Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഴിമതി മുന്നണികളുടെ ആട്ടക്കലാശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 05:02 am IST
inEditorial, Vicharam

അഴിമതിക്കാരായ നേതാക്കള്‍ നയിക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മിലെ തീര്‍ത്തും അധാര്‍മികമായ ഒത്തുകളി ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ തെളിഞ്ഞുവരികയാണ്. കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടി ഈ അവിശുദ്ധ സഖ്യം സംബന്ധിച്ച സംശയങ്ങളെല്ലാം ദൂരീകരിച്ചിരിക്കുകയാണ്. ഒന്നാം പിണറായി സര്‍ക്കാരിനെപ്പോലെ രണ്ടാം പിണറായി സര്‍ക്കാരും അഴിമതിയില്‍ മുങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ എത്തിക്കാനെന്ന പേരില്‍ തുടക്കംകുറിച്ച കെ-ഫോണ്‍ പദ്ധതി, പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെ മറയാക്കി ചില സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കി എഐ ക്യാമറ സ്ഥാപിച്ചത്, കരിമണല്‍ ഖനനം നടത്തുന്ന ഒരു കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിച്ചുവെന്നത് എന്നിവയൊക്കെ അധികാരം ഉപയോഗിച്ച് നടത്തുന്ന വന്‍ അഴിമതികളുടെ ഉദാഹരണങ്ങളാണ്. ഇതിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കും യഥാര്‍ത്ഥത്തില്‍ ഭരണപക്ഷത്തിന് മറുപടിയില്ല. കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തുകൊണ്ടിരിക്കുന്നത്. ഗ്യാലറിക്കുവേണ്ടി പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ്സും പ്രതിപക്ഷവും കൂടുതലൊന്നും ചെയ്യാന്‍ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നന്നായി അറിയാം. ഇതനുസരിച്ചുള്ള പ്രകടനമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മറ്റും നിയമസഭയില്‍ നടത്തുന്നത്.
തന്റെ അധികാരത്തിന്റെ ബലത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് സേവനമൊന്നും നല്‍കാതെ മകള്‍ അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആദായനികുതി ബോര്‍ഡിന്റെ തര്‍ക്ക പരിഹാരം സംവിധാനം കണ്ടെത്തിയത്. കമ്പനിയുടമ തന്നെ മൊഴി നല്‍കിയതിനുസരിച്ചുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ട് മകളുടെ കമ്പനി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്, നികുതി അടച്ചിട്ടുണ്ട് എന്നൊക്കെപ്പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുകയും ചെയ്തു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും നടത്തുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എ കോണ്‍ഗ്രസ്സിലും യുഡിഎഫിലും ഏതാണ്ട് ഒറ്റപ്പെട്ട മട്ടാണ്. പ്രതിപക്ഷ നേതാക്കളുടെ മൗനസമ്മതത്തോടെയാണ് കുഴല്‍നാടനെ സര്‍ക്കാര്‍ വേട്ടയാടുന്നത്. ഈ ഒത്തുകളിയാണ് നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയിലൂടെ വ്യക്തമായത്. മാനനഷ്ടക്കേസിലെ കോടതിവിധിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുലിന് പാര്‍ലമെന്റ് അംഗത്വം നഷ്ടപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കുകയാണ് തങ്ങള്‍ ചെയ്തതെന്നും, അഴിമതിക്കാരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം വേട്ടയാടലാണെന്ന നിലപാടാണ് തങ്ങള്‍ക്കുള്ളതെന്നും പറഞ്ഞ മുഖ്യമന്ത്രി, ഇതിന് പ്രത്യുപകാരം നല്‍കാന്‍ കോണ്‍ഗ്രസ്സിന് ബാധ്യതയുണ്ടെന്ന രീതിയിലാണ് പ്രസംഗിച്ചത്. മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് നിഷേധിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവും തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.
അഴിമതിക്കേസുകളുടെ കാര്യത്തില്‍ ദേശീയതലത്തില്‍ പരസ്പരമുണ്ടായിട്ടുള്ള ധാരണയും സഹകരണവും സംസ്ഥാനത്തെ കോണ്‍ഗ്രസ് എന്തുകൊണ്ട് അംഗീകരിക്കുന്നില്ല എന്നതാണ് മുഖ്യമന്ത്രിയുടെ ചോദ്യം. ഇതിനു മറുപടി പറയാന്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബാധ്യതയുണ്ടെങ്കിലും അവര്‍ അതു ചെയ്യില്ല. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്ന ഈ സഹകരണത്തെ തള്ളിപ്പറയുകയോ, അങ്ങനെയൊന്ന് ഇല്ലെന്ന് വാദിക്കുകയോ ചെയ്താല്‍ സോണിയയുടെയും രാഹുലിന്റെയും നേതൃത്വം ഇവിടുത്തെ കോണ്‍ഗ്രസ്സ് നേതാക്കളുടെ ചെവിക്കു പിടിക്കും. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ബലം ഇതാണ്. അഴിമതിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ കോലാഹലങ്ങള്‍ തങ്ങള്‍ വിചാരിച്ചിടത്ത് നിര്‍ത്താനാവുമെന്നും, സോണിയാ കോണ്‍ഗ്രസ് ഇതിന് ഒരുക്കമാണെന്നും മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ഒരു ദല്ലാളിനെപ്പോലെ സഹായിക്കാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സദാ സന്നദ്ധനായി നടക്കുകയാണ്. മുഖ്യമന്ത്രിക്കും മറ്റുമെതിരായ അഴിമതിക്കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം രാഷ്‌ട്രീയ വേട്ടയാടലല്ലെന്ന് തറപ്പിച്ചു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാവാത്തത് ഇതുകൊണ്ടാണ്. ഞങ്ങള്‍ അഴിമതിക്കാരാണ്, പക്ഷേ നിങ്ങളും അങ്ങനെയാണ്. നാളെ നിങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ ഞങ്ങള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കാതിരുന്നാല്‍, ഇന്ന് നിങ്ങള്‍ക്കെതിരായ കേസുകളില്‍ ഞങ്ങളും ഒന്നും ചെയ്യാന്‍ പോകുന്നില്ല എന്നാണ് പിണറായി പറയുന്നതിന്റെ അര്‍ത്ഥം. അഴിമതിയുടെ ഈ അവിശുദ്ധ സഖ്യം അവസാനിച്ചാലല്ലാതെ കേരളത്തിന് മോചനമില്ല.

Tags: PICKUDFPinarayi VijayanKerala GovernmentLDF
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

“രാഹുൽ ഗാന്ധിയിൽ ജിന്നയുടെ രണ്ടാം ജന്മം” : പ്രതിപക്ഷ നേതാവിനെ നിശിതമായി വിമർശിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.