Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ജപ്പാന്‍, ഓസ്‌ട്രേലിയഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക്

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അത്യുഗ്രന്‍ പ്രകടനവുമായി ഏഷ്യന്‍ കരുത്തരായ ജപ്പാനും ഓസ്‌ട്രേലിയയും. ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 05:00 am IST
inFootball

വെല്ലിങ്ടണ്‍: ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോളില്‍ അത്യുഗ്രന്‍ പ്രകടനവുമായി ഏഷ്യന്‍ കരുത്തരായ ജപ്പാനും ഓസ്‌ട്രേലിയയും. ഇരു ടീമുകളും ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഇന്നലെ നടന്ന ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ സ്‌പെയിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജപ്പാന്‍ തകര്‍ത്തു. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയില്‍ ഒരു ഗോളും നേടി.

മത്സരത്തില്‍ 78 ശതമാനം പന്തടക്കത്തോടെയാണ് സ്‌പെയിന്‍ കളിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാന്‍ ടീം കളിച്ച അതേ കളിയാണ് വനിതാ ടീമും കളിച്ചത്. പ്രതിരോധം ശക്തിപ്പെടുത്തി കിട്ടുന്ന അവസരങ്ങളില്‍ തുളച്ചുകയറുന്നതായിരുന്നു ശൈലി. അത് ഇന്നലെ വിജയകരമായി പരീക്ഷിച്ചപ്പോള്‍ സ്പാനിഷ് പട ആടിയുലഞ്ഞു. ജപ്പാനെക്കാള്‍ ഗോള്‍ശ്രമങ്ങള്‍ നടത്തിയത് സ്‌പെയിനാണ്. പത്തെണ്ണം, എന്നിട്ടും ഗോള്‍ നേടാന്‍ മാത്രം സാധിച്ചില്ല. കളിയിലുടനീളം രണ്ട് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകളാണുതിര്‍ത്തത്.

ഹിനാറ്റ മിയാസാവ ജപ്പാന് വേണ്ടി ഇരട്ടഗോള്‍ നേടി. 12-ാം മിനിറ്റില്‍ ആദ്യ ഗോളടിച്ച താരം 40-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. ഇതിനിടയ്‌ക്ക് 29-ാം മിനിറ്റില്‍ റികോ യുവേക്കി ഗോളടിച്ചു. നാലാം ഗോള്‍ 83-ാം മിനിറ്റില്‍ മിനാ ടനാകാ വകയായിരുന്നു. എല്ലാ മത്സരങ്ങളും ജയിച്ചാണ് ജപ്പാന്റെ കുതിപ്പ്. രണ്ട് ജയവുമായി ആറ് പോയിന്റോടെ സ്‌പെയിന്‍ രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിലെത്തി.

ജപ്പാന്റെ അതേശൈലിയില്‍ കളിച്ചാണ് ഇന്നലെ ഓസ്‌ട്രേലിയ കാനഡയെ ഞെട്ടിച്ചത്. അതും എതിരില്ലാത്ത നാല് ഗോളിന് തന്നെ ജയിച്ചു. കൂടുതല്‍ സമയം പന്ത് കൈവശം വച്ച് കളിച്ച കാനഡയ്‌ക്കെതിരെ പതിയിരുന്ന് ആക്രമിച്ച് നാല് ഗോളുകള്‍ ആതിഥേയരായ ഓസ്‌ട്രേലിയ നേടി.

ഒമ്പതാം മിനിറ്റിലും 39-ാം മിനിറ്റിലും സ്‌കോര്‍ ചെയ്തുകൊണ്ട് ഇരട്ട ഗോള്‍ തികച്ച ഹയ്‌ലി റാസോയുടെ മികവില്‍ ആദ്യപകുതിയില്‍ ടീം എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ 58-ാം മിനിറ്റില്‍ മേരി ഫവഌറും 90+4 മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് സ്റ്റെഫാനി കാറ്റ്‌ലിയും ഓസ്‌ട്രേലിയക്കായി ഗോളടിച്ചു.

ഗ്രൂപ്പില്‍ നടന്ന മറ്റൊരു മത്സരത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി ഗോളില്ലാ സമനില പിടിച്ച നൈജീരിയ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ആറ് പോയിന്റ് നേടിയ ഓസ്‌ട്രേലിയക്ക് പിന്നില്‍ രണ്ട് സമനിലയും ഒരു വിജയവും അടക്കം അഞ്ച് പോയിന്റുമായാണ് നൈജീര്യയുടെ കരുത്തന്‍ മുന്നേറ്റം.

Tags: ജപ്പാന്‍ഓസ്ട്രേലിയഫിഫ‍ വനിതാ ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ സെമിയില്‍ ഇംഗ്ലണ്ടിനായി വിജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടിയ അലീസിയ റൂസോയ്‌ക്കൊപ്പം സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: സ്‌പെയിന്‍ x ഇംഗ്ലണ്ട്

Football

വനിതാ ലോകകപ്പ് ഫുട്‌ബോള്‍: സ്‌പെയിന്‍-സ്വീഡന്‍ ആദ്യ സെമി ഇന്ന്

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Football

വനിതാ ലോകകപ്പ്; ഇംഗ്ലണ്ട് സെമിയില്‍

സ്‌പെയിന്റെ സല്‍മ പാരാല്ലുവേലോ വിജയഗോളിലേക്കുള്ള ഷോട്ടുതിര്‍ക്കുന്നു
Football

പകരക്കാരി സല്‍മ ഗോളടിച്ചു, സ്‌പെയിന്‍ ആദ്യമായി സെമിയില്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.