തിരുവനന്തപുരം: മദ്യലഹരിയിൽ യുവാവ് ഓടിച്ച വാഹനം ഇടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. വർക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായാണ് അപകടം നടന്നത്.
അമിത വേഗതിയിലെത്തിയ കാർ മറ്റൊരു കാറിലും യുവതി സഞ്ചരിച്ചിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ ചെറുന്നിയൂർ തോപ്പിൽ സ്വദേശിനിയായ യുവതിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണനാക്ക് സ്വദേശി റഷിം ഷാ ആണ് മദ്യലഹരിയിൽ വാഹനം ഓടിച്ചത്. ഇയാളുടെ വാഹനത്തിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
















