒരു തരത്തിലും ഈ രാജ്യങ്ങള്‍ ആഗ്രഹിക്കുന്നില്ല. ജി-20 ഉച്ചകോടിയില്‍ ലോകനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു കാണിച്ച ആദരവ് ഇതിനു തെളിവാണ്. ഇതൊന്നും ശരിയായി മനസ്സിലാക്കാതെയാണ് തന്റെ രാജ്യവുമായി യാതൊരു താരതമ്യവുമില്ലാത്ത ഭാരതവുമായി ട്രൂഡോ ഏറ്റുമുട്ടാനൊരുങ്ങിയത്.

ഭാരതവിരുദ്ധരായ ഖാലിസ്ഥാന്‍ ഭീകരവാദികളുടെ താവളമായി കാനഡ മാറിയിട്ട് വളരെക്കാലമായി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സൃഷ്ടിച്ച കനിഷ്‌ക വിമാനദുരന്തത്തിനു പിന്നില്‍ കാനഡയുടെ കയ്യുണ്ടെന്ന് കരുതപ്പെടുന്നു. കാനഡയില്‍ അക്രമാസക്ത പ്രക്ഷോഭങ്ങളും പ്രചാരണവും നടത്തുന്ന ഖാലിസ്ഥാന്‍ ഭീകരര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭാരതം നിരന്തരം ആവശ്യപ്പെട്ടിട്ടും കാനഡയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. ഖാലിസ്ഥാന്‍ ഭീകരവാദികള്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചലദൃശ്യം ഒരു പ്രകടനത്തില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. കനേഡിയന്‍ സര്‍ക്കാരില്‍നിന്നു ലഭിക്കുന്ന തന്ത്രപരമായ പിന്തുണയാണ് ഇത്തരം ചെയ്തികള്‍ക്ക് ഭീകരരെ പ്രേരിപ്പിക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ക്കെതിരായുള്ള ഭാരതത്തിന്റെ പ്രതിഷേധം നിലനില്‍ക്കുമ്പോഴാണ് ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. ഇപ്പോഴിതാ കൊടുംകുറ്റവാളിയായ സുഖ്ദൂള്‍ സിങ്ങും കാനഡയില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു. 2017 ല്‍ വ്യാജരേഖ നിര്‍മിച്ച് ഭാരതത്തില്‍നിന്ന് കടന്നുകളഞ്ഞയാളാണ് സുഖ്ദൂള്‍. എന്‍ഐഎ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കൊലചെയ്യപ്പെട്ടിരിക്കുന്നത്. ഭാരതത്തിനെതിരായ ഭീകരപ്രവര്‍ത്തനം ലോകത്തിന്റെ ഏതുകോണില്‍ നടന്നാലും അംഗീകരിക്കില്ലെന്നും നേരിടുമെന്നുമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയം. ഇതിനെ നയതന്ത്രബന്ധവുമായി കൂട്ടിക്കുഴക്കേണ്ടതില്ല. കാനഡയുമായുള്ള ഇപ്പോഴത്തെ പ്രശ്‌നം ഒട്ടുംവൈകാതെ പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അതിന്റെ സൂചനകള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. അതിനാല്‍ പഠനത്തിനും ജോലിക്കുമായി ആ രാജ്യത്തേക്കു പോയിട്ടുള്ളവര്‍ ഒരുതരത്തിലും ഭയപ്പെടേണ്ടതില്ല.

Tags: indiaCanadaPICKJustin TrudeauKhalistan Terrorist
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.