Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ജയ്‌സ്വാളും(84*) ഗില്ലും (77) തകര്‍ത്തു: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്‌ക്ക്‌ 9 വിക്കറ്റിന്റെ അനായാസ വിജയം

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 11:21 pm IST
inCricket

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക്  ഉജ്ജ്വല ജയം. 179 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍ മാരായ യശ്വസി ജയ്‌സ്വാളും ശുംഭമാന്‍ ഗില്ലും ചേര്‍ന്ന്  അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. തുടക്കം മുതല്‍ അടിച്ചു തകര്‍ത്ത ഇരുവരും ശരാശരി 10 ല്‍ താഴാതെ സ്‌ക്കോര്‍ നേടിക്കൊണ്ടിരുന്നു. 17 ഓവറില്‍ ഒരു വിക്കറ്റ് മാത്രം ന്ഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു.9 വിക്കറ്റിന്റെ അനായാസ വിജയം

10 വിക്കറ്റ് ജയം ഉറപ്പായ കളിയില്‍ ഗില്ലിന്റെ അനാവശ്യ ഷോട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. 47 പന്തില്‍ 77 റണ്‍സ് എടുത്ത്‌ ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യന്‍ ജയം 27 പന്തില്‍ 14 റണ്‍സ് അകലെ മാത്രമായിരുന്നു.പകരം വന്ന തിലക് വര്‍മ്മയക്ക് (5*)ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 51 പന്തില്‍ 84 റണ്‍സുമായി യശ്വസി ജയ്‌സ്വാള്‍ പുറത്താകാതെ നിന്നു

 വിജയത്തോടെ അഞ്ച് കളിയുടെ പരമ്പര നാലുകളി പൂര്‍ത്തിയായപ്പോള്‍ 2 -2 ന് ഒപ്പത്തിലായി.

 ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ച ഷായ് ഹോപിന് പിന്നാലെ ഷിമ്രോന്‍ ഹെറ്റ്‌മെയറുടെ ഫിനിഷിംഗാണ് വിന്‍ഡീസിന് കരുത്തായത്. ഹെറ്റ്‌മെയര്‍ നാലാം രാജ്യാന്തര ട്വന്റി 20 അര്‍ധസെഞ്ചുറി സ്വന്തമാക്കി.  

ആദ്യ ഓവറില്‍ സ്പിന്നര്‍ അക്‌സര്‍ പട്ടേലിനെ 14 റണ്‍സടിച്ചാണ് കെയ്ല്‍ മെയേഴ്‌സും ബ്രാണ്ടന്‍ കിംഗും വിന്‍ഡീസ് ഇന്നിംഗ്‌സ് തുടങ്ങിയത്. ഇതില്‍ 13 റണ്‍സും മെയേഴ്‌സിന്റെ വകയായിരുന്നു. പേസര്‍ അര്‍ഷ്ദീപ് സിംഗിന്റെ അടുത്ത ഓവറില്‍ ബൗണ്ടറി നേടിയെങ്കിലും തൊട്ടടുത്ത ബൗണ്‍സറില്‍ ബാറ്റ് വെച്ച മെയേഴ്‌സ്(7 പന്തില്‍ 17) വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണിന്റെ കൈകളില്‍ ഭദ്രമായി. പവര്‍പ്ലേയ്‌ക്കുള്ളില്‍ ബ്രാണ്ടന്‍ കിംഗിനെയും(16 പന്തില്‍ 18) അര്‍ഷ് പുറത്താക്കി.  

ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 55 റണ്‍സുണ്ടായിരുന്നു വിന്‍ഡീസിന്. ഇതിന് ശേഷമുള്ള ഓവറില്‍  കുല്‍ദീപ് യാദവ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പുരാനെ മടക്കി. പുരാന്റെ(3 പന്തില്‍ 1) സിക്‌സര്‍ ശ്രമം ബൗണ്ടറിയില്‍ സൂര്യകുമാറിന്റെ കൈകളിലാണ് അവസാനിച്ചത്. ഇതേ ഓവറിലെ അഞ്ചാം പന്തില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍(3 പന്തില്‍ 1) ശുഭ്മാന്‍ ഗില്ലിന്റെ ക്യാച്ചില്‍ അവസാനിച്ചു. ഇതോടെ 5ന്74 എന്ന അവസ്ഥയിലായി ആതിഥേയര്‍.

