ന്യൂദല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിഞ്ഞ പുതുപ്പള്ളി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയാണ് തീരുമാനം.
സെപ്തംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ് നടക്കുക. സെപ്തംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു. 53 വര്‍ഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: