ന്യൂദല്‍ഹി: മണിപ്പൂരില്‍ വെറുപ്പിന്റെ വിത്ത് വിതച്ചത് കോണ്‍ഗ്രസെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അവിടെ കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ബോംബ്, ബന്ദ്, ബ്ലാസ്റ്റ് (പൊട്ടിത്തെറി) എന്നതായിരുന്നു അവിടുത്തെ അവസ്ഥയെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.
പണ്ട് കോണ്‍ഗ്രസിന്റെ നയം കിഴക്കോട്ട് (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക്) നോക്കൂക എന്നതായിരുന്നു. എന്നാല്‍ മോദി എത്തിയപ്പോള്‍ ഇത് മാറ്റി കിഴക്കിന് (വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ) വേണ്ടി പ്രവര്‍ത്തിക്കുക എന്നതായി മോദിയുടെ നയം. – അനുരാഗ് താക്കൂര്‍ പറഞ്ഞു.
എന്തായാലും ഈ സര്‍ക്കാര്‍ മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും എടുക്കും.- അനുരാഗ് താക്കൂര്‍ പറഞ്ഞു. “ഇന്ത്യയെ വെട്ടിമുറിക്കാന്‍ ആഗ്രഹിക്കുന്ന തുക്ഡെ തുക്ഡെ ഗ്യാങ്ങിന് മാത്രമേ ഭാരത മാതാവിനെ കൊല്ലാനും വിഭജിക്കാനും കഴിയൂ. അവര്‍ക്ക് മണിപ്പൂരിലെ സ്ത്രീകളെക്കുറിച്ച് ആശങ്കയില്ല. അവര്‍ ഭരണഘടനയെ, ഭാരതമാതാവിനെ കൊല്ലാന്‍ ആഗ്രഹിക്കുന്നു”-. അനുരാഗ് താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: