Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

കുമാരനാശാൻ്റേത് സൗന്ദര്യലഹരിയില്‍ തുടങ്ങിയ കാവ്യ ജീവിതം

സൗന്ദര്യലഹരിയില്‍ തുടങ്ങി കരുണയിലവസാനിക്കുന്ന ആശാന്റെ കാവ്യജീവിതം അങ്ങനെ പ്രബലമായ രണ്ട് പൗരസ്ത്യമതബോധങ്ങളുടെ സമന്വയമായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 04:12 pm IST
in Literature

ബുദ്ധമതത്തെ ഭാരതത്തില്‍നിന്നും നിഷ്‌കാസനം ചെയ്യിച്ച് തല്‍സ്ഥാനത്ത് ഹിന്ദുമതത്തെ പ്രതിഷ്ഠിച്ച സാക്ഷാല്‍ ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പരിഭാഷപ്പെടുത്തിക്കൊണ്ടാണ് കുമാരനാശാന്‍ കവിതയുടെ രംഗത്ത് ആദ്യമായി കടന്നുവരുന്നത് എന്നോര്‍ക്കണം. കാലം കുറഞ്ഞതെങ്കിലും അര്‍ത്ഥദീര്‍ഘമായ കാവ്യജീവിതത്തിന്റെ ഒടുവില്‍ ആശാന്‍ രചിച്ച ‘കരുണ’യാവട്ടെ ബുദ്ധമതസംബന്ധമായ കഥയെ ഉപജീവിച്ചെഴുതിയതാണ്. സൗന്ദര്യലഹരിയില്‍ തുടങ്ങി കരുണയിലവസാനിക്കുന്ന ആശാന്റെ കാവ്യജീവിതം അങ്ങനെ പ്രബലമായ രണ്ട് പൗരസ്ത്യമതബോധങ്ങളുടെ സമന്വയമായി മാറി.

ദുരവസ്ഥയിലും ചണ്ഡാലഭിക്ഷുകിയിലും ഹിന്ദുമതത്തെ വിമര്‍ശിക്കുകയും കരുണയുള്‍പെടെയുള്ള ബൗദ്ധസംസ്‌കാരമുള്ള കൃതികളില്‍ ബുദ്ധമതത്തെ പ്രകീര്‍ത്തിക്കുകയും ചെയ്ത കുമാരനാശാന്‍ ഇപ്പോള്‍ ഹൈന്ദവപക്ഷപാതിയായി മാറിയത് വിരോധാഭാസമാണെന്നാണ് അക്കാലത്ത് സി. കൃണ്ഷണനുള്‍പ്പെടയുള്ളവര്‍ ആരോപണമുന്നയിച്ചത്. ഇതിന് മറുപടിയായി ആശാന്‍ മിതവാദി പത്രാധിപകര്‍ക്ക് അയച്ച കത്തില്‍ ഇങ്ങനെ പറയുന്നു, ‘ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപാലംഭിച്ചു ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ മാത്രം ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍നിര്‍ത്തിയല്ലെന്നും നിഷ്‌ക്കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ.

വ്യക്തി എന്ന നിലയിലും കവി എന്ന നിലയിലും ആശാന്‍ ബുദ്ധപക്ഷത്തായിരുന്നു എന്നും പക്ഷേ ഈഴവന്‍ എന്ന നിലയില്‍ അദ്ദേഹം ഹൈന്ദവപക്ഷത്തായിപ്പോയി എന്നുമാണ് കേസരി പറഞ്ഞതിന്റെ അര്‍ത്ഥം. ഇത് എത്രമാത്രം ശരിയാണ്? ആശാന്റെ കാവ്യജീവിതവും വ്യക്തിജീവിതവും ലളിതമായി മനസ്സിലാക്കിയാല്‍പോലും കേസരിയുടെ വാദങ്ങള്‍ക്ക് അടിത്തറയില്ലെന്ന് വ്യക്തമാവും.

കേസരിയുടെ അഭിപ്രായത്തില്‍ ആശാന്റെ ഏറ്റവും ഉത്തമമായ കൃതി ‘ശുദ്ധപുരോഗമന(വീരപുരോഗമന) പ്രസ്ഥാനകൃതിയായ’ ചണ്ഡാലഭിക്ഷുകിയാണ്. രണ്ടാമത്തേത് ‘റൊമാന്റിക് ഹ്യൂമനിസ്റ്റ് പ്രസ്ഥാനകൃതിയായ’ കരുണയും. ആദ്യത്തേതില്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയെ പരിഹസിക്കുകയും ബുദ്ധമതത്തിലെ ജാതിരഹിത സമീപനത്തെ വാഴ്‌ത്തുകയും ചെയ്യുന്നുണ്ട്.

ജാതിവ്യവസ്ഥയെ തന്റെ കവിതകളിലൂടെ വിമര്‍ശിക്കുമ്പോള്‍ ഹിന്ദുമതത്തെ ഒന്നടങ്കം എതിര്‍ക്കുകയായിരുന്നില്ല ആശാന്‍. പകരം ഹിന്ദുമതത്തിലെ പുഴുക്കുത്തുകളെ ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു. എന്നാല്‍ കേസരി ബാലകൃഷ്ണപ്പിള്ളയെ ആശാന്‍ ഹിന്ദുവിരോധിയാണെന്ന് തെറ്റിദ്ധരിച്ചു. ഈ തെറ്റിദ്ധാരണയുടെ പുറത്താണ് കേസരി മതപരിവര്‍ത്തനരസവാദത്തെ കേവലം എസ്.എന്‍.ഡി.പി.ക്കാരന്റെ ബുദ്ധിപരമായ അടവ് മാത്രമായി കണ്ടത്.

ലൗകികജീവിതത്തിന്റെ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്ന പൂവിനും വാസവദത്തയ്‌ക്കും ഒടുവില്‍ ആശാന്‍ നല്‍കുന്നത് ഒരേ ശാന്തിമന്ത്രമാണ് എന്ന് ശ്രദ്ധിക്കണം. ഈ ശാന്തിമന്ത്രം ആശാന്‍ സ്വീകരിച്ചിരിക്കുന്നത് ഉപനിഷത് സൂക്തത്തില്‍നിന്നും ബുദ്ധസൂക്തത്തില്‍നിന്നുമാണ്. ആശാന്റെ ധര്‍മ്മചക്രം സനാതനമായ ഈ രണ്ട് മതസങ്കല്‍പ്പങ്ങളുടെയും മധ്യത്തിലാണ് കറങ്ങിക്കൊണ്ടിരുന്നത് എന്നതിന്റെ തെളിവാണിത്.

കുമാരനാശാനെ ഹിന്ദുമതവിരോധിയും ബുദ്ധമതപ്രചാരകനുമായി അവതരിപ്പിക്കുന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ ഇന്ന് നമുക്കാവില്ല. കാരണം ഈ രണ്ടു മതങ്ങളുടെയും ചരിത്രപരമായ വളര്‍ച്ചയും വികാസവും പലപ്പോഴും സംഘര്‍ഷത്തിന്റെ പാതയിലൂടെയായിരുന്നു. അതിന് പുതിയകാലത്തും തുടര്‍ച്ചയുണ്ടാക്കുക എന്ന ദുരുദ്ദേശ്യം ചില കോണുകളില്‍നിന്ന് ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണം എന്നൊക്കെയുള്ള ആഹ്വാനങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍.

