Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രത്തിന്റെ കത്തുകള്‍ തള്ളി; കോടികളുടെ ഫണ്ട് തടയുമെന്ന് താക്കീത്, അവധിക്കും വിദ്യാര്‍ഥികളുടെ വിവരശേഖരണം

വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം കൊണ്ട് നാല് തവണയാണ് കേരളത്തിന് കത്തയച്ചത്. മറുപടിയില്ലാതെ വന്നതോടെയാണ് വാക്കാലുള്ള താക്കീത്.

എം.എസ്. ജയചന്ദ്രന്‍ by എം.എസ്. ജയചന്ദ്രന്‍
Sep 2, 2023, 10:45 am IST
in Kerala

ശാസ്താംകോട്ട: സ്‌കൂള്‍ കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി കേന്ദ്രസര്‍ക്കാര്‍ അയച്ച കത്തുകള്‍ കേരളം അവഗണിച്ചു. ഇതോടെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫണ്ടുകള്‍ തടയുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ പരിഭ്രാന്തിയിലായ വിദ്യാഭ്യാസ വകുപ്പ് ഓണാവധി മാറ്റിവയ്‌പ്പിച്ച് അധ്യാപകരെക്കൊണ്ട് യുദ്ധകാലാടിസ്ഥാനത്തില്‍ ഡേറ്റ അപ്
ലോഡ് ചെയ്യിപ്പിക്കുകയാണ്. സമയത്ത് ഇത് ചെയ്തില്ലെങ്കില്‍ കോടികളാണ് കേരളത്തിന് നഷ്ടമാകുന്നത്.

വിദ്യാഭ്യാസ മന്ത്രാലയം ഒരു വര്‍ഷം കൊണ്ട് നാല് തവണയാണ് കേരളത്തിന് കത്തയച്ചത്. മറുപടിയില്ലാതെ വന്നതോടെയാണ് വാക്കാലുള്ള താക്കീത്. പല സ്‌കൂളുകളിലും ഇന്നലെ വൈകിയും ജോലി തീര്‍ന്നിട്ടില്ല. വനിതാ അധ്യാപകര്‍ അടക്കമുള്ളവര്‍ക്ക് രാത്രി വൈകിയാണ് വീട്ടിലെത്താനായത്.

വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള കുട്ടികളുടെ അടിസ്ഥാന വിവരങ്ങള്‍ തേടി വിദ്യാഭ്യാസ മന്ത്രാലയം ആദ്യം കത്തയച്ചത് 2022 ആഗസ്ത് 30ന്. പിന്നീട് നവംബര്‍ 16നും 2023 മാര്‍ച്ചിലും ജൂണിലും. ആഗസ്ത് 31നകം മുഴുവന്‍ വിവരങ്ങളും പോര്‍ട്ടലില്‍ നല്‍കിയില്ലെങ്കില്‍ ഗ്രാന്റുകള്‍ തടയുമെന്ന മുന്നറിയിപ്പ് വന്നതോടെയാണ് കേരള സര്‍ക്കാര്‍ ഞെട്ടിയുണര്‍ന്നത്.

അടിയന്തരമായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ ഒരാഴ്ച മുമ്പ് നിര്‍ദേശിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് കുഴങ്ങി. കേരളത്തിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് തീയതി സപ്തംബര്‍ രണ്ടിലേക്ക് നീട്ടി നല്‍കി. എല്‍പി, യുപി, ഹൈസ്‌കൂള്‍ കുട്ടികളുടെ വിവരങ്ങള്‍ സമ്പൂര്‍ണ പോര്‍ട്ടലിലുണ്ട്. പ്രീപ്രൈമറിയും ഹയര്‍സെക്കന്‍ഡറിയും വിവരങ്ങള്‍ ശേഖരിച്ച് അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട്.

സാമൂഹ്യ, സാമ്പത്തിക പശ്ചാത്തലം മുതല്‍ സൂക്ഷ്മതല വിവരങ്ങള്‍ ഉള്‍പ്പെടെ 54 വിവരങ്ങള്‍ ചേര്‍ക്കണം. 2023ല്‍ കോഴ്‌സ് കഴിഞ്ഞുപോയ കുട്ടികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തണം. ഓരോരുത്തരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ 20 മിനിറ്റ് വേണം.

ഉച്ചഭക്ഷണം, എസ്‌സിഇആര്‍ട്ടി പരിശീലനം, സിലബസ് തയ്യാറാക്കല്‍, കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, എസ്എസ്‌കെ, ബിആര്‍സി വഴി നടത്തുന്ന പദ്ധതികള്‍ എല്ലാം കേന്ദ്ര ഫണ്ടാണ്. കോടികളാണ് ഇങ്ങനെ ലഭിക്കേണ്ടത്. ഇത് തടഞ്ഞാല്‍ വിദ്യാഭ്യാസ മേഖല അവതാളത്തിലാകും. സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ നിര്‍മാണ ഫണ്ട് വരെ നിലയ്‌ക്കും. കടമെടുത്തു മുടിഞ്ഞ സംസ്ഥാനത്ത് കേന്ദ്രഫണ്ട് നിലച്ചാല്‍ ഉണ്ടാകുന്ന ആപത്ത് മുന്നില്‍കണ്ടാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്ര നിര്‍ദേശം അക്ഷരംപ്രതി പാലിക്കാന്‍ വൈകി എങ്കിലും നിര്‍ബന്ധിതരായത്.

ഓണാവധിയില്‍ ആയിരുന്ന അധ്യാപകര്‍ ഇന്നലെ മുതല്‍ സ്‌കൂളില്‍ എത്തേണ്ട സ്ഥിതിയിലായി. ജോലി ഇന്ന് വൈകിട്ട് 5ന് അവസാനിപ്പിച്ച് കേന്ദ്രത്തിന് നല്‍കണം. വിദ്യാഭ്യാസ മന്ത്രാലയം ആദ്യം അയച്ച ഉത്തരവ് ഇടതുപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ തുടക്കത്തില്‍ തന്നെ അവഗണിച്ചു. ആവശ്യം അവഗണിക്കാന്‍ അധ്യാപക ഗ്രൂപ്പ് കൂട്ടായ്‌മകള്‍ നിര്‍ദേശം നല്‍കിയതിന്റെയും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.

 

Tags: Central FundingCentral GovernmentSchoolEducation Department
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

India

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന വേദിയായി ടെലിഗ്രാം മാറിയെന്ന് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയില്‍

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

പുതിയ വാര്‍ത്തകള്‍

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.