മൂന്നാം നമ്പറിലിറങ്ങിയ ഷായ് ഹോപും ആറാമന്‍ ഷിമ്രോന്‍ ഹെറ്റ്‌മെയറും ചേര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെ 12 ഓവറില്‍ 100 കടത്തി. തൊട്ടടുത്ത ഓവറില്‍ ചഹലിനെ ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് ഹോപ്(29 പന്തില്‍ 45) പുറത്തായി. ഒരോവറിന്റെ ഇടവേളയില്‍ റൊമാരിയോ ഷെഫേര്‍ഡിനെ(6 പന്തില്‍ 9) അക്‌സര്‍, സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. ജേസന്‍ ഹോള്‍ഡറെ(4 പന്തില്‍ 3) വന്നപാടെ മുകേഷ് കുമാര്‍ പുറത്താക്കി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഹെറ്റ്‌മെയര്‍ 35 പന്തില്‍ ഫിഫ്റ്റി തികച്ചു. 1 അര്‍ഷിന്റെ അവസാന ഓവറില്‍ സിക്‌സോടെ തുടങ്ങിയ ഷിമ്രോന്‍ ഹെറ്റ്‌മെയറെ രണ്ടാം പന്തില്‍ തിലക് വര്‍മ്മ പിടിച്ചി. 39 പന്തില്‍ 61 റണ്‍സ് താരം നേടി. 20 ഓവറും പൂര്‍ത്തിയാകുമ്പോള്‍ ഒഡീന്‍ സ്മിത്ത് 12 പന്തില്‍ 15* ഉം, അക്കീല്‍ ഹൊസൈന്‍ 2 പന്തില്‍ 5* ഉം റണ്‍സുമായി പുറത്താകാതെ നിന്നു

Tags: ശുഭ്മാന്‍ ഗില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഗില്‍ തകര്‍ത്തടിച്ചു(129 റണ്‍സ്); മുംബൈ ഇന്ത്യന്‍സിന് 234 റണ്‍സ് വിജയലക്ഷ്യം

Cricket

റായ്‌പൂരില്‍ രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍റിനെ എട്ട് വിക്കറ്റിന് തോല്‍പിച്ചു; ഏകദിന പരമ്പര ഇന്ത്യയ്‌ക്ക്

Cricket

തിരുവനന്തപുരത്തെ ഏകദിനത്തില്‍ ശ്രീലങ്കയെ317 റൺസിന് തോൽപ്പിച്ച് ഇന്ത്യ; കോലിക്കും ഗില്ലിനും സെഞ്ച്വറി; ചരിത്രത്തിലെ ഉയര്‍ന്ന മാര്‍ജിനില്‍ ജയം

പുതിയ വാര്‍ത്തകള്‍

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

പാകിസ്ഥാന്റെ ‘യം ഇ ഇസ്തേസൽ’ പ്രചാരണ പരിപാടി തകർത്ത് ഇന്ത്യ : ആദ്യം സ്വന്തം രാജ്യത്ത് നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നിർദേശം

2030 ലോകകപ്പ് ഫൈനല്‍ വേദി മൊറോക്കോയ്‌ക്ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ഫിഫ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

ഗുജറാത്തിൽ കിണർ ഇളകുന്നു; അത്ഭുതമെന്ന് ചിലർ, ഭൂകമ്പ സാധ്യത പറഞ്ഞ് ഗ്രാമീണർ

കെഎസ്ആര്‍ടിസിയില്‍ ഓണാനുകൂല്യങ്ങളും ഡിഎ കുടിശികയും അനുവദിക്കണം: സംഘ്

രാമായണ സ്വാംശീകരണങ്ങള്‍ ഹോമറിന്റെ ഒഡീസിയില്‍

ഹനുമാന്‍ സീതാദേവിക്ക് തന്റെ പ്രഭാവം കാണിച്ചുകൊടുക്കുന്നു

ചിത്രരാമായണം 20: ഹനുമാന്‍ ശക്തി കാണിക്കുന്നു

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

9 കോടിയുടെ ലോട്ടറി ടിക്കറ്റ് ചവറ്റുകുട്ടയിൽ എറിഞ്ഞു!: ഒടുവിൽ കോർപ്പറേഷൻകാർ എടുത്തുകൊണ്ടുപോയ ടൺ കണക്കിന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് തപ്പിയെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.