തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാറ്റിസ്ഥാപിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി സെന്തില്‍ കമ്മിഷന്റെ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ കെട്ടിടം പുതുക്കി പണിതാല്‍ മതിയെന്നാണ് നിര്‍ദേശം. മാറ്റി സ്ഥാപിക്കുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതനാന്ദന്‍ അധ്യക്ഷനായ കമ്മിഷനാണ് സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയത്. സെന്തില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി.
സെക്രട്ടേറിയറ്റില്‍ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നത് പഠിക്കാനാണ് സെന്തില്‍ കമ്മിഷനെ നിയോഗിച്ചത്. സ്ഥാനക്കയറ്റം ലഭിക്കാന്‍ മത്സര പരീക്ഷ നിര്‍ബന്ധിതമാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിഷ്‌കാരങ്ങള്‍ ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്.
ഇ-ഭരണം മികവുറ്റതാക്കാന്‍ വിദഗ്ധ ഐടി പ്രൊഫഷനുകളെ നിയമിക്കണം. എല്ലാ വകുപ്പുകളിലും അഡ്മിനിസ്ട്രേഷന്‍ സെല്‍ രൂപീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
