Tags: poetKumaranasanSoundaryalahari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

Article

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

തപസ്യ കലാസാഹിത്യ വേദിയുടെ അഭിമുഖ്യത്തില്‍ തോന്നയ്ക്കല്‍ ആശാന്‍സ്മാരകത്തില്‍ നിന്ന് കായിക്കരയിലേക്ക് നടത്തിയ കുമാരനാശാന്‍ സ്മൃതി യാത്രയുടെ സമാപനത്തില്‍ കവിയുടെ ജന്മസ്ഥലം സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന യാത്രാംഗങ്ങള്‍. നടുവട്ടം ഗോപാലകൃഷ്ണന്‍, ദര്‍ശന്‍ രാമന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, പ്രൊഫ. പി.ജി ഹരിദാസ്, കല്ലറ അജയന്‍, ഭാവന രാധാകൃഷ്ണന്‍, കാവാലം ശശികുമാര്‍, ജി.എം. മഹേഷ്, സുജിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍,
മുക്കം പാലമൂട് രാധാകൃഷ്ണന്‍, അശോകന്‍ കായിക്കര, വക്കം അജിത് തുടങ്ങിയര്‍
Kerala

കുമാരനാശാന്റെ ജന്മസ്ഥലം സംരക്ഷിക്കാന്‍ തപസ്യയുടെ സ്മൃതിയാത്ര

Kerala

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

Kerala

ആശാന്‍ ജനിച്ച മണ്ണ് വീണ്ടെടുക്കാന്‍ സാഹിത്യകാരന്മാര്‍ മുന്നിട്ടിറങ്ങണം: സ്വാമി സച്ചിദാനന്ദ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ സിങ്കപ്പെണ്ണായി രീതി രാജ് ഐപിഎസ്…അനാശാസ്യം നടക്കുന്ന പബ്ബില്‍ സാദാവേഷത്തില്‍ കടന്നു ചെന്നു, പുലര്‍ച്ചെ റെയ്ഡ്.

ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ : മൂന്ന് ജീവനക്കാരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല

വിവാഹത്തലേന്ന് വധു കാമുകനോടൊപ്പം ഒളിച്ചോടി ; പകരം സഹോദരിയുമായി വിവാഹത്തിന് തീരുമാനം ; തനിക്കും പ്രണയമുണ്ടെന്ന് സഹോദരി; കൂട്ടത്തല്ല്

സ്വന്തം പരാജയങ്ങളെ ഹിന്ദു ഭൂരിപക്ഷത്തിന് മേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ് ; തീവ്രവാദ ആക്രമണങ്ങളെ നിശബ്ദമായി സഹിച്ച ഇന്ത്യയല്ല ഇത്

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവയിലെ AI ഫീച്ചറുകൾ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഡേറ്റ സെന്‍റര്‍ റിലയന്‍സ് 2028ല്‍ പൂര്‍ത്തിയാക്കും

എന്നെ ആരും പരിഹസിക്കരുത് : തന്നെ ട്രോളിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടിച്ച് ധ്രുവ് രാത്തി ; ഇപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യം എവിടെ പോയെന്ന് സോഷ്യൽ മീഡിയ

ഷിഗല്ല ബാധ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യയുടെ അതിര്‍ത്തികളെ അടുത്ത് നിരീക്ഷിക്കാന്‍ പാകിസ്ഥാന്‍ ചൈനയുടെ സഹായത്തോടെ അയച്ച ആറ് ബഹിരാകാശ ഉപഗ്രഹങ്ങള്‍ (ഇടത്ത്)

ഇന്ത്യയുടെ ഭൗമോപരിതലത്തെ അടുത്ത് നിരീക്ഷിക്കാന്‍ കഴിയുന്ന ആറ് ഉപഗ്രഹങ്ങള്‍ പാകിസ്ഥാന്‍ ബഹിരാകാശത്തേക്ക് അയച്ചതായി റിപ്പോര്‍ട്ട്; പിന്നില്‍ ചൈന

നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാര്‍ഡ് വിഷയം; കേസ് കേള്‍ക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി

വിവാദമായ ബറൂച്ച് ജുമാ മസ്ജിദിന്റെ നിലവറയിൽ ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ  ; മഹാഗണപതി , ഹനുമാൻ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.