കേദാരം തൊട്ട് കൈലാസം വരെയുള്ള പ്രദേശത്ത് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ബാഹുല്യം ഉണ്ട്. അതിന്റെ രാസഗുണങ്ങള്‍ സാധാരണ സ്ഥലങ്ങളില്‍ വളരുന്ന സസ്യവര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇത് ഇവിടത്തെ വിശേഷപ്പെട്ട അന്തരീക്ഷത്തിന്റെ വിശേഷതയാണ്. ഇവിടെകാണപ്പെടുന്ന ജീവജന്തുക്കളിലും പക്ഷികളിലും അതിന്റെ മൗലികമായ വിശേഷതകള്‍ ഉണ്ട്.
കേദാരം തൊട്ട് കൈലാസം വരെയുള്ള പ്രദേശത്ത് വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ബാഹുല്യം ഉണ്ട്. അതിന്റെ രാസഗുണങ്ങള്‍ മറ്റു സാധാരണ സ്ഥലങ്ങളില്‍ വളരുന്ന സസ്യവര്‍ഗ്ഗങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഇത് ഇവിടത്തെ വിശേഷപ്പെട്ട അന്തരീക്ഷത്തിന്റെ വിശേഷതയാണ്. ഇതുപോലെതന്നെ ഇവിടെകാണപ്പെടുന്ന ജീവജന്തുക്കളിലും പക്ഷികളിലും അതിന്റെ മൗലികമായ വിശേഷതകള്‍ ഉണ്ട്. രാജഹംസങ്ങള്‍ മാനസസരോവരത്തില്‍ കാണപ്പെടുന്നു. ഇവ കീടങ്ങളെ ഭക്ഷിക്കുന്നില്ല. വെള്ളത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങി മുത്തുകള്‍ തപ്പിയെടുത്ത് അതുകൊണ്ട് ജീവിക്കുന്നു. കൂടുതല്‍ ദൂരം പറക്കുവാനുള്ള കഴിവും ഇവയ്ക്കുണ്ട്. അതിനു വിചിത്രമെന്നു പറയാം. ഇതുകൂടാതെ കസ്തൂരിമാന്‍, ചാമരം പോലെയുള്ള പശു, യാക്ക്, വെള്ള കരടി, വെള്ളകുറുനരി, വെളുത്തപുള്ളിപ്പുലി മുതലായ അനേകം ജീവികള്‍ ഈ സ്ഥലത്ത് കാണപ്പെടുന്നു.
ഹിമമനുഷ്യനെ സംബന്ധിച്ച് ഇതുപോലെ കേട്ടുകേള്‍വി ഉണ്ട്. അതിനെ അനേകം പേര് കണ്ടിട്ടുണ്ട്. പദചിഹ്നങ്ങള്‍ പ്രമാണരൂപത്തില്‍ കിട്ടിയിട്ടുണ്ട്. അതിനെ മനുഷ്യനെക്കാള്‍ ഇരട്ടിവലിപ്പവും പത്ത് മല്ലന്മാര്ക്ക് തുല്യമായ ബലവും ഉണ്ടെന്ന് പറയപ്പെടുന്നു. അത് താഴ്ന്നപ്രദേശത്ത് ഇറങ്ങി വരാറുണ്ട്. എന്നാല്‍ എവിടെയാണ് താമസിക്കുന്നത്, അതിന്റെ കുടുംബം എവിടെയാണ്, ഇതിനെകുറിച്ച് ഒരു അറിവും ലഭിച്ചിട്ടില്ല. ആരുടെയും പിടിയിലും പെട്ടിട്ടില്ല. എങ്കിലും അവയുടെ അസ്തിത്വം ഇല്ലെന്ന് പറയാന്‍ പറ്റാത്തത്ര സംഭവങ്ങളും വിവരങ്ങളും ഉണ്ട്. അനേകം വിദേശസഞ്ചാരികളായ അന്വേഷകന്മാരും ലഭ്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ അസ്തിത്വം സമ്മതിച്ചിട്ടുണ്ട്. എന്തുതന്നെ ആയിക്കൊള്ളട്ടെ ഒരു കാര്യം സമ്മതിക്കേണ്ടതായിട്ടുണ്ട്. ഈ സ്ഥലത്ത് കുറെ ഉയര്‍ന്ന പ്രദേശത്ത് കാണപ്പെടുന്ന ജീവികളും സസ്യവര്‍ഗ്ഗങ്ങളും എല്ലാ തരത്തിലും അസാധാരണമാണ്. അതിന്റെ വിശേഷതകളെയും പ്രയോജനങ്ങളെയും പറ്റി സൂക്ഷ്മമായി പരിശോധിച്ചാല്‍ ആ സ്ഥലങ്ങളെല്ലാം മനുഷ്യന് അസാധാരണ രൂപത്തില്‍ ഉപയോഗമുള്ളതും വിശിഷ്ടവസ്തുക്കള് നിറഞ്ഞതുമാണെന്നുകാണാം.
ഈ സ്ഥലത്ത് അധികവും തീര്‍ത്ഥയാത്രക്കാരാണ് സഞ്ചാരികളായി കാണപ്പെടുന്നത്. അത് അവര്‍ക്ക് ആ സ്ഥലത്തിന്റെ പ്രകൃതിസൗന്ദര്യം കൊണ്ട് തങ്ങളുടെ നേത്രങ്ങളെ ആനന്ദിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നു. കാല്‍നടയായി സഞ്ചരിക്കുക എന്നത് ഒരു തരത്തിലുള്ള ചികിത്സാപദ്ധതിയും ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധിയുമായി കണക്കാക്കപ്പെടുന്നു. നദികള്‍ അനേകം ധാതുക്കളുടെയും സസ്യവര്‍ഗ്ഗങ്ങളുടെയും സാരാംശം വഹിക്കുന്നതിനാല്‍ അവയിലെ ജലവും ജീവല്‍പ്രദമായ ഔഷധങ്ങള്‍ക്ക് തുല്യമാണ്. ഗംഗാജലത്തിന്റെ മഹിമ എല്ലാവര്ക്കും അറിയാവുന്നതാണ്. അതിന് ശ്രദ്ധമൂലം മാത്രമല്ല ശ്രേഷ്ഠത ലഭിച്ചിരിക്കുന്നത്. പ്രത്യുത ഇതില്‍ പ്രാണശക്തി വര്‍ദ്ധകവും അനേകം രോഗനിവാരണപരവും ആയ കഴിവ് അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണത്തില്‍ തെളിയുകയുണ്ടായി. ഗംഗയുടെ ഈ വിശേഷത ആ ഹിമപ്രദേശത്ത് ഒഴുകുന്ന മറ്റ് നദികളിലും ഏറിയും കുറഞ്ഞും കാണപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: