Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

തമിഴ്‌നാടിന്റെ ഓരോ കോണിലും ഭാരതീയ ജനതാപാര്‍ട്ടിയെ എത്തിച്ചിരിക്കുകയാണ് കുപ്പുസ്വാമി അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഓഫീസര്‍. അണ്ണാമലൈ നയിക്കുന്ന 'എന്‍മണ്ണ്, എന്‍മക്കള്‍' യാത്രയ്‌ക്ക് ആയിരത്തിലേറെ ഇടങ്ങളില്‍ ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. കഴിഞ്ഞ മാസം 28ന് രാമേശ്വരത്ത് ജനലക്ഷങ്ങളെ സാക്ഷിയാക്കി അമിത്ഷാ ഉദ്ഘാടനം ചെയ്ത യാത്രയില്‍ അണ്ണാമലൈയെ കാണാനും അനുഗ്രഹിക്കാനും പൊള്ളുന്ന വെയിലിലും ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 05:00 am IST
in Main Article

സ്വാമിനാഥന്‍ ചന്ദ്രശേഖരന്‍

1972ല്‍, ഡിഎംകെയില്‍ നിന്ന് എംജിആറിനെ പുറത്താക്കുമ്പോള്‍ കരുണാനിധി പ്രതീക്ഷിച്ചതേയില്ല, എംജിആര്‍ രൂപം നില്‍കിയ എഡിഎംകെ ഉപതെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിജയിക്കുമെന്നും 1977ല്‍ അധികാരത്തലെത്തുമെന്നും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതേ അവസ്ഥ തന്നെയാണ് തമിഴ്‌നാട്ടില്‍ ഉടലെടുത്തിരിക്കുന്നത്. തമിഴ്‌നാടിന്റെ ഓരോ കോണിലും ഭാരതീയ ജനതാപാര്‍ട്ടിയെ എത്തിച്ചിരിക്കുകയാണ് കുപ്പുസ്വാമി അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഓഫീസര്‍. അണ്ണാമലൈ നയിക്കുന്ന ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്രയ്‌ക്ക് ആയിരത്തിലേറെ ഇടങ്ങളില്‍ ആവേശോജ്വല വരവേല്‍പ്പാണ് ലഭിച്ചത്. കഴിഞ്ഞ മാസം 28ന് രാമേശ്വരത്ത് ജനലക്ഷങ്ങളെ സാക്ഷിയാക്കി അമിത്ഷാ ഉദ്ഘാടനം ചെയ്ത യാത്രയില്‍ അണ്ണാമലൈയെ കാണാനും അനുഗ്രഹിക്കാനും പൊള്ളുന്ന വെയിലിലും ജനങ്ങള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കുന്നു.

2016ല്‍ ജയലളിതയുടെ വിയോഗത്തോടെ എഡിഎംകെ അനാഥമായ സാഹചര്യത്തിലാണ് ഡിഎംകെ സഖ്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 38 സീറ്റുകള്‍ നേടിയതും 2021ല്‍ സംസ്ഥാനത്ത് അധികാരത്തിലേറിയതും.

അതേവര്‍ഷം അണ്ണാമലൈയുടെ നായകത്വത്തില്‍ ബിജെപി മുഖ്യപ്രതിപക്ഷമായി. എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും തമ്മില്‍ ഇടഞ്ഞതോടെ എഡിഎംകെ ദുര്‍ബലമാവുകയായിരുന്നു. പതിയെ, ബിജെപി പ്രതിപക്ഷസ്ഥാനം നേടിയെടുക്കാന്‍ ഒരുക്കം തുടങ്ങി. അണ്ണാമലൈയെയും ബിജെപിയെയും ഭയപ്പാടോടെ കണ്ട എഡിഎംകെ 2022ലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവരുമായി സഖ്യത്തിനു നിന്നില്ല. കനത്ത തിരിച്ചടിയായിരുന്നു എഡിഎംകെ സഖ്യത്തിന് നേരിട്ടത്. തനിച്ചു മത്സരിച്ച് ബിജെപി നേടിയതാകട്ടെ പത്തുലക്ഷം വോട്ടുകള്‍. വോട്ടിങ് ശതമാനം ആറ്. അണ്ണാമലെയുടെയും ബിജെപിയുടെയും കരുത്ത് എഡിഎംകെ ഇപ്പോള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനു പകരമെന്നോണം ദല്‍ഹില്‍ നടക്കുന്ന എന്‍ഡിഎ മീറ്റിങുകളിലെല്ലാം വേണ്ടത്ര  പ്രാധാന്യം എടപ്പാടിക്കും എഡിഎംകെയ്‌ക്കും ബിജെപി കൊടുക്കാറുമുണ്ട്.  

ഡിഎംകെ വിക്കറ്റുകള്‍  ഒന്നൊന്നായി വീഴുന്നു

1. ഡിംഎംകെ ഫയല്‍സ്, ഒന്ന്:  അണ്ണാമലൈ പുറത്തുവിട്ട കോടികളുടെ അഴിമതിപട്ടിക.

2. ഡിംഎംകെ ഫയല്‍സ,് രണ്ട്:  അണ്ണാമലൈ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഡിഎംകെയുടെ 5600 കോടിയുടെ അഴിമതിപ്പട്ടിക.  

3. ധനമന്ത്രി പഴനിവേല്‍ ത്യാഗരാജന് സ്ഥാനം നഷ്ടമാകാന്‍ ഇടയാക്കിയ ഓഡിയോ. കരുണാനിധി കുടുംബത്തിന്റെ അഴിമതികളെക്കുറിച്ച് പഴനിവേല്‍ ത്യാഗരാജന്‍ ഉയര്‍ത്തിയ ആരോപണങ്ങളുള്ള ഈ ഓഡിയോ പുറത്തു വിട്ടതും അണ്ണാമലൈ.

