Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

കരാര്‍ കാലാവധി മറികടന്നും പ്രസവാനുകൂല്യം നല്കണം: സുപ്രീംകോടതി

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Aug 19, 2023, 10:02 pm IST
inNews, India

ന്യൂദല്‍ഹി: കരാര്‍ കാലാവധി അവസാനിച്ചെന്ന പേരില്‍ പ്രസവാനുകൂല്യം വെട്ടിച്ചുരുക്കാനാവില്ലെന്ന് സുപ്രീം കോടതി വിധി. കരാര്‍ കാലാവധിക്കപ്പുറവും പ്രസവാനുകൂല്യത്തിന് അമ്മമാരായ കരാര്‍ ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് എസ്.വി.എന്‍. ഭാട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. പ്രസവ കാലയളവില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടാല്‍ പോലും പ്രസവാനുകൂല്യങ്ങള്‍ക്ക് തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും 1961ലെ മറ്റേണിറ്റി ബെനിഫിറ്റ് ആക്ടിലെ 12(2) വകുപ്പ് വിശദീകരിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. 1961ലെ പ്രസവാനുകൂല്യ നിയമത്തിന്റെ അഞ്ച്, എട്ട് വകുപ്പുകള്‍ പ്രകാരം തൊഴിലുടമ മൂന്നുമാസത്തിനകം ആനുകൂല്യങ്ങള്‍ നല്‍കണമെന്നും വിധിയില്‍ പറയുന്നു.
ദല്‍ഹി എന്‍സിടിക്ക് കീഴിലുള്ള ജനക്പുരി ആശുപത്രിയിലെ പതോളജി ഡോക്ടറായിരുന്ന കവിതാ യാദവിന് പ്രസവാനുകൂല്യങ്ങള്‍ നിഷേധിച്ച കേസിലാണ് വിധി. ഡോക്ടറുടെ മൂന്ന് വര്‍ഷത്തെ കരാര്‍ 2017 ജൂണ്‍ 11ന് അവസാനിച്ചിരുന്നു. എന്നാല്‍ സര്‍വീസിലിരിക്കെ തന്നെ ജൂണ്‍ ഒന്ന് മുതല്‍ പ്രസവാവധിക്കായി അപേക്ഷ നല്കി. കരാര്‍ കാലാവധി അവസാനി
ക്കുന്ന ജൂണ്‍ 11 വരെയുള്ള ആനുകൂല്യങ്ങള്‍ മാത്രമാണ് അധികൃതര്‍ ഡോക്ടര്‍ക്ക് അനുവദിച്ചത്. ഇതിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണിലനെയും ഹൈക്കോടതിയെ യും സമീപിച്ചെങ്കിലും തീരുമാനങ്ങള്‍ എതിരായിരുന്നു. ഇതേത്തുടര്‍ന്നാണ് അപ്പീലുമായി ഡോക്ടര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്നുമാസം ശമ്പളത്തോടു കൂടിയ പ്രസവാവധി എന്നത് 2017ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആറുമാസമാക്കി ഉയര്‍ത്തിയിരുന്നു. 3500 രൂപ മെഡിക്കല്‍ ബോണസായും 26 ആഴ്ച ശമ്പളത്തോടു കൂടിയ അവധിയുമാണ് ആദ്യ രണ്ട് പ്രസവങ്ങള്‍ക്ക് നിലവില്‍ രാജ്യത്ത് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ ലഭിക്കുന്നത്. രണ്ട് കുട്ടികളുടെ അമ്മയ്‌ക്ക് മൂന്നാമത്തെ പ്രസവത്തിന് 12 ആഴ്ച ശമ്പളത്തോട് കൂടിയ അവധിയും ലഭിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 6000 രൂപയുടെ പ്രത്യേക ധനസഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കും. ബിജെപി ഭരിക്കുന്ന സിക്കിമില്‍ കഴിഞ്ഞമാസം പ്രസവാവധി ഒരുവര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
കുട്ടികളെ നോക്കുന്നതിനായി ഭര്‍ത്താക്കന്മാര്‍ക്ക് ഒരുമാസത്തെ ശമ്പളത്തോടുകൂടിയ അവധിയും സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളിലെ പ്രസവാവധി ആറുമാസത്തില്‍ നിന്ന് ഒന്‍പതുമാസമാക്കി ഉയര്‍ത്തണമെന്ന് നിതി ആയോഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Tags: indiaMaternity AllowanceSupreme CourtContract Period
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.