Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ജിഹാദി ഭീകരതയുടെ ഗ്രീന്‍വാലികള്‍

കേരളം ഒരു സ്പ്രിങ് ബോര്‍ഡായി നിലനിര്‍ത്തിക്കൊണ്ടാണ് മറ്റിടങ്ങളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെ അരങ്ങേറിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ പലതും കേരളത്തിലായിരുന്നു. കര്‍ണാടകയിലും ദല്‍ഹിയിലും മറ്റും ഇവര്‍ക്കെതിരെ ശക്തമായ ചില നടപടികളുണ്ടായപ്പോള്‍ കേരളം ഭരിക്കുന്നവര്‍ പലതരത്തിലുള്ള സംരക്ഷണം ഒരുക്കുകയാണുണ്ടായത്. ഇരുമുന്നണികളുമായും ഈ ഭീകരസംഘടന വിലപേശി നേട്ടങ്ങള്‍ കൊയ്‌തെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2023, 05:00 am IST
inEditorial

നിരോധിത ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ പ്രധാന പരിശീലന കേന്ദ്രമായ ഗ്രീന്‍വാലി അക്കാഡമി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടുകെട്ടിയിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും പഴക്കമുള്ളതും വലുതുമായ ഈ ശാരീരിക-ആയുധ പരിശീലന കേന്ദ്രത്തിനെതിരായ നടപടി ഭീകരവാദത്തിനെതിരെ എന്‍ഐഎ സ്വീകരിക്കുന്ന നിര്‍ണായക നടപടികളിലൊന്നാണ്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുകയും, അതിന്റെ ഭീകരവാദികളായ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കുകയും ചെയ്തതിനെ  തുടര്‍ന്ന് ഈ സംഘടനയുടെ നിരവധി കേന്ദ്രങ്ങള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. മലബാര്‍ ഹൗസ്, പെരിയാര്‍വാലി, കാരുണ്യ ചാരിറ്റബിള്‍ ഹൗസ്, വള്ളുവനാട് ഹൗസ്, ട്രിവാന്‍ഡ്രം എഡ്യുക്കേഷന്‍ ആന്‍ഡ് സര്‍വീസ് ട്രസ്റ്റ് എന്നിങ്ങനെ പ്രത്യക്ഷത്തില്‍ സേവന-വിദ്യാഭ്യാസ കേന്ദ്രങ്ങളെന്ന് തോന്നിപ്പിക്കുന്ന ഭീകരകേന്ദ്രങ്ങള്‍ നേരത്തെ എന്‍ഐഎ അടച്ചുപൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമമായ യുഎപിഎ പ്രകാരം ഗ്രീന്‍വാലി അക്കാഡമിയും പിടിച്ചെടുത്തിരിക്കുന്നത്. ഇവയുള്‍പ്പെടെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ പതിനെട്ട് ആസ്തികള്‍ എന്‍ഐഎ ഇതുവരെ കണ്ടുകെട്ടിയിട്ടുണ്ട്. രാജ്യവിരുദ്ധ പ്രവര്‍ത്തനം തടയുന്ന വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പോപ്പുലര്‍ ഫ്രണ്ടിന്റെ 59 നേതാക്കള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന ഇവര്‍ പല കാരണങ്ങള്‍ പറഞ്ഞ് ജാമ്യം തേടി പുറത്തിറങ്ങാന്‍ നടത്തിയ ശ്രമങ്ങള്‍ കോടതി തടയുകയാണുണ്ടായത്. ഇതിനിടെയാണ് ശക്തമായ നടപടികളുമായി എന്‍ഐഎ മുന്നോട്ടുപോകുന്നത്.