4. ഡിഎംകെ മന്ത്രി  സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.

5 കൂടുതല്‍ മന്ത്രിമാര്‍ ഇഡി നിരീക്ഷണത്തില്‍.

2019ലെയും 21ലെയും  തെരഞ്ഞെടുപ്പ് ഫലങ്ങള്‍

2019 ലോക്‌സഭ: കോണ്‍ഗ്രസ് ഉള്‍പ്പെട്ട ഡിഎംകെ സഖ്യം  2.28 കോടി വോട്ടുകള്‍ നേടി. ബിജെപി, എഡിഎംകെ സഖ്യം 1.33  കോടി വോട്ടുകള്‍.

ഡിഎംകെ സഖ്യം 38 സീറ്റ്.

എഡിഎംകെ സഖ്യം ഒരു സീറ്റ്

2021 ലെ നിയമസഭ: ഡിഎംകെ, കോണ്‍ഗ്രസ് സഖ്യം 2.09 കോടി വോട്ടുകള്‍. എഡിഎംകെ, ബിജെപി സഖ്യം 1.84 കോടി വോട്ടുകള്‍. ഡിഎംകെ, കോണ്‍ഗ്രസ് സഖ്യം 159 സീറ്റുകള്‍. എഡിഎംകെ, ബിജെപിസഖ്യം 75 സീറ്റുകള്‍(ബിജെ പി4 സീറ്റുകള്‍).

2024 തെരഞ്ഞെടുപ്പ് ഡിഎംകെ കോണ്‍ഗ്രസ് സഖ്യത്തിന് അനായാസ ജയമാവില്ല. 2019ലേതു പോലെ 2024ല്‍ സീറ്റുകള്‍ തൂത്തുവാരാന്‍ ഡിഎംകെക്ക് കഴിയില്ല. സ്റ്റാലിന്‍ കുടുംബത്തിന്റെ അഴിമതിയില്‍ രോഷാകുലരാണ് ജനം. ക്ഷേത്രങ്ങള്‍ പൊളിച്ചു മാറ്റുന്നതിലുള്ള ഹൈന്ദവരോഷം വേറെയും. മാത്രവുമല്ല, പിഎഫ്‌ഐ/ എസ്ഡിപിഐ സംഘടനകള്‍ക്ക് ഡിഎംകെ നല്‍കുന്ന പിന്തുണയിലും ഹൈന്ദവര്‍ അസ്വസ്ഥരാണ്. അടുത്തയിടെ പിഎഫ്‌ഐ കോയമ്പത്തൂരില്‍ നടത്തിയ സ്‌ഫോടനവും അണ്ണാമലൈയ്‌ക്കും ബിജെപിക്കുമുള്ള പിന്തുണയ്‌ക്ക് ആക്കംകൂട്ടി.

എഡിഎം, ബിജെപി, പിഎംകെ, ജി.കെ. വാസന്‍, എന്‍ഡി എ സഖ്യം കൂട്ടായി ശ്രമിച്ചാല്‍ 39ല്‍ 20വരെ സീറ്റുകള്‍ നേടാനാകും. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിജെപി ശക്തികേന്ദ്രങ്ങളായ നാഗര്‍കോവിലും കോയമ്പത്തൂരും രാമേശ്വരവുമാണ് പട്ടികയിലുള്ളത്.

അണ്ണാമലൈ നേതൃത്വം നല്‍കിയ റാലി, രാമേശ്വത്തും നാഗര്‍കോവലിലും ജനലക്ഷങ്ങളാല്‍ ചരിത്രസംഭവമായി മാറിയിരുന്നു. അഴിമതിയില്‍ മുങ്ങിയ കരുണാനിധി കുടുംബത്തിന്റെയും ഡിഎംകെയുടെയയും ഉറക്കം കളയുകയാണ് അണ്ണാമലൈ. ഐപിഎസ് പദവി ഉപേക്ഷിച്ചെത്തിയ അണ്ണാമലൈ എന്ന 39 കാരന്‍, നിരീശ്വര ദ്രാവിഡ മുന്നേറ്റത്തില്‍ നിന്ന് കവി സുബ്രഹ്മണ്യ ഭാരതി വിഭാവനം ചെയ്ത ദേശീയധാരയിലേക്ക് ഗതിമാറ്റുകയാണ് തമിഴ്‌നാടിനെ.

Tags: K Annamalaiതമിഴ്നാട്ബിജെപി നേതാവ്'എന്‍മണ്ണ്, എന്‍മക്കള്‍' യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

India

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയ നടപടിയിലെ ഉത്തരവ് സര്‍ക്കാര്‍ തിരുത്തി

ടാറ്റ ഐ ഫോണ്‍ ഫാക്ടറിയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ തീപ്പിടിത്തം (വലത്ത്) കര്‍ണ്ണാടകയിലെ ഹൊസൂരിലുള്ള ടാറ്റയുടെ ഐ ഫോണ്‍ ഫാക്ടറി (ഇടത്ത്)

ടാറ്റയുടെ ബെംഗളൂരുവിലെ ഐഫോണ്‍ ഫാക്ടറിയെ തകര്‍ക്കാന്‍ നീക്കമോ? ഭൂഗര്‍ഭ ജലം മലിനമാക്കിയെന്ന് തമിഴ്നാട്; ഐ ഫോണ്‍ ഫാക്ടറിയെ വിട്ടൊഴിയാതെ പ്രശ്നങ്ങള്‍

മുഖ്യമന്ത്രി ബജറ്റ് തിരക്കില്‍; വെള്ളിയാഴ്ച വരെ സന്ദര്‍ശകര്‍ക്ക് വിലക്ക്

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.