ബോളിവുഡ് താരം അക്ഷയ്കുമാറിന് ഇന്ന് 56ാം പിറന്നാള്‍.സുഹൃത്തും നടനുമായ അജയ് ദേവ്ഗണ് ഇന്‍സ്റ്റാഗ്രാമില്‍ അക്ഷയ് കുമാറിന് ആശംസ നേര്‍ന്നു. ഒപ്പം ഇരുവരും അഭിനയിച്ച ‘സൂര്യവംശി’ എന്ന ചിത്രത്തിലെ ഒരു ഫോട്ടോയും പങ്കിട്ടു.
അതേസമയം, താരം പിറന്നാള്‍ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനിലുളള മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.മകന് ആരവ് ഖന്നയും ക്രിക്കറ്റ് താരം ശിഖര്‍ ധവാനും താരത്തിനൊപ്പം ക്ഷേത്രദര്‍ശനത്തിനുണ്ടായിരുന്നു.
പിറന്നാള്‍ ആഘോഷങ്ങള്‍ക്കൊപ്പം, അക്ഷയ് തന്റെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമായ ‘മിഷന് റാണിഗഞ്ച്: ദി ഗ്രേറ്റ് ഭാരത് റെസ്ക്യൂ’ ന്റെ ടീസറും ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടു. ഇന്ത്യയിലെ ആദ്യത്തെ വിജയകരമായ കല്‍ക്കരി ഖനി രക്ഷാദൗത്യത്തിന് നേതൃത്വം നല്കിയ ജസ്വന്ത് സിംഗ് ഗില്ലിന്റെ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം.
സംവിധായകന് ടിനു സുരേഷ് ദേശായിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.’ ഒ എം ജി 2′ 148 കോടിയിലധികം രൂപ ആഭ്യന്തര കളക്ഷന്‍ നേടിയതോടെ അക്ഷയ് കുമാര്‍ ആഹ്ലാദത്തിലാണ്. ‘ബഡേ മിയാന്‍ ചോട്ടെ മിയാന്‍’, ‘ഹൗസ്ഫുള് 5’, ‘സൂരറൈ പോട്ര്’ റീമേക്ക്, ‘വേടത് മറാത്തേ വീര്‍ ദൗഡില് സാത്’, ‘ഹേരാ ഫേരി 3’, തുടങ്ങി നിരവധി ചിത്രങ്ങളാണ് നടന് ഇനി അഭിനയിക്കാനുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: