ആലപ്പുഴ: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ (സിബിസി) കോട്ടയം ഫീല്‍ഡ് ഓഫീസ് , ചേര്‍ത്തല മുനിസിപ്പാലിറ്റി, ഐസിഡിഎസ് കഞ്ഞിക്കുഴി, കഞ്ഞിക്കുഴി അഡിഷണല്‍ പ്രൊജക്റ്റ് തുടങ്ങിയവയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദ്വിദിന സംയോജിത ബോധവല്‍ക്കരണ പരിപാടിക്ക് ചേര്‍ത്തലയില്‍ തുടക്കമായി.
ചേര്‍ത്തല മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പങ്കെടുക്കുന്നവരെ കൂടുതല്‍ ശാക്തീകരിക്കാനും അതുവഴി അതിന്റെ നന്മ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അവര്‍ അഭിപ്രായപെട്ടു. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ജി. രഞ്ജിത്ത്, ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, ശോഭാ ജോഷി , ചെയര്‍പേഴ്‌സന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി, ഏലിക്കുട്ടി ജോണ്‍ , ചെയര്‍പേഴ്‌സന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, കൗണ്‍സിലര്‍മാരായ എ അജി, പി.ഉണ്ണികൃഷ്ണന്‍, ആശ മുകേഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചി പിഐബിയിലെ മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഷാമില കെ. വൈ. സ്വാഗതവും, എഫ് പി എ, സി ബി സി കോട്ടയം, സരിന്‍ ലാല്‍ നന്ദിയും പറഞ്ഞു.
ആസാദി കാ അമൃത് മഹോത്സവ് പ്രദര്‍ശനവും ആരംഭിച്ചു. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന പഠന ക്ലാസുകള്‍, പ്രദര്‍ശനം, കേന്ദ്ര സോങ് ആന്‍ഡ് ഡ്രാമ വിഭാഗത്തിലെ കലാകാരന്മാരുടെ കലാപരിപാടികള്‍, ക്വിസ് മത്സരങ്ങള്‍ എന്നിവയടങ്ങുന്നതാണ് രണ്ട് ദിവസത്തെ ഈ ബോധവത്കരണ പരിപാടി. ഇതിന്റെ ഭാഗമായി സൗജന്യ ആയുര്‍വേദ, അലോപ്പതി, ഹോമിയോ മെഡിക്കല്‍ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. തപാല്‍ വകുപ്പിന്റെ ആധാര്‍ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടി നാളെ സമാപിക്കും.
















