ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റില്‍ നിസ്കാരത്തിനായി പ്രത്യേക സ്ഥലം ഒരുക്കണമെന്ന് സമാജ്വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന് ബുര്‍ക്ക്. നിസ്ക്കരിക്കാന്‍ പോലും ഇവിടെ സ്ഥലമില്ല. പുതിയ പാര്‍ലമെന്റില്‍ മുസ്ലീങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താനുള്ള ഇടം ഉണ്ടാകേണ്ടതായിരുന്നു. അത് അവര്‍ ചെയ്തില്ല-എപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മുസ്ലീങ്ങള്‍ക്ക് നിസ്കരിക്കാന്‍ സമയമാകുമ്പോള്‍, അവര്‍ക്ക് കുറച്ച് സ്ഥലം ഉണ്ടായിരിക്കണം. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു കാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മുന്‍പും വിവാദപരമായ പ്രസ്തവാനകള്‍ ഉന്നയിച്ച നേതാവാണ് ഷഫീഖുര്‍ റഹ്മാന്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ അധിനിവേശത്തെ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധിപ്പിച്ച് അതിനെ ന്യായീകരിച്ചതും വന്ദേമാതരം ഇസ്ലാമിന് എതിരാണെന്നും പറഞ്ഞ വ്യക്തിയാണ് സമാജ്വാദി പാര്‍ട്ടി എംപി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: