Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കരകൗശലവിദഗ്ധര്‍ക്കും ശില്‍പ്പികള്‍ക്കും പിന്തുണയേകാന്‍ ‘പിഎം വിശ്വകര്‍മ’; പദ്ധതിക്ക് വിശ്വകര്‍മ ജയന്തി ദിനത്തില്‍ പ്രധാനമന്ത്രി തുടക്കം കുറിക്കും

വിശ്വകര്‍മ ജയന്തി ദിനമായ സപ്തംബര്‍ 17ന് രാവിലെ 11ന് ന്യൂദല്‍ഹിയിലെ ദ്വാരകയിലുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ വച്ചാണ് തുടക്കം കുറിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2023, 07:51 pm IST
in India

ന്യൂദല്‍ഹി: പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്കും ശില്‍പ്പികള്‍ക്കും പിന്തുണ നല്‍കുന്ന ‘പിഎം വിശ്വകര്‍മ’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ ജയന്തി ദിനമായ സപ്തംബര്‍ 17ന് രാവിലെ 11ന് ന്യൂദല്‍ഹിയിലെ ദ്വാരകയിലുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ വച്ചാണ് തുടക്കം കുറിക്കുക.

കരകൗശലവിദഗ്ധരെയും ശില്‍പ്പികളെയും സാമ്പത്തികമായി പിന്തുണയ്‌ക്കുക മാത്രമല്ല, പ്രാദേശിക ഉല്‍പന്നങ്ങള്‍, കല, കരകൗശല വസ്തുക്കള്‍ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാര്‍ന്ന പൈതൃകവും സജീവമാക്കി നിലനിര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പിഎം വിശ്വകര്‍മയ്‌ക്ക് 13,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ ധനസഹായം നല്‍കും. പദ്ധതി പ്രകാരം, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകര്‍മ പോര്‍ട്ടല്‍ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങള്‍ വഴി വിശ്വകര്‍മജര്‍ക്കു സൗജന്യമായി രജിസ്റ്റര്‍ ചെയ്യും.

പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉള്‍പ്പെടുന്ന നൈപുണ്യ നവീകരണം, ടൂള്‍കിറ്റ് ആനുകൂല്യം 15,000 രൂപ, ഒരുലക്ഷം രൂപ വരെയും (ആദ്യഘട്ടം) രണ്ടു ലക്ഷം രൂപ വരെയും (രണ്ടാം ഗഡു) ഈട് രഹിത വായ്‌പ എന്നിവ ലഭ്യമാക്കും. ഇളവോടെ 5 ശതമാനം പലിശ നിരക്കിലാണ് വായ്‌പ നല്‍കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനവും വിപണന പിന്തുണയും നല്‍കും.

കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മജരുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഗുരുശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധരുടെയും ശില്‍പ്പികളുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പിഎം വിശ്വകര്‍മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികൾക്കും ശിൽപ്പികൾക്കും ഈ പദ്ധതി പിന്തുണ നൽകും. പതിനെട്ട് പരമ്പരാഗത കരകൗശല മേഖലകൾ പ്രധാനമന്ത്രി വിശ്വകർമയുടെ കീഴിൽ വരും.

ഇതിൽ (i) ആശാരി; (ii) വള്ളം നിർമിക്കുന്നവർ; (iii) ആയുധനിർമാതാവ്; (iv) കൊല്ലൻ; (v) ചുറ്റികയും ഉപകരണങ്ങളും നിർമിക്കുന്നവർ; (vi) താഴ് നിർമിക്കുന്നവർ (vii) സ്വർണപ്പണിക്കാരൻ; (viii) കുശവൻ; (ix) ശിൽപി, കല്ല് കൊത്തുന്നവൻ; (x) ചെരുപ്പുകുത്തി; (xi) കൽപ്പണിക്കാരൻ (രാജ്മിസ്‌ത്രി); (xii) കൊട്ട/പായ/ചൂല് നിർമാതാവ്/കയർ പിരിക്കുന്നവർ; (xiii) പാവ – കളിപ്പാട്ട നിർമാതാക്കൾ (പരമ്പരാഗതം); (xiv) ക്ഷുരകൻ; (xv) ഹാരം/പൂമാല നിർമിക്കുന്നവർ; (xvi) അലക്കുകാരൻ; (xvii) തയ്യൽക്കാരൻ; കൂടാതെ (xviii) മീൻവല നിർമിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു.

Tags: indiamodi governmentCentral GovernmentNarendra ModiPM Vishwakarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

Editorial

മോദിയുടെ ഗുജറാത്ത് താമരക്കുമ്പിളില്‍

India

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.