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ 24 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഭീകരവാദ സങ്കേതമാണ് ഗ്രീന്‍വാലി അക്കാഡമി. പോപ്പുലര്‍ ഫ്രണ്ടിന്റെയും പൂര്‍വരൂപമായ എന്‍ഡിഎഫിന്റെയും പ്രവര്‍ത്തനം ഇവിടം കേന്ദ്രീകരിച്ചായിരുന്നു. എന്‍ഡിഎഫ് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതോടെ ഈ കേന്ദ്രം ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയതാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും ഗൂഢാലോചനകളുടെയും ആയുധപരിശീലനത്തിന്റെയും മതംമാറ്റത്തിന്റെയുമൊക്കെ കേന്ദ്രമാണ് ഇതെന്ന വിവരം പുറത്തുവന്നതോടെ ഗ്രീന്‍വാലി അടച്ചുപൂട്ടണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്‍നിന്നും ഉയര്‍ന്നിരുന്നു. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും മറ്റ് ദേശീയ സംഘടനകളും ഇവിടേക്ക് മാര്‍ച്ചുകള്‍ നടത്തുകയും ചെയ്തു. എന്നാല്‍ കേരളം ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ നടപടിയെടുത്തില്ല. കോണ്‍ഗ്രസ്സും സിപിഎമ്മും ഈ ഭീകരസംഘടനകളുമായി ഒത്തുകളിച്ചതാണ് ഇതിനു കാരണം. എന്‍ഡിഎഫ് നിരോധിക്കപ്പെട്ടപ്പോഴും ഗ്രീന്‍വാലി അക്കാദമിയില്‍ നിര്‍ബാധം വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം നടന്നു.  ഇതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് കേരളം ഭരിച്ചവര്‍ ചെയ്തത്. സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും, കൊലപാതകം നടത്തുന്നവര്‍ ഒളിത്താവളമാക്കുകയും ചെയ്തുപോന്ന ഈ കേന്ദ്രത്തില്‍ പരിശോധന നടത്താനുള്ള ധൈര്യം പോലീസ് കാണിച്ചില്ല. അതിനുള്ള അനുമതി ഭരിക്കുന്നവര്‍ നല്‍കിയില്ല. സംസ്ഥാനത്തെ ഭീകരപ്രവര്‍ത്തന ശൃംഖല ശക്തിപ്പെടുത്താന്‍ ഈ രഹസ്യ കേന്ദ്രം ഉപയോഗിക്കുകയായിരുന്നു.

കേരളം ഒരു സ്പ്രിങ് ബോര്‍ഡായി നിലനിര്‍ത്തിക്കൊണ്ടാണ് മറ്റിടങ്ങളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വ്യാപിപ്പിച്ചത്. കര്‍ണാടകയിലും ദല്‍ഹിയിലുമൊക്കെ അരങ്ങേറിയ വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണങ്ങള്‍ പലതും കേരളത്തിലായിരുന്നു. കര്‍ണാടകയിലും ദല്‍ഹിയിലും മറ്റും ഇവര്‍ക്കെതിരെ ശക്തമായ ചില നടപടികളുണ്ടായപ്പോള്‍ കേരളം ഭരിക്കുന്നവര്‍ പലതരത്തിലുള്ള സംരക്ഷണം ഒരുക്കുകയാണുണ്ടായത്. ഇരുമുന്നണികളുമായും ഈ ഭീകരസംഘടന വിലപേശി നേട്ടങ്ങള്‍ കൊയ്‌തെടുത്തു. പോലീസില്‍നിന്നും മാധ്യമരംഗത്തുനിന്നും സര്‍ക്കാര്‍ ഉദ്യോഗം വഹിക്കുന്നവരില്‍നിന്നും ഇവര്‍ക്ക് പിന്തുണ ലഭിച്ചു. സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറി അവയുടെ നേതാക്കളായിപ്പോലും ജിഹാദി ഭീകരര്‍ മാറുന്ന സ്ഥിതിവന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെത്തുടര്‍ന്ന് ഇത്തരക്കാരെക്കുറിച്ച്  എന്‍ഐഎ അന്വേഷണം നടത്തുകയുണ്ടായി. ചില പോലീസുകാര്‍ സ്വയം വിരമിക്കലിന് തയ്യാറെടുത്തിരിക്കുന്നത് എന്‍ഐഎയുടെ പിടിയിലാവുമെന്ന് ഭയന്നാണത്രേ. പോപ്പുലര്‍ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ അപകടമരണങ്ങളാക്കിയ മാധ്യമപ്രവര്‍ത്തകരുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപ്പറ്റുന്നവരാണ് ഇവരെന്ന് എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഗ്രീന്‍വാലിക്കെതിരെ നടപടിയുണ്ടായിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യപിന്തുണ നല്‍കിയിരുന്നവരെയും പിടികൂടാനാണ് എന്‍ഐഎയുടെ നീക്കമെന്ന് അറിയുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും കേരളത്തില്‍ സിപിഎം സര്‍ക്കാരിന്റെയും തന്ത്രപരമായ പിന്തുണ ഇപ്പോഴും നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് ലഭിക്കുന്നു എന്നതാണ് വാസ്തവം. ഇത് മനസ്സിലാക്കിയാണ് എന്‍ഐഎ ശക്തമായ നടപടികളെടുക്കുന്നത്.

Tags: keralamalappuramമഞ്ചേരി ഗ്രീന്‍വാലിJihadi TerrorismPICK
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.