Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പുതിയ കാലം പുത്തന്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 04:47 am IST
inEditorial, Vicharam

ഒന്നിനു പുറകെ ഒന്നായി പ്രചരിച്ച ഒട്ടനവധി ഊഹാപോഹങ്ങള്‍ക്ക് അറുതിവരുത്തി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കംകുറിക്കുകയാണ്. പൊതു സിവില്‍കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, രാഷ്‌ട്രത്തിന്റെ പേര് ഇന്ത്യയ്‌ക്ക് പകരം ഭാരതമാക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിനുവേണ്ടിയും, ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് സമ്മേളനം വിളിക്കുന്നതെന്ന് അതിശക്തമായ പ്രചാരണമാണ് വിവിധ കേന്ദ്രങ്ങള്‍ നടത്തിയത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമായി എന്തൊക്കെയോ ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ കക്ഷികളും ശ്രമിച്ചു. എന്നാല്‍ പ്രത്യേക സമ്മേളനം സംബന്ധിച്ച സര്‍ക്കാരിന്റെ അറിയിപ്പോടെ ഈ ഊഹാപോഹങ്ങളും പ്രചാരണവുമൊക്കെ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റിന്റെ എഴുപത്തിയഞ്ച് വര്‍ഷക്കാലത്തെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് അഞ്ച് ദിവസത്തെ സമ്മേളനം ചേരുന്നതെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കുകയായിരുന്നു. പാര്‍ലമെന്റിന്റെ ഏഴരപതിറ്റാണ്ടുകാലത്തെ നേട്ടങ്ങള്‍, അനുഭവങ്ങള്‍, ഓര്‍മകള്‍, പാഠങ്ങള്‍ എന്നിവയൊക്കെ പ്രത്യേക സമ്മേളനത്തില്‍ വിലയിരുത്തും. സമഗ്രമായ ചര്‍ച്ചകളിലൂടെ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് നമ്മുടെ ജനാധിപത്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. കാലത്തിന്റെ മാറ്റം പരിഗണിക്കുമ്പോള്‍ ഇങ്ങനെയൊരു ശ്രമം അത്യാവശ്യമാണെന്ന് കാണാന്‍ കഴിയും.

ഭരണഘടനാ നിര്‍മാണ സഭയുടെ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ പാര്‍ലമെന്റ് എന്നു പറയാം. രാഷ്‌ട്രം സ്വാതന്ത്ര്യം നേടുന്നതിനു മുന്‍പാണ് ഇതിന്റെ ആദ്യ സമ്മേളനം നടന്നത്. ബ്രിട്ടീഷുകാരില്‍നിന്ന് ഔദ്യോഗികമായി അധികാര കൈമാറ്റം നടക്കുന്നതിനു മുന്‍പ് സ്വാതന്ത്ര്യപ്പുലരിയുടെ തൊട്ട് തലേന്നും സ്വതന്ത്രപരമാധികാര സമിതിയെന്ന നിലയില്‍ ഭരണഘടനാ നിര്‍മാണ സഭ യോഗം ചേരുകയുണ്ടായി. ഭരണഘടനാ നിര്‍മാണസഭയുടെ മൂന്നുവര്‍ഷത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണഘടനയ്‌ക്ക് രൂപംനല്‍കിയത്. ഇതനുസരിച്ച് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഭരണമാതൃക സ്വീകരിക്കുകയും, 1952 ല്‍ ഭാരതം സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കായി മാറുകയും ചെയ്തു. നിരവധി രാഷ്‌ട്രപതിമാരുടെയും പ്രധാനമന്ത്രിമാരുടെയും സ്ഥാനാരോഹണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച പാര്‍ലമെന്റില്‍ ചരിത്രപരമായ പല ചര്‍ച്ചകളും നിയമനിര്‍മാണങ്ങളും നടക്കുകയുണ്ടായി. അതേസമയം കോണ്‍ഗ്രസ്സ് ഭരണകാലത്ത് പൗരാവകാശങ്ങളെ ഹനിക്കുന്ന അടിയന്തരാവസ്ഥ കൊണ്ടുവന്നതുള്‍പ്പെടെ നിരവധി ജനാധിപത്യവിരുദ്ധ നടപടികളും അരങ്ങേറി. അധികാരത്തിലും ഭരണത്തിലും മാത്രം ശ്രദ്ധയൂന്നിയ രാഷ്‌ട്രീയ പാര്‍ട്ടികളും സര്‍ക്കാരുകളും ഭരണസംവിധാനത്തിന്റെ കാതലായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആലോചനകള്‍ക്കോ ആത്മപരിശോധനയ്‌ക്കോ തയ്യാറായില്ല. സ്വാതന്ത്ര്യലബ്ധിയുടെ അന്‍പതാം വാര്‍ഷികം ഇതിനുള്ള അവസരമായിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. അന്നത്തെ ഭരണാധികാരികളുടെ മുന്‍ഗണനകള്‍ മറ്റു ചിലതായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് 2014ല്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാര്‍ വ്യത്യസ്തമാകുന്നത്. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം പാര്‍ലമെന്റ് മന്ദിരത്തെ നമിച്ചുകൊണ്ട് അതിനകത്ത് പ്രവേശിച്ച നരേന്ദ്ര മോദി പുതിയ ചില കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കുകയും, ഭരണത്തെ കൊളോണിയല്‍ കോംപ്ലക്‌സുകളില്‍നിന്ന് മോചിപ്പിക്കാന്‍ സവിശേഷമായ നടപടികളെടുക്കുകയും ചെയ്തു. കാലഹരണപ്പെട്ട ഒട്ടനവധി നിയമങ്ങള്‍ റദ്ദാക്കിയത് ഇതിന്റെ ഭാഗമായിരുന്നു. ഒരു രാഷ്‌ട്രമെന്ന നിലയ്‌ക്കുള്ള ആത്മാഭിമാനത്തിന്റെ യാതൊരു ആഘോഷങ്ങളുമില്ലാതെ കടന്നുപോയ നാളുകള്‍ക്ക് വിടചൊല്ലി സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം അമൃതകാലമായി ആഘോഷിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിക്കുകയാണുണ്ടായത്. മോദി ഭരണത്തില്‍ വിവിധരംഗങ്ങളില്‍ വലിയ പുരോഗതി കൈവരിച്ച രാഷ്‌ട്രം ആത്മനിര്‍ഭരതയുടെ പാതയില്‍ മുന്നേറുകയാണ്. ജനക്ഷേമത്തിന്റെ പുത്തന്‍ മാതൃകകളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ വിശ്വകര്‍മദിനത്തില്‍ ഉദ്ഘാടനം ചെയ്ത കോടിക്കണക്കിന് പരമ്പരാഗത തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഉറപ്പുനല്‍കുന്ന പിഎം വിശ്വകര്‍മ യോജന പദ്ധതി വരെ അത് എത്തിനില്‍ക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് രാഷ്‌ട്രം കടന്നുപോകുന്ന മൗലികമായ മാറ്റമാണ് പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രതിഫലിക്കുന്നത്. പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിവസം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ സഭ ചേര്‍ന്നശേഷം പിറ്റേദിവസം പുണ്യദിനമായ വിനായക ചതുര്‍ത്ഥിയില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറുന്നത് എല്ലാ അര്‍ത്ഥത്തിലും ചരിത്രപരമാണ്. ഓരോ പൗരനും അതില്‍ അഭിമാനിക്കാം.

Tags: narendramodi Prime MinisterbharathPMViswakarmayojana
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതം സനാതന രാഷ്‌ട്രം, ഭാരതത്തിന്റെ ദേശീയത ഋഷിപാരമ്പര്യത്തില്‍ നിന്നും രൂപപ്പെട്ടത്: അരുണ്‍കുമാര്‍

News

ഇറാൻ പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി

Kerala

സമർപ്പണവും സേവനവും ശീലിപ്പിക്കുകയാണ് ആർഎസ്എസ്: ജെ.നന്ദകുമാർ

News

സിന്ദൂർ: ട്രംപ് എന്തുചെയ്തെന്നോ? ഇപ്പോൾ പാകിസ്ഥാൻ സത്യം പറയുന്നതിങ്ങനെ; വസ്തുതകൾ വെളിച്ചത്തുവരുന്നു

India

യുഎസ് കടപ്പത്രം കുറച്ചു തുടങ്ങി; സ്വര്‍ണ്ണത്തിലേക്ക് ഭാരതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.