Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഹൃദയത്തില്‍ വെളിച്ചമില്ലാത്തവരോട്

കവിത

കല്ലറ അജയന്‍byകല്ലറ അജയന്‍
Sep 19, 2023, 03:31 pm IST
inLiterature

കണ്ണീരെണ്ണയൊഴിച്ച ചെരാതിന്‍
മുന്നിലിരുന്നു നരച്ചെന്‍ ബാല്യം
മണ്ണപ്പം ചുട്ടെന്നെയൊരുക്കിയ
നന്മകളാകെയിരുണ്ടു കറുത്തു
അമ്മ മുറത്തില്‍ കല്ലുവകഞ്ഞു
പകുത്തൊരു കുത്തരി യോട്ടുകലത്തില്‍
നെഞ്ചില്‍ വീണു തിളച്ചമരുമ്പോള്‍
വാക്കുകള്‍ വന്നൊരു വഴിയേതെന്നെന്‍
കുഞ്ഞുകരള്‍ക്കൂമ്പന്വേഷിച്ചു
പിന്നെ വഴിച്ചോര്‍ നല്‍കാനച്ഛന്‍
കാട്ടിയ പെരുവഴി താങ്ങാനാവാ-
തെന്റെ കണങ്കാല്‍ നിന്നു കഴക്കേ
വാക്കുകള്‍ മേഘച്ചീളുകള്‍ വന്നെന്‍
കാഴ്ചയിലമ്പിളിയായി നിറഞ്ഞു.
വാക്കൊരു ചൂട്ടുപിടിച്ചെന്‍മുന്നില്‍
ചീര്‍ക്കുമിരുട്ടിനെ നീക്കി നടപ്പൂ.
വാക്കേയിന്നു വരള്‍പ്പാടത്തിനു
തീര്‍ത്ഥം തേടി പോകാനൊരുവന്‍.
പോക്കുവെയില്‍ച്ചിരിപോലീ ജന്മം
നേര്‍ത്തൊരു നാഴിക മാത്രം ബാക്കി
ആര്‍ക്കും നേടാനാവാതുള്ളൊരു
പോര്‍ക്കളമല്ലോ നീണ്ടുകിടപ്പൂ
അതിലീ വാക്കുകള്‍ തീര്‍ത്ത പടകോപ്പുകളേ
എന്നായുധശാലയില്‍ ബാക്കിയിരിപ്പൂ
നോക്കൂ! നമ്മുടെ ശരകൂടങ്ങള്‍
ആര്‍ക്കും തണലുകള്‍ തീര്‍ക്കുന്നില്ല.
ഇല്ല നമുക്കിനിയാനന്ദിക്കാന്‍
തെല്ലും വാര്‍ത്തകള്‍ ശേഷിപ്പില്ല
അങ്കം നേടി വരുന്നവരാരും
ആരതികണ്ടു ചിരിക്കുന്നില്ല.
ചിതലുകള്‍ തിന്ന പിണങ്ങള്‍ നമ്മുടെ
ചിരപരിചിതരും ബാന്ധവര്‍തന്നെ.
ഒരു തല ഛേദിച്ചാര്‍ത്തുവിളിക്കേ
കുരലുകള്‍ നമ്മുടെ പേരുവിളിക്കും
”അനുജാ” എന്നു കനിഞ്ഞുവിളിക്കും
മുഖമില്ലാതെയെരിഞ്ഞു വിൡക്കും.
”അറിയുകയില്ലേയനുജാ എന്നെ
പൂഴിയില്‍വീണതു നിന്റെ കബന്ധം”
മുഖമിതു പണ്ടു നിലക്കണ്ണാടിയിലെന്‍
വിരലുകള്‍ പുന്നാരിച്ചതുതന്നെ.
അറിവുകള്‍ നമ്മുടെ യന്ധതലങ്ങളെ
എരികനലാക്കി മലര്‍ത്തുകയല്ലോ
അതിവേഗങ്ങളില്‍ നമ്മളൊഴുക്കിയ
ഹൃദയം നമ്മെത്തേടിവരുന്നു.
മതവിഭ്രാമകകാഴ്ചകളൊടുവില്‍
ഒരുതരി ശൂന്യതയായിത്തീരും.
പറയുകവയ്യ ഭയത്തിന്‍ ലാവാ-
ത്തിരകളില്‍ വീണു തിമിര്‍ക്കുകയല്ലോ!
മുഴുവന്‍ നേടിയ കുരുതികള്‍ പക്ഷേ
മുഴുവന്‍ നഷ്ടപ്പെട്ടവയാകും
പെരുവിരലൂന്നിയ തപപീഡകളോ
വെറുതേയെന്നൊരുനാളില്‍ തോന്നും
നിരനിരയായിയുയര്‍ന്ന മദത്തിന്‍
ഗിരിസൗധങ്ങള്‍ നിലംപറ്റുമ്പോള്‍
ഒരു കൈ സാന്ത്വസ്പര്‍ശമുതിര്‍ക്കാന്‍
ഉയരില്ലെങ്കില്‍ ശൂന്യതതന്നെ.
പ്രേമം നിത്യനിരാമയമാകും
പ്രേമമതൊന്നേ നമ്മെ നയിക്കാന്‍
കരുതിയിരിക്കുക കാലമൊരുക്കും
ചിതകള്‍ നമ്മെക്കാത്തുകിടപ്പു.

Tags: Kavitha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ONAPPATHIPP 2026

കവിത: ജീവിതചിത്രങ്ങൾ / അജയൻ കല്ലറ /

ONAPPATHIPP 2026

കവിത – വര/പി.പി. ശ്രീധരനുണ്ണി (ജന്മഭൂമി ഓണപ്പതിപ്പ് 2026)

Varadyam

കാലത്തിന്റെ കനൽപ്പാട്ടുകാരൻ: ഒഎൻവിയെന്ന ഭാവുകത്വവസന്തം

Vicharam

”നമുക്ക് സമൂഹപുരുഷന്മാരാകാം”: കവി വി. മധുസൂദനന്‍ നായര്‍

Kerala

അരവിന്ദ് കെജ്രിവാളിന്റെ ദല്‍ഹിയിലെ മദ്യഅഴിമതിയുടെ തുടര്‍ച്ച കേരളത്തിലും ഉണ്ടായോ? കെ.കവിത താമസിച്ചത് എവിടെ?

